മലയാള ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരുള്ള ഒന്നാണ് സീരിയലുകൾ.ഓരോ സീരിയലുകൾക്കും അതിലെ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരും ഉണ്ട്.അത്തരത്തിൽ നിരവധി വർഷങ്ങളായി മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമായ താരമാണ് ജിഷിൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിൽ തുടങ്ങി നിരവധി സീരിയലുകളിൽ നായകനായും വില്ലനായും എല്ലാം ജിഷിൻ വേഷമിട്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സീരിയലുകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ പറ്റിയും കൂടാതെ സീരിയലുകളിലെ പലകാര്യങ്ങളും സത്യമാണെന്ന് വിശ്വസിക്കുന്നവരെ പറ്റിയും ജിഷിൻ അഭിമുഖത്തിൽ പറയുന്നു.താൻ സീരിയലിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് കണ്ട് ഒരു ഉമ്മ വരദയെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച കാര്യം ജിഷിൻ പറയുന്നു. ഇത്തരം ആളുകളെല്ലാം സീരിയലുകളെ അത്രയും ക്ലോസായി യാഥാർത്ഥ്യമാണെന്ന് കരുതുന്നവരാണെന്ന് താരം പറയുന്നു.ഇത്തരം ചില ആളുകൾ അഭിനേതാക്കൾ എല്ലാം സീരിയലിൽ കാണുന്ന കഥാപാത്രങ്ങളെ പോലെ തന്നെ ആണെന്ന് വിചാരിക്കുന്നു. ഇത്തരം പല രീതിയിലുള്ള അഭിമുഖങ്ങളാണ് നമ്മുടെ ഇമേജിനെ മാറ്റുന്നതെന്നും ജിഷിൻ പറയുന്നു.
കൊറോണക്കാലത്ത് ജിഷിൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചപ്പോൾ ആണ് സീരിയലുകാർക്ക് ദിവസവേതനമാണെന്ന് പലരും അറിയുന്നത് എന്ന് അവതാരകൻ പറയുന്നു.സീരിയലിൽ അഭിനയിക്കുന്നവരെ പുറത്തുള്ളവർ കാണുമ്പോൾ അവർ സെലിബ്രിറ്റികളാണ് പക്ഷേ ഇത്തരം പ്രതിസന്ധികൾ വരുമ്പോൾ അവരുടെ കാര്യം മറിച്ചാണ്.എന്നാൽ സിനിമാക്കാരുടെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്.ജിഷിൻ പറയുന്നു.തന്നെ പോലെയുള്ള സീരിയലിൽ ചെറിയ റോളുകൾ ചെയ്യുന്ന അഭിനേതാക്കൾക്ക് മാസത്തിൽ ഒന്നോ രണ്ടു അതിലധികമോ സീരിയലുകളിൽ അഭിനയിച്ചാൽ മാത്രമേ നല്ല രീതിയിലുള്ള പ്രതിഫലം ലഭിക്കു.
കൂടാതെ സിനിമയിൽ നിന്ന് വ്യത്യസ്തമായി സീരിയലിൽ സന്ദർഭത്തിന് വേണ്ട കോസ്റ്റ്യൂം വാങ്ങിക്കേണ്ടതുണ്ട്. അതിന് നല്ല രീതിയിലുള്ള ചെലവുണ്ട്.പുരുഷ അഭിനേതാക്കളുടെ കാര്യം കുഴപ്പമില്ല എന്ന് വിചാരിച്ചാലും സ്ത്രീ അഭിനേതാക്കൾ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും ഒക്കെയായി നല്ല രീതിയിലുള്ള പണം ചെലവഴിക്കേണ്ടതുണ്ട്.ജിഷിൻ പറയുന്നു.എനിക്ക് ശത്രുക്കള് ഒരുപാടുണ്ട്.എന്തും മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്ന ശീലമാണ്. അത് കാരണം ഒരുപാട് ശത്രുക്കളെ സംമ്പാദിക്കാന് കഴിഞ്ഞു.അതു പോലെ തന്നെ പറ്റിക്കാനും എളുപ്പമാണെന്നും ജിഷിൻ പറയുന്നു.അങ്ങനെ തനിക്ക് പൈസയായും അല്ലാതെയും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.