മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ കാലത്തിനിടയിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളായി ഐശ്വര്യ മാറി. മോഡലിംഗ് രംഗത്ത് നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ സിനിമയിൽ എത്തുന്നത്. ഇന്ന് തെന്നിന്ത്യയിൽ തന്നെ മാർക്കറ്റ് വാല്യു ഉള്ള നടിമാരിൽ ഒരാളാണ് ഐശ്വര്യ.
ഐശ്വര്യ തൻറെ കരിയറിൽ ഏറ്റവും നല്ല കാര്യമായി പറയാറുള്ളത് മണി രത്നം സിനിമയായ പൊന്നിയിൻ സെൽവനിൽ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ്. സിനിമയിലേക്ക് എത്തുന്ന എല്ലാ അഭിനേതാക്കളുടെയും സ്വപ്നമാണ് മണിരത്നം സിനിമയിൽ ഭാഗമാകുക എന്നത്. ഐശ്വര്യയ്ക്ക് അത് വളരെ ചുരുങ്ങിയ കാലയളവിൽ സാധിച്ചു. വലിയൊരു സ്റ്റാർ കാസ്റ്റ് ഉള്ള സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. ഐശ്വര്യയെ കുറിച്ച് നടൻ വിക്രം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഐശ്വര്യയോട് തനിക്ക് അസൂയ ഉണ്ടെന്നാണ് വിക്രം പറയുന്നത്.
അതിനുള്ള കാരണവും അദ്ദേഹം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്ക് ഇടെ വ്യക്തമാക്കി. ഐശ്വര്യ ലക്ഷ്മി ആണ് തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വർത്തമാനക്കാരി എന്നും അവളോട് അസൂയ ആണെന്നും ആണ് വിക്രം പറഞ്ഞത്. ഞങ്ങളുടെ കൂട്ടത്തിലെ ബേബിയിൽ നിന്ന് തുടങ്ങാം. ഐശ്വര്യz ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോൾ എനിക്ക് എന്നെ എന്നെ തന്നെയാണ് ഓർമ്മ വരുന്നത്. സിനിമയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 വയസിലാണ് ഞാൻ സേതു ചെയ്യുന്നത്.വലിയൊരു ഗ്രൂപ്പിന് ഒപ്പം വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ അങ്ങനെ ഒരു അനുഭവം ഐശ്വര്യയ്ക്ക് ലഭിച്ചു.
എപ്പോഴും ഐശ്വര്യയ്ക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം. ഇവൻ ശല്യം ചെയ്യുവാണോ എന്ന് ഞാൻ വിചാരിച്ചു. 5,6 മണിക്കൂർ ഫ്ലൈറ്റിൽ ഇരുന്നാലും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. നായ്ക്കുട്ടിയെ പറ്റി ഒക്കെ ആയിരിക്കും സംസാരിക്കുക. അവിടെ ഒരു പുഴുവിനെ കണ്ടോ എന്നൊക്കെ ചോദിക്കും. നീയെന്താ ലോകത്തെ രക്ഷിക്കുന്ന കാര്യം പറയുമെന്നാണ് വിചാരിക്കുന്നത് അല്ലെങ്കിൽ കോവിഡ് പോലെ എന്തെങ്കിലും പറയുമെന്നാണ് വിചാരിച്ചത് എന്ന് തൃഷ പറയും. ഞങ്ങളെല്ലാവരും ഇരിക്കുമ്പോൾ ഒരാൾ ഫോട്ടോ എടുക്കാൻ വന്നു. എല്ലാവരും ക്ഷീണിച്ചിരിക്കുകയായിരിക്കും.
ഐശ്വര്യ മാത്രം എല്ലാവരും എഴുന്നേക്ക് എന്ന് പറഞ്ഞ് ബഹളം വയ്ക്കും. എന്നിട്ട് തൃഷയോട് പോയി പറയും ഞാൻ ക്ഷീണിച്ചെന്ന്. ക്ഷീണിച്ചിരിക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ അല്ലാത്തപ്പോൾ എങ്ങനെ ആയിരിക്കും എന്ന് ഐശ്വര്യയോട് തൃഷ ചോദിക്കും. ആ എനർജി അതിശയകരമാണ്. ഐശ്വര്യയോട് അസൂയയാണ് നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുകയുള്ളൂ എന്നാണ് വിക്രം പറഞ്ഞത്. പോന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ പ്രമോഷൻ ആയി ഐശ്വര്യ ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപാട് സഞ്ചരിച്ചിരുന്നു.