വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒരു പിടി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയ നായകനായി മാറിയ താരമാണ് നാനി.ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ദസറയാണ് നാനിയുടെ ഏറ്റവും പുതിയ ചിത്രം.മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രം ആയിട്ടാവും കീർത്തി എത്തുക എന്നാണ് ലഭിക്കുന്ന വിവരം.പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഏതാണ്ട് 65 കോടി ബഡ്ജറ്റിൽ ചിത്രം ഒരുങ്ങുക.
ഇപ്പോഴിതാ ചിത്രത്തെയും അതിലെ നാനിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി നിവേദ തോമസ്.മലയാള സിനിമ ലോകത്തും തെന്നിന്ത്യൻ സിനിമാലോകത്തും ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ താരമാണ് നിവേദ. ‘ഇത്രയധികം റിലീസുകൾക്ക് ശേഷവും ആ ഊർജ്ജവും പുഞ്ചിരിയും ഒരിക്കലും പഴയതാകില്ല. നിങ്ങൾ കേൾക്കുന്നതെല്ലാം,നിങ്ങൾ വായിക്കുന്ന ഓരോ വരിയും ധരണിയെ കുറിച്ച് എഴുതിയതാണ്. ഈ അഭിനന്ദനങ്ങൾക്ക് എല്ലാം നിങ്ങൾ തികച്ചും അർഹനാണ്.നിങ്ങളിലെ ഏറ്റവും മികച്ച നാനിയെ നിങ്ങൾ പുറത്തുകൊണ്ടുവന്നു.നിന്നെയോർത്ത് അഭിമാനിക്കുന്നു’.
ഇത്തരത്തിൽ ആയിരുന്നു ചിത്രത്തെയും നാനിയെയും അഭിനന്ദിച്ചുകൊണ്ടുള്ള നിവേദയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഒപ്പം നാനിയുടെ ഒരു ചിത്രവും നിവേദ പങ്കുവെച്ചിട്ടുണ്ട്.സംവിധായകൻ ശ്രീകാന്ത് ഒധേലയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.ജെല്ല ശ്രീനാഥ്, അർജുന പതുരി,വംശികൃഷ്ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്.മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മലയാളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് തിയേറ്ററുകളിൽ എത്തിച്ചത്.ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്.
സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെയും കീർത്തി സുരേഷ് അവതരിപ്പിക്കുന്ന വെണ്ണേല എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.ചിത്രത്തിലെ വെണ്ണേല എന്ന കഥാപാത്രത്തെ കീർത്തി അതിമനോഹരമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും മറ്റൊരാളെ കണ്ടെത്താൻ സാധിക്കുമായിരുന്നില്ല എന്നും നാനി നേരത്തെ പറഞ്ഞിരുന്നു.നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധായകൻ അവിനാശ് കൊല്ലയാണ്.