നിരവധി വർഷങ്ങളായി ബോളിവുഡ് സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അക്ഷയ് കുമാർ.എന്നാൽ അടുത്തകാലങ്ങളായി താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പലതിനും വേണ്ട രീതിയിൽ പ്രേക്ഷകർക്കിടയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല.മലയാളത്തിൽ പുറത്തിറങ്ങി വമ്പൻ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കായ സെൽഫിയാണ് അക്ഷയ് കുമാറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്നെ ചിലപ്പോഴെങ്കിലും പലരും കനേഡിയൻ കുമാർ എന്നാണ് വിളിക്കാറ്.ശരിയാണ് തനിക്ക് കനേഡിയൻ പൗരത്വം ഉണ്ട് എന്നാൽ അതിനു പിന്നിലുള്ള സത്യാവസ്ഥ അറിയാതെയാണ് പലരും വിമർശിക്കുന്നത്.തനിക്ക് എല്ലാം തന്നത് ഇന്ത്യയാണ്. താൻ ഇന്ത്യൻ പൗരത്വം ലഭിക്കാനുള്ള നടപടികളിലാണ്,ഉടനെ ഇന്ത്യൻ പൗരത്വം സ്വീകരിക്കും.അക്ഷയ് കുമാർ പറഞ്ഞു. തൊണ്ണൂറുകളിൽ തൻറെ 15 പടങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിരുന്നു.അക്കാലത്ത് നമ്മുടെ നാട്ടിൽ നിന്ന് പലരും ദുബായ്,ന്യൂസിലാൻഡ് പോലുള്ള വിദേശരാജ്യങ്ങളിലേക്ക് ജോലിക്ക് പോകാറുണ്ട്.
അത്തരത്തിൽ തന്റെ കാനഡയിൽ ഉള്ള സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് അവിടെയെത്തുന്നത്.സിനിമാരംഗത്ത് തുടർച്ചയായി ഉള്ള പരാജയങ്ങൾ മൂലം മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്ന് വിചാരിച്ചാണ് അവിടെ എത്തിയത്. തനിക്ക് അവിടെ ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് താൻ അഭിനയിച്ച രണ്ടു ചിത്രങ്ങൾ കൂടി റിലീസ് ചെയ്യാൻ ഉണ്ടായിരുന്നു. ഭാഗ്യം എന്തെന്നാൽ ആ രണ്ട് ചിത്രങ്ങളും സൂപ്പർഹിറ്റായി.തുടർന്ന് സുഹൃത്ത് തന്നോട് തിരിച്ചുപോയി വീണ്ടും അഭിനയം തുടരാൻ ആവശ്യപ്പെടുകയായിരുന്നു.അക്ഷയ് കുമാർ പറയുന്നു.
പിന്നീട് താൻ നാട്ടിലെത്തി വീണ്ടും സജീവമായി സിനിമ രംഗത്ത് തുടർന്നു.പിന്നീട് താൻ സിനിമ രംഗത്ത് വളരെയധികം സജീവയും ഈ പാസ്പോർട്ടിന്റെയും പൗരത്വത്തിന്റെയും കാര്യം മറന്നുപോയി.താൻ ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ വളരെയധികം ആഗ്രഹിക്കുന്നുവെന്നും,അതിനുള്ള നടപടികളുടെ പിന്നിലാണെന്നും ഉടൻ അതുമായി ബന്ധപ്പെട്ട വാർത്ത വരുമെന്നും അക്ഷയ് കുമാർ പറഞ്ഞു.അതേസമയം രാജ് മെഹത്തയുടെ സംവിധാനത്തിൽ ഒരുങ്ങിയ സെൽഫി ആണ് അക്ഷയ്കുമാറിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം.അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.