അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി ശ്രദ്ധയുടെ ആത്മഹത്യയും തുടർ സംഭവങ്ങളും കേരളത്തെയാകെ പിടിച്ചുലക്കുകയാണ്. വിദ്യാർത്ഥിയുടെ മരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികൾ സമരമുഖത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ അനുഭവം പങ്കുവെക്കുകയാണ് നടി അർച്ചന കവി. വർഷങ്ങൾ കഴിഞ്ഞിട്ടും അവസ്ഥകൾക്ക് മാറ്റമില്ല എന്നത് വേദനിപ്പിക്കുന്നു എന്ന് അർച്ചന പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇത് വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. 16, 17 വർഷം മുമ്പാണ്. പക്ഷേ ഇപ്പോഴും ഒന്നും മാറിയിട്ടില്ല എന്നറിയുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നു.
പേഴ്സണൽ സ്പേസിനെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഒക്കെ അധ്യാപകരെ പഠിപ്പിക്കേണ്ട സമയമായി എന്നാണ് അർച്ചന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. കേരളത്തിൽ പഠിച്ച ആളാണ് ഞാൻ പന്ത്രണ്ടാം ക്ലാസിൽ നല്ല മാർക്ക് കിട്ടാതെ വന്നപ്പോൾ ഇനി കേരളത്തിൽ പഠിപ്പിക്കാം എന്ന് എൻറെ മാതാപിതാക്കൾ കരുതി. അങ്ങനെ ഞാൻ കേരളത്തിൽ വന്നു. പക്ഷേ എൻറെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ആ രണ്ടോ മൂന്നോ വർഷം. അമ്മാവൻ നിയമങ്ങളും പഴഞ്ചൻ ചിന്താഗതിയും ആയിരുന്നു സ്കൂളിൽനിന്ന് അർച്ചന പറയുന്നു. അധ്യാപകരുടെയും അധികൃതരുടെയും ഒക്കെ ചിന്താഗതി എന്നെ ഞെട്ടിച്ചു.
എങ്ങനെയാണ് അവർക്കങ്ങനെ ചിന്തിക്കാൻ സാധിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം നമ്മൾ സ്കൂളിൽ പോകുന്നത് നാളെ നല്ലൊരു നിലയിൽ എത്താൻ വേണ്ടിയാണ്. അത് ഈ ടെക്സ്റ്റ് ബുക്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ. വ്യക്തിത്വ വികസനം എന്നുണ്ടെന്നും അർച്ചന പറയുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടു ജെൻഡറുകളെ വേർതിരിക്കുകയാണ്. ആണുങ്ങൾ ഒരുവശത്ത് പെണ്ണുങ്ങൾ മറ്റൊരു വശത്ത്. അവരുടെ സൈക്കിളുകൾ വേറെ വേറെ. സൈക്കിളുകൾ പോലും ഒരുമിച്ച് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഈ ലോജിക് എനിക്ക് മനസ്സിലാകുന്നില്ലെന്നും അർച്ചന തുറന്നടിക്കുന്നു. ഈ വിദ്യാഭ്യാസകാലം കഴിഞ്ഞാൽ നിങ്ങളുടെ ചിന്താഗതിയും ഇങ്ങനെയാകും. മൂന്നുവർഷത്തെ ജീവിതം കൊണ്ട് ചെക്കന്മാരോട് സംസാരിച്ചാൽ കുഴപ്പമാണ് എന്നാകും.
നാളെ ഒരു ഓഫീസിൽ ചെല്ലുമ്പോൾ മറ്റൊരു ജെൻഡർ ഉള്ള മേൽ ഉദ്യോഗസ്ഥനോട് സഹപ്രവർത്തകരോടോ സംസാരിക്കാൻ ആകുമോ എന്നാണ് അർച്ചന ചോദിക്കുന്നത്. അവനവന്റെ അവകാശങ്ങളെക്കുറിച്ച് എഴുനേറ്റു നിന്ന് സംസാരിക്കാൻ ആകണം. സ്വയം എക്സ്പ്രസ്സ് ചെയ്യാനാകണം. അതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിപ്പിക്കേണ്ടത്. ഇത് വളരെനറബിൾ ആയ പ്രായമാണ്. എതിർലിംഗത്തോട് ആകർഷണം തോന്നിയേക്കാം. അതൊരു സ്വാഭാവികമായ കാര്യമാണ്. നമ്മുടെ അധ്യാപകരും മാതാപിതാക്കളും പഠിപ്പിക്കേണ്ടത് അതിനെ അഭിമുഖീകരിക്കാൻ ആണ്.
സംസാരിക്കുന്നതിനെ നിരോധിക്കുകയോ ഫോൺ ഉപയോഗിക്കുന്നത് വിലക്കുകയോ തിയേറ്ററിൽ പോകുന്നത് തടയുകയല്ല വേണ്ടതെന്നും അർച്ചന പറയുന്നു. ഹോസ്റ്റലുകളിലെ അമ്മാവൻ നിയമങ്ങൾ ശരിക്കും ഭ്രാന്തമാണ്. അത് നോർമൽ അല്ല. ആരെങ്കിലും പ്രതികരിക്കണം സമയം അതിക്രമിച്ചിരിക്കുകയാണ് കാലത്തിനൊപ്പം സഞ്ചരിക്കണം. മകളെ നഷ്ടമായ മാതാപിതാക്കളോട് ഇതേ പ്രശ്നം നേരിടുന്ന കുട്ടികളോട് അവരെ ഞാൻ മനസ്സിലാക്കുന്നു അവരുടെ വേദനയിൽ പങ്കുചേരുന്നു. പക്ഷേ ആരെങ്കിലും നടപടിയെടുത്തേ മതിയാകു എന്നും അർച്ചന കൂട്ടിച്ചേർക്കുന്നു.