മലയാളികൾക്ക് വളരെയധികം സുപരിചിതനും മലയാളികൾക്ക് വളരെയധികം പ്രിയങ്കരനുമായ ഒരു വ്യക്തിയാണ് നടൻ ഭീമൻ രഘു. ഒരുകാലത്ത് ഭീമൻ രഘു എന്ന പേര് കേട്ടാൽ മലയാളികൾ പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ഗൗരവമായ കഥാപാത്രങ്ങളും അതുപോലെതന്നെ തമാശ രൂപയാണ് യുള്ള കഥാപാത്രങ്ങളും ചേരുമെന്ന തെളിയിച്ചൊരു വ്യക്തി തന്നെയാണ് അദ്ദേഹം. താരം വലിയ വാർത്തകളിൽ നിന്നും ഇടം പിടിക്കാത്ത ഒരാളാണ്. വിമർശനങ്ങൾക്കൊന്നും തന്നെ വകവച്ചു കൊടുക്കാതെ മാറിനിന്ന് അല്പം സന്തോഷിക്കുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്ന ആൾ തന്നെ എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത് താരത്തിന്റെ ഒരു വാർത്തയാണ്. പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുക എന്നൊരു ബോർഡ് പിടിച്ചു തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു മുന്നിൽ നിൽക്കുന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങൾ രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പിന്നാലെയുള്ള കാര്യങ്ങൾ എന്തെന്ന് ആരാധകർ എല്ലാവരും അന്വേഷിച്ചു. ഒടുവിൽ അങ്ങനെ അന്വേഷിച്ച് തിരിച്ചറിഞ്ഞതാണ് ഭീമൻ രഘുവിന്റെ ഒരു പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം ഇങ്ങനെ പ്ലക്കാർഡ് പിടിച്ചുനിൽക്കുന്നതാണ് ചിത്രങ്ങളിൽ തന്നെ പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് ഭീമൻ രഘുവിന്റെ ഈ ഒരു ചിത്രം. പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കൂ, ഞങ്ങളെ സംരക്ഷിക്കു എന്ന പ്ലക്കാർടും കയ്യിലേന്തി കഴിഞ്ഞദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റ് നിരത്തിൽ സമരം നടത്തിയ ഒറ്റയാൾ പോരാളിയെ ആദ്യം ആരും പരിഗണിച്ചില്ല. ദിവസവും നിരവധി പ്രതിഷേധങ്ങളും സമരമുറകളും അരങ്ങേറുന്ന സെക്രട്ടറിയേറ്റ് പരിസരത്ത് ആ കാഴ്ച പുതുതായിരുന്നില്ല.
പഴയ ഒരു ചാണയും ഒരു കീറിയ സഞ്ചിയും കൈലിയും കറുത്ത ഷർട്ടും അണിഞ്ഞു നിൽക്കുന്ന ഏതോ ഒരു തമിഴ് എന്നാണ് അതുവഴി പോയവരൊക്കെ തന്നെയും കരുതിയിരുന്നത്. എങ്കിലും വെറുതെ ഒന്ന് നോക്കിയവർക്ക് ആ തമിഴ്നെ എവിടെയോ കണ്ടു പരിചയം. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മുഖം തിരിച്ചറിഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരിൽ ഒരാളായ ഭീമൻ രഘു ആയിരുന്നു അത്. ഇങ്ങനെയാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ.
“ഇത് സമരമല്ല. താൻ സംവിധാനം ചെയ്ത് നായകനാകുന്ന ചിത്രം മാർച്ച് 17ന് തിയറ്ററുകളിൽ എത്തുന്നു. പുതിയ സിനിമയുടെ പ്രമോഷന് ഭാഗമാണ്” എന്ന് ഭീമൻ രഘു പറഞ്ഞപ്പോൾ ആളുകളുടെ മുഖത്ത് ആശ്ചര്യവും ഒപ്പം ചിരിയും നിറഞ്ഞു. ഭീമന്റെ നായകനായി എത്തുന്ന ‘ചാണ’യുടെ വിശേഷങ്ങൾ കൗതുകങ്ങൾ നിറയ്ക്കുന്നു. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചാണ.