മലയാളികൾക്ക് വളരെയധികം വേദനയുണ്ടാക്കിയ ഒരാഴ്ചയായിരുന്നു കഴിഞ്ഞു പോയത്. സുബിയുടെ വേർപാട് തീരുന്നതിനു മുൻപ് ധർമ്മജന്റെ ജീവിതത്തിൽ സംഭവിച്ച വേർപാടിനെ കുറിച്ചും മലയാളികൾ ദുഃഖിച്ചിരുന്നു. അടുപ്പിച്ച് തന്നെയുള്ള മരണങ്ങൾ മലയാളികളെ വളരെയധികം വിഷമത്തിലേക്ക് എത്തിച്ചിരുന്നു. മലയാളികളെ ചിരിപ്പിച്ച നടിയും നടനും ആയതുകൊണ്ട് തന്നെയാണ് അവരുടെ ജീവിതത്തിൽ സംഭവിച്ച ആ ദുഃഖം മലയാളികളും ഏറ്റെടുത്തത്. മലയാളികൾക്കും അത് നൊമ്പരമായി മാറിയതിന് പിന്നാലെയും അതുതന്നെയാണ് കാരണം.
അത്തരത്തിൽ മലയാളികളെ ചിരിപ്പിച്ച മറ്റൊരു നടനും കൂടി അപകടം സംഭവിച്ചിരിക്കുകയാണ് എന്നതാണ് പുറത്തുവരുന്ന ഏറ്റവും വലിയ ഞെട്ടിക്കുന്ന വിഷമ വാർത്ത. എല്ലാവർക്കും പ്രിയങ്കരനായ നടൻ കോട്ടയം നസീർ ആശുപത്രിയിൽ ആണെന്നുള്ള വാർത്തയാണ് ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയിരിക്കുന്നത്. അദ്ദേഹത്തിന് ദേഹാസ്വസ്ഥത തുടർന്നായിരുന്നു അദ്ദേഹത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന് വല്ലാത്ത വെപ്രാളവും രാത്രി കഠിന നെഞ്ചുവേദനയും ഉണ്ടായിരുന്നുവെന്നും ബ്ലോക്ക് ആയിരുന്നു എന്നും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ആൻജിയോപ്ലാസ് ചെയ്തു എന്നും വാർത്തകളിൽ പുറത്തുവരുന്നു.
ആദ്യം ശാരീരിക അസ്വസ്ഥതയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ വീടിൻറെ അടുത്ത് തന്നെ ആയതുകൊണ്ട് വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിനു വേഗം ചികിത്സ നൽകാനും സഹായിച്ചു. തുടർന്ന് നസീറിനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കുറച്ച് ബ്ലോക്കുകൾ ഉള്ളതുകൊണ്ടുതന്നെ ഹൃദയത്തിനായി ആൻജിയോപ്ലാസ് ചെയ്തിരുന്നു. ഹൃദയവേദന ഉണ്ടായിരുന്നുവെന്നും വേദന കൊണ്ട് പുളഞ്ഞുകൊണ്ട് തന്നെയാണ് രാത്രി ആശുപത്രിയിൽ എത്തിയതെന്ന് വാർത്തകളിൽ പുറത്തുവരുന്നു.
ഇപ്പോൾ അദ്ദേഹം ഐസിയുവിൽ ആണ് ആരോഗ്യനില കുറച്ചുകൂടി തൃപ്തികരമാണ് കുറച്ചുകൂടി കഴിഞ്ഞാൽ നമുക്ക് റൂമിലേക്ക് മാറ്റാൻ കഴിയും എന്നും വിദഗ്ധ ഡോക്ടർമാർ തന്നെ അവിടെ നിന്ന് മറുപടി നൽകി കഴിഞ്ഞു. കൂടുതൽ വാർത്തകൾക്കും അദ്ദേഹത്തിൻറെ ആരോഗ്യത്തിനും വേണ്ടി മലയാളി പ്രേക്ഷകർ എല്ലാവരും പ്രാർത്ഥിക്കുകയാണ് മറ്റൊരു നഷ്ടവും മറ്റൊരു വിഷമവാർത്തയും ഞങ്ങൾക്ക് താങ്ങാൻ ആകില്ല എന്നും, ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട താരങ്ങളെല്ലാം ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും നിരവധി മലയാളി പ്രേക്ഷകർ കമൻറ് ചെയ്തു എത്തുന്നുണ്ട്.
ഇപ്പോൾ ഇദ്ദേഹത്തിന് രാത്രി ഇങ്ങനത്തെ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് തന്നെ വേഗം സുഖം പ്രാപിക്കാനായി എന്നും, അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്നും, ഐസിയുവിൽ നിന്ന് മാറ്റുമ്പോൾ തന്നെ അദ്ദേഹം വീണ്ടും പഴയതുപോലെ ശക്തൻ ആകുമെന്നും, മലയാള സിനിമയിലേക്ക് കമ്മിറ്റ് ചെയ്ത സിനിമകളൊക്കെ തന്നെയും വേഗം ചെയ്യാൻ ആകട്ടെ എന്നും, ആരോഗ്യനില തൃപ്തികരമായി അദ്ദേഹം ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നും മലയാളികൾ എല്ലാവരും പ്രാർത്ഥിക്കുന്നു എന്നും കമന്റ് ചെയ്തു ആരാധകർ എത്തുന്നുണ്ട്.