ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ആണും പെണ്ണും എന്ന് മാത്രമാണ് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുന്ന പലരും നമുക്ക് ചുറ്റും തന്നെയുണ്ട്. പലർക്കും ഇന്നുവരെ ട്രാൻസ്ജെൻഡേഴ്സ് നമ്മളെ പോലെ സാധാരണ മനുഷ്യരാണെന്ന് ചിന്തിക്കാനുള്ള കഴിവ് ലഭിച്ചിട്ടില്ല. അല്ലെങ്കിൽ അറിവ് ലഭിച്ചിട്ടില്ല എന്ന് പറയാം. എന്നാൽ ഇത് യുവതലമുറയുടെ ഇടയിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കുന്നത്. ട്രാൻസ്ജെൻഡേർസും നമ്മളെപ്പോലെ മനുഷ്യർ ആണെന്നും, അവർക്ക് നമ്മളെപ്പോലെ വികാരങ്ങളും ഇമോഷൻസും ഒക്കെ ഉണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു പ്രാപ്തി ഇന്നത്തെ യുവതലമുറയിൽ ഭൂരിഭാഗം ആളുകളും നേടിക്കഴിഞ്ഞു. അത് നമ്മുടെ സമൂഹത്തിൻറെ വലിയൊരു നേട്ടമാണ്. മികച്ച കാര്യം തന്നെയാണ്.
അത്തരത്തിൽ ഒരുപാട് ട്രാൻസ്ജെൻഡേഴ്സ് ആണ് നമുക്ക് ചുറ്റും വൈറൽ ആകുന്നതും ഫെയ്മസ് ആകുന്നതും ഒക്കെ. ബോഡി ബിൽഡിങ്ങിലൂടെയും തന്റെ ശരീരം കൊണ്ട് തനിക്ക് എല്ലാം നേരിടാനാകും എന്ന് തെളിയിച്ച ഒരു വ്യക്തിയുടെയും കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബോഡി ബിൽഡിങ്ങിലൂടെ തന്നെ തനിക്ക് ജീവിക്കാനും അതിനുള്ള എല്ലാ ധൈര്യവും ലഭിക്കുമെന്ന് മലയാളികളെയും സോഷ്യൽ മീഡിയയും തെളിയിച്ച ഒരു വ്യക്തിത്വമാണ് പ്രവീൺ നാഥ്. ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിൻറെ അഭിമാനം തന്നെയായി മാറിയതാണ് പ്രവീൺ. ഇന്നീ കാണുന്ന രീതിയിലേക്ക് സമൂഹമംഗീകരിക്കുന്ന നിലയിലേക്ക് എത്താൻ ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ഒരു വ്യക്തി തന്നെയാണ് പ്രവീൺ.
പലപ്പോഴും ഇത് പ്രവീൺ തുറന്നു പറഞ്ഞിട്ടുണ്ട്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ. പ്രവീൺ അടുത്തിടെ വിവാഹിതനാകുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു. റിഷാന ഐഷുവിനെ ആണ് പ്രവീൺ വിവാഹം ചെയ്തത്. ഇപ്പോൾ പ്രവീൺ തന്നെ പറയുന്ന ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഞാനും എൻറെ ഭാര്യ ആയിരുന്ന ആയിഷവും തമ്മിലുള്ള ബന്ധം വേണ്ടെന്നു വയ്ക്കുന്നു എന്നാണ് ഇപ്പോൾ എല്ലാവരെയും താരം അറിയിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പരസ്പരം മുന്നോട്ടുപോകാൻ കഴിയാത്തതിനാൽ സംസാരിച്ച് മ്യൂച്ചൽ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു എന്നും, അത് കുറച്ചുകൂടി എളുപ്പമാക്കി എന്നും, കാര്യങ്ങൾ എല്ലാം പ്രവീൺ വെട്ടി തുറന്നു പറയുകയാണ്. അങ്ങനെ ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് ഞങ്ങൾ ഇതോടെ നിർത്തുകയാണ് എന്ന ഒരു പോസ്റ്റിന്റെ രൂപത്തിൽ പ്രവീൺ കാര്യങ്ങൾ തുറന്നു പറയുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ഞെട്ടിച്ചിരിക്കുന്നത്.
കുറച്ച് അധികം നാളുകളായി തന്നെ ഇവർ തമ്മിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാതെയായതോടെ ആരാധകർക്ക് തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയെന്നും ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ലായിരുന്നു എന്ന് നിരവധി പേരാണ് ഇതിനു താഴെ കമൻറ് ചെയ്ത് എത്തുന്നത്. ഞങ്ങൾ ബന്ധം പിരിഞ്ഞു എന്നതിന്റെ പേരിൽ ഇനി ഇതിനെ ചൊല്ലി ഞങ്ങൾക്ക് ട്രോമ നൽകുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉണ്ടാകില്ല എന്നും വാർത്തകൾ ഉണ്ടാകില്ല എന്നും സംസാരം ഉണ്ടാകില്ല എന്നും വിശ്വസിക്കുന്നു. ഇപ്പോൾ ഞങ്ങൾ രണ്ടു വ്യക്തികളാണ്.
അവൾ അവളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. ഞാൻ എന്റെ ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നു. സപ്പോർട്ട് ചെയ്ത.എല്ലാവർക്കും നന്ദി. ഇങ്ങനെയാണ് പ്രവീൺ പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. ഈ വർഷം ഫെബ്രുവരി 14നാണ് പ്രവീണയും റിഷാനയും വിവാഹിതരായത്. പാലക്കാട് വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ദീർഘനാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും പരസ്പരം അടുത്തറിഞ്ഞ ശേഷമാണ് ഒരുമിക്കാൻ തീരുമാനിച്ചത്. സഹയാത്രികയുടെ അഡ്വക്കേസി കോഡിനേറ്റർ ആയി പ്രവർത്തിക്കുകയാണ് പ്രവീൺ.
അവഗണനയും അവഹേളനവും അതിജീവിച്ചുകൊണ്ടാണ് മിസ്റ്റർ കേരള എന്ന പദവി പ്രവീൺ നേടിയെടുത്തത്. പ്രഭാകരന്റെയും വത്സലയുടെയും മകളായിട്ടാണ് പ്രവീണിന്റെ ജനനം. പതിനഞ്ചാം വയസ്സിലാണ് തൻറെ സ്വത്വം പ്രവീൺ തിരിച്ചറിഞ്ഞത്. മിസ് മലബാർ പട്ടം കരസ്ഥമാക്കിയ റിഷാന 2018ലെ മിസ് കാലിക്കറ്റ് കൂടിയായിരുന്നു. അഭിനയത്തിലും പാട്ടിലും എല്ലാം കഴിവുണ്ടെന്ന് തെളിയിച്ച റിഷാന ഒരു നർത്തകി കൂടിയാണ്. ഇവരുടെ വിവാഹം വലിയ ആഘോഷമാക്കിയ ഒരു വിവാഹം തന്നെയായിരുന്നു. എന്നാൽ ദൈവം വിധിച്ചത് മറ്റൊരു വിധി തന്നെയായിരുന്നു. ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം ഇവർ വേർപിരിയുകയായിരുന്നു.