മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യ ഉണ്ണി. അഭിനയ ലോകത്ത് നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രവും ഒക്കെയായി ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ ശ്രദ്ധയിൽപ്പെടുന്ന ചിത്രങ്ങളും വിശേഷങ്ങളും തരാൻ പങ്കുവയ്ക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യും. വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട് എന്നതാണ് സത്യം.
ഇപ്പോഴിതാ ഇപ്പോൾ താരത്തിന്റെ പല വിശേഷങ്ങൾക്കിടയിലും ഭർത്താവിനെ കുറിച്ചും ഭർത്താവിന്റെ മക്കളുടെയും കാര്യങ്ങൾ കുറിച്ചും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ദിവ്യ ഉണ്ണിയുടെ ഭർത്താവ് മലയാളിയല്ല എന്ന് ഇപ്പോഴാണ് ചിലർക്കെങ്കിലും മനസ്സിലാകുന്നത്. യഥാർത്ഥ ജോലി എന്താണെന്നും മലയാളിയല്ല എന്നും കുട്ടികളെക്കുറിച്ചും കുട്ടികൾ എന്നാണ് പഠിക്കുന്നത് തുടങ്ങിയുള്ള കാര്യങ്ങൾ ആദ്യമായാണ് ദിവ്യ ഉണ്ണി ഇപ്പോൾ തുറന്നു പറയുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും.
ദിവ്യ ഉണ്ണിയുടെ ഭർത്താവ് മലയാളിയല്ല എന്ന് കേട്ടപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി എന്ന് ആരാധകർ തന്നെ ഇത് കണ്ടു പറയുന്നുണ്ട്. അരുൺ അമേരിക്കയിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കൾ അർജുൻ മീനാക്ഷി ഐശ്വര്യ. അരുൺ എല്ലാ കാര്യത്തിലും നല്ലതുപോലെ പിന്തുണയ്ക്കാറുണ്ട്. വീട്ടിൽ മിശ്ര ഭാഷ ആണ് സംസാരിക്കുന്നത്. അരുൺ ഹിന്ദി, ഞാൻ മലയാളം കുഞ്ഞുങ്ങൾ ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് എന്നും പറയുന്നു. അനുജത്തി വിദ്യ ഇപ്പോൾ ഭർത്താവിനൊപ്പം സിംഗപ്പൂരിൽ ആണെന്നും ദിവ്യ ഉണ്ണി പറയുന്നുണ്ട്.
ദിവ്യ ഒരുപാട് മാറിയോ എന്ന ചോദ്യത്തിന് അത് തന്നെയാണ് പ്രതികരണം. ഒരുപാട് മാറാൻ ഞാൻ അനുവദിച്ചിട്ടില്ല. ഡ്രസ്സിംഗ് സ്റ്റൈൽ പോലും ഞാൻ മാറ്റാൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ വേഷങ്ങളാണ് ധരിക്കാറുള്ളത്. സാരിയോ ചുരിദാറോ ആണ് എൻറെ വേഷം എന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി. തൻ്റെ ഡാൻസ് സ്കൂൾ യൂണിഫോം തന്നെ ചുരിദാർ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നും അത് എത്രയൊക്കെ മാറില്ല എന്നും തന്റെ ഉള്ളിൽ തന്നെ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു.
മക്കളെ താൻ ഒരു കാര്യത്തിനും നിർബന്ധിക്കാറില്ല എന്ന് പറയുകയാണ് നടി. അവരെ മറ്റുള്ളവരും ആയി താരതമ്യപ്പെടുത്തി സംസാരിക്കാറില്ല എന്ന് അവരുടെ അഭിരുചികൾക്ക് അനുസരിച്ചുകൊണ്ട് പോകുമെന്ന് മാത്രമാണ് പറഞ്ഞത്. ഇടയ്ക്ക് മക്കളുമൊത്ത് യാത്രകൾ പോകാറുണ്ട്. മീനാക്ഷിക്ക് ഡാൻസ് താല്പര്യമുണ്ട് അതുകൊണ്ട് പഠിപ്പിക്കുന്നുമുണ്ട്. അവരുടെ കാര്യങ്ങൾ ചെയ്തു കൊടുത്ത് എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും ദിവ്യ കൂട്ടിച്ചേർക്കുന്നുണ്ട്.