മലയാളികൾക്കെല്ലാവർക്കും വളരെയധികം സുപരിചിതയായ ഒരു താരമാണ് സജിത മഠത്തിൽ. ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യം തന്നെയാണ് താരം. മിക്ക സിനിമകളിലും മുഖ്യധാര വേഷങ്ങളിൽ എത്തുന്ന സജിതയുടെ എല്ലാ കഥാപാത്രങ്ങളും മലയാളികൾ സ്വീകരിക്കാറുണ്ട്. ആരാധകർക്ക് വലിയ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ് ഭൂരിഭാഗം സമയവും സജിത എത്താറുള്ളത്. എന്നാൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പിൽ കൂടി താരത്തിന് ഒരു തട്ടിപ്പ് സംഭവിച്ചിരിക്കുന്നത് എല്ലാവരെയും അറിയിക്കുകയാണ്. എന്നാൽ മറ്റൊരാൾക്കും ഇങ്ങനെ അബദ്ധം പറ്റരുത് എന്നുള്ളതാണ് സജിതയ്ക്ക് പറയാനുള്ളത്.
ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പങ്കുവെച്ചിട്ടുള്ള ഒരു കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഒരു ഫോട്ടോയും സജിത പങ്കുവെച്ചിട്ടുണ്ട്. വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന, ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളിൽ എത്തുന്ന സജിതയ്ക്ക് ഇതെന്തുപറ്റി എന്നും, ഇത്തരം അബദ്ധങ്ങളിൽ ചെന്ന് വീഴരുതെന്നും, നിങ്ങൾ താരങ്ങൾ തന്നെ ഇങ്ങനെ വീണാൽ സാധാരണ ആൾക്കാർക്ക് ഇതിനപ്പുറം സംഭവിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും ആരാധകർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പുതിയ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുമാത്രമല്ല താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യാറുണ്ട്.
ഓൺലൈനിൽ പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ നടിക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. താരം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് താരത്തിനുള്ള ആരോപണം. താരം ഒരു സിനിമയുടെ നിർമ്മാണ പങ്കാളിയാണെന്നും ഈ സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിച്ചു കൊണ്ട് ഈ വ്യക്തിയിൽ നിന്ന് 3 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഇപ്പോൾ വരുന്ന ആരോപണം. എന്നാൽ ഇതിൻറെ സത്യാവസ്ഥയാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
നിരവധി ആളുകൾ ആണ് ഇപ്പോൾ സത്യം പറഞ്ഞതിന് ശേഷം നടിയോട് മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു നിമിഷത്തേക്ക് ഞങ്ങൾ തെറ്റിദ്ധരിച്ചു പോയി എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും നടിയോട് പറയുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന നടിയുടെ പോസ്റ്റ് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. താരത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;4
സജിത മഠത്തിലിനു സംഭവിച്ചതു കേട്ടാൽ നിങ്ങൾ ഞെട്ടും. ( ഈ ടൈറ്റിലിന് പറ്റിയ ഒരു വിഷയം). അപ്പോ സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണെത്രെ. അയാൾക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്ക്രിപ്പറ്റ് ചർച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാൻ വാട്സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷൻ കോൾ ഷെയർ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാൻ ഈ സിനിമയിൽ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്.
അതിൽ ഇമെയിൽ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു. ഇന്നലെ ഒരു ഗൾഫിലെ ഒരു ടീനേജ് നടന്റെ പിതാവിന്റെ ഫോൺ വരുന്നു. സജിത മഠത്തിലും കൂടി ചേർന്ന് നിർമ്മിക്കുന്ന പടത്തിൽ ഒരു കഥാപാത്രം മകന് പറ്റിയതുണ്ട് എന്നു പറഞ്ഞ് ഇതേ പ്രസൂൺ. മൂന്നു ലക്ഷം എന്റെ പേരിൽ തട്ടിയെത്രെ! അതിനായി വലിയ ഒരു കഥയും അയാൾ മെനഞ്ഞെടുത്തിട്ടുണ്ട്.
സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാൽ അയാൾ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചു. കക്ഷി അതോടെ ഫോൺ പൂട്ടി വെച്ച് മുങ്ങി. ഇനി എന്തു ചെയ്യും? ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല. അതിനാൽ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിർദ്ദേശങ്ങൾ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയിൽ പരിചയമുണ്ടെങ്കിൽ എന്നെ അറിയിക്കണേ. ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്.