ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിക്കുന്നത്. ആവേശഭരിതമായ ഒരു സീസണായിരുന്നു നാലാം സീസൺ. അതുകൊണ്ടുതന്നെ അഞ്ചാം സീസണിന് ആയുള്ള ആരാധകരുടെ കാത്തിരിപ്പും വളരെ വലുതായിരുന്നു. കാത്തിരിപ്പുകൾക്ക് ശേഷം ആരംഭിച്ച ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ 3 ആഴ്ചകൾ പിന്നിടുകയാണ്. ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായി മാറുകയും ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. എന്നാൽ ആദ്യത്തെ മൂന്നാഴ്ചകൾക്ക് ശേഷം ബിഗ്ബോസിനെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ മങ്ങിയ മട്ടാണ്.
കാത്തിരുന്ന ഷോയ്ക്ക് പ്രതീക്ഷിച്ച ആവേശമോ നാടകീയതയോ സമ്മാനിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകരുടെ വിമർശനം. താരങ്ങളുടെ പ്രകടനത്തിലും ആരാധകർക്ക് നിരാശയാണ് ഉള്ളത്. ടോപ്പ് ഫൈവിൽ എത്താനുള്ള നിലവാരം ആരിലും കാണുന്നില്ലെന്നും വിമർശകരുണ്ട്. മുൻ സീസണുകളെ അപേക്ഷിച്ചു തുടക്കത്തിൽ തന്നെ അടിയുണ്ടായെങ്കിലും ഈ സീസൺ മൊത്തത്തിൽ സമാധാന പ്രിയരുടേതാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ശക്തമായ മത്സരമോ വഴക്കുകളും ഒന്നും അവർക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ല. ഇതിനിടെ താരങ്ങൾക്ക് സ്ഥിരമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും ഷോയുടെ ഒഴുക്കിന് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ടാസ്കുകളും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഈ സാഹചര്യത്തിൽ മികച്ച ഒരു വയൽഡ് കാർഡ് എൻട്രിക്ക് ഷോയുടെ മൂഡ് മൊത്തം മാറ്റാനാകും എന്ന് പ്രതീക്ഷയിലായിരുന്നു ആരാധകർ. അങ്ങനെയാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി ആയ ഹനാൻ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലെ ഹനാന്റെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലും ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
ബിഗ് ബോസ് വീട്ടിലെത്തി ഒരാഴ്ച പോലും തികയും മുമ്പ് ഹനാൻ ഷോയിൽ നിന്നും പുറത്തായത് ആണ് റിപ്പോർട്ടുകൾ പറയുന്നത്. വന്നപ്പോൾ തന്നെ ചില അടികൾക്ക് തിരി കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹനാന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും തുടർന്ന് താരത്തെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബിഗ് ബോസ് അറിയിച്ചിരുന്നു. അതിനുശേഷം ആണ് ഇപ്പോൾ ഷോയിൽ നിന്നും പുറത്തായതായി അറിയിച്ചിരിക്കുന്നത്.
മറ്റു മത്സരാർത്ഥികളുടെ ഹനാന്റെ വസ്ത്രങ്ങൾ എല്ലാം പാക്ക് ചെയ്ത് സ്റ്റോറും കൊണ്ടുവയ്ക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടിരിക്കുകയാണ്. വസ്ത്രങ്ങൾ കൊണ്ടുപോകാത്തതിനാൽ തിരികെ വരുമെന്നായിരുന്നു താരങ്ങളുടെയും പ്രതീക്ഷ. കുറച്ചുദിവസത്തേക്ക് ഹനാന് വിശ്രമം വേണം എന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചതെന്നാണ് ബിഗ് ബോസ് പറഞ്ഞത്. വസ്ത്രങ്ങൾ കൊണ്ടുപോയ സ്ഥിതിക്ക് ഹനാൻ ഉടനെ തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
അതേസമയം ഹനാൻ പുറത്തായ വിവരം അറിഞ്ഞ താരങ്ങൾ ഞെട്ടലിലാണ്. മനീഷ പൊട്ടിക്കരയുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഹനാൻ ഷോയിലേക്ക് തിരികെ വരുമോ അതോ പുറത്തേക്കു തന്നെയാണോ എന്ന് വരും ദിവസങ്ങളിൽ അറിയാം. ഏതായാലും ഹനാനെ പോലെ ഒരു വ്യക്തിയുടെ അഭാവം ഷോയെ ബാധിക്കുമോ എന്ന് കണ്ടറിയണം.