ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന നായിക നടിയാണ് ശ്രീയ ശരൺ. തമിഴ് തെലുങ്ക് സിനിമകളിൽ തരംഗം സൃഷ്ടിച്ച ശ്രീയ രജനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ എല്ലാം നായികയായിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ എന്നീ നടൻമാർക്കൊപ്പം പോക്കിരിരാജ, കാസനോവ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലേക്ക് ചേക്കേറിയ താരം ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ താരമായി മാറിയിരുന്നു. 2018 വിവാഹിതയായതോടെ ചെറിയ ഇടവേള എടുത്തിരുന്നു. അതോടെ നടി സിനിമകളിൽ നിന്ന് അകലും എന്നാണ് പ്രേക്ഷകർ കരുതിയത് എങ്കിലും അങ്ങനെ ആയിരുന്നില്ല സംഭവിച്ചത്.
കരിയർ ഗ്രാഫിൽ ഇടിവ് വന്നെങ്കിലും ശ്രീയ സിനിമ അഭിനയം നിർത്തിയില്ല. ചെറുതും വലുതുമായ സിനിമകളുടെ ഭാഗമായി. അതിനിടെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിൽ നായികയായി വീണ്ടും തിളങ്ങി. രണ്ടു കുട്ടികളുടെ അമ്മയായാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്. 40 കാരി ആയ ശ്രീയ യഥാർത്ഥ ജീവിതത്തിലും ഇന്ന് അമ്മയാണ്. രാധ എന്ന മൂന്നു വയസ്സുകാരിയുടെ അമ്മയാണ് ശ്രീയ. റഷ്യക്കാരനായ ആൻഡ്രയ് കോസ്ചീവ് ആണ് ശ്രീയയുടെ ഭർത്താവ്. പ്രായം കൂടുന്നുണ്ടെങ്കിലും ശ്രീയയുടെ സൗന്ദര്യം കുറയുന്നില്ല എന്നാണ് ഇപ്പോൾ സിനിമ മേഖലയിലെ സംസാരം. സ്റ്റാർ നായികയായി ശ്രീയ ഇപ്പോഴും തിളങ്ങുകയാണ്. വിവാഹം കഴിഞ്ഞ് കുട്ടിയായിട്ടും യാതൊരു മാറ്റവും വരാത്ത ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് ശ്രീയയും.
അതിനിടെ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ഒരു ചൂടുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരനായിക എന്ന നിലയിൽ ടോളിവുഡ് സിനിമ ആരാധകർക്കിടയിൽ ക്രേസ് ആയി മാറിയിരിക്കുകയാണ് ശ്രീയ. രണ്ടാം ഇന്നിംഗ്സിലും ശ്രീയ തിളങ്ങി നിൽക്കുമ്പോൾ ശ്രീയയെ വീണ്ടും സിനിമയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. അടുത്തിടെ ഉപേന്ദ്രയെ നായകനാക്കി കന്നടയിൽ ഒരുക്കിയ പാൻ ഇന്ത്യൻ സിനിമയായ കബ്സയിൽ ശ്രീയ നായികയായി അഭിനയിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോൾ തെലുങ്കിൽ ചിരഞ്ജീവി ചിത്രത്തിലും ശ്രീയ എത്തുന്ന വിവരങ്ങളാണ് വരുന്നത്. ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കർ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിനായി സ്ത്രീയെ അണിയറ പ്രവർത്തകർ സമീപിച്ചു എന്നാണ് വിവരം.
എന്നാൽ ഈയൊരു ഗാനരംഗത്തിന് മാത്രം ശ്രീയ ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. നിലവിൽ ഇത് സംബന്ധിച്ച ചർച്ച നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ടോളിവുഡ് സിനിമ ലോകത്തും ഈ വിഷയം ചർച്ച ആവുകയാണ്. വാർത്ത സത്യമാണെങ്കിൽ തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായി ശ്രീയ മാറുകയാണെന്ന് ഉറപ്പിക്കാം. വരും ദിവസങ്ങളിൽ ചിരഞ്ജീവിയോ സിനിമയുടെ അണിയറ പ്രവർത്തകരോ ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തത നൽകുമോ എന്നാണ് തെലുങ്ക് സിനിമ പ്രേമികളും ശ്രീയയുടെ ആരാധകരും നോക്കുന്നത്.
വേതാളത്തിന്റെ റീമേക്ക് ആയി എത്തുന്ന ഈ ചിത്രത്തിൽ തമന്ന ഭാട്ടിയ ആണ് നായിക. ചിരഞ്ജീവിയുടെ സഹോദരിയായി കീർത്തി സുരേഷ് ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഗസ്റ്റ്11ന് ഭോല ശങ്കർ തിയേറ്ററിൽ എത്തും എന്നാണ് വിവരം. മ്യൂസിക് സ്കൂൾ എന്നാൽ ചിത്രമാണ് ശ്രീയയുടെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ഒന്ന്. ശ്രീയ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തുക. പ്രകാശ് രാജ് ആണ് ചിത്രത്തിൽ മറ്റു പ്രധാനവേഷത്തിൽ എത്തുന്നത്.