മലയാള സിനിമയുടെ ഹൈക്കോണിക്ക് നായിക തന്നെയാണ് ഷീല. ചെമ്മീൻ എന്ന സിനിമ തൊട്ട് ഇന്നുവരെ ഷീലയ്ക്ക് പറയാൻ ഒട്ടനവധി കഥകളും കാര്യങ്ങളും ഉണ്ട്. പല താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. ഇന്നത്തെ പുതുതലമുറയിലെ താരങ്ങളോടൊപ്പം തന്നെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം എന്ന് അക്ഷരാർത്ഥത്തിൽ ഷീലാമ്മയെ വിളിക്കാം. ഇതുപോലെതന്നെ മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന ഒരു താരം തന്നെയായിരുന്നു നമ്മുടെ സ്വന്തം ഇന്നസെൻറ്. ഒരു മാസത്തിനു മുൻപാണ് അദ്ദേഹം നമ്മളെ വിട്ടു പോയത്. ആ വിഷമത്തിൽ നിന്ന് മലയാളികൾ കരകയറുന്നതിനിടയിലാണ് മാമുക്കോയയുടെ മരണവും.
എന്നാൽ നടൻ ഇന്നസെന്റിനെ തനിക്ക് വളരെ അടുത്ത അറിയാം എന്നും, ഇന്നസെൻറ് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് തന്നോട് പറഞ്ഞ കാര്യങ്ങളും, അദ്ദേഹത്തിൻറെ ഭാര്യ സ്നേഹത്തെക്കുറിച്ചും ഒക്കെ ഷീലാമ്മ ഇപ്പോൾ വാചാല ആയിരിക്കുകയാണ്. അദ്ദേഹത്തിൻറെ മരണം വേദന ഉണ്ടാക്കി വേദനിച്ചാണ് അദ്ദേഹം മരണപ്പെട്ടത് എന്നറിഞ്ഞപ്പോൾ കൂടുതൽ വേദന ഉണ്ടാക്കി. ആർക്കും അങ്ങനെ അവസ്ഥ ഉണ്ടാവരുത് എന്നാണ് എന്റെ പ്രാർത്ഥന എന്ന് ഷീലാമ്മ പറയുന്ന വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തനിക്കൊപ്പം അഭിനയിക്കുകയും ലോകത്തില്ലാത്തവരുമായ താരങ്ങളെ കുറിച്ചാണ് ഷീല മനസ്സ് തുറന്നത്. ഇന്നസെൻറ് നാലഞ്ച് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ആ ചിരിച്ച മുഖം കാണുമ്പോൾ വേദനിച്ചു മരിച്ചു എന്ന് ഓർക്കാൻ ആകുന്നില്ല എന്ന് ഷീലാമ്മ പറയുന്നു. ഭയങ്കര സങ്കടമാണെന്ന് താരം പറയുന്നുണ്ട്. പിന്നാലെ മനസ്സിനക്കരെ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ ഓർമ്മയാണ് കൂടുതലും പങ്കുവെച്ചിരിക്കുന്നത്. ഞാൻ തിരിച്ചു വന്നപ്പോഴാണ് മനസ്സിനക്കരെയിൽ അഭിനയിച്ചത്. എനിക്ക് എല്ലാ പുതുമയുള്ള കാര്യമായിരുന്നു. എനിക്ക് വേണ്ട സത്യാ ഞാൻ അഭിനയിക്കുന്നില്ല എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. അവിടെ വന്നാൽ എല്ലാവരും ഫ്രണ്ട്ലി ആയിരിക്കും വാ എന്ന് പറഞ്ഞു സത്യൻ എന്നെ നിർബന്ധിച്ചു. ഇന്നസെന്റിനോടും, സിദ്ദിഖിനോടും, ജയറാമിനോടും ഒക്കെ ഷീലമ്മയോടും കഥകൾ പറഞ്ഞ ഹാപ്പിയാക്കി. കൂടെ കൂട്ടണമെന്ന് സത്യൻ പറഞ്ഞിരുന്നു. അത് അവർ അങ്ങനെ തന്നെ ചെയ്തു.
അവർ എപ്പോഴും എൻറെ അടുത്ത് വന്ന് കഥകളൊക്കെ പറയും. ഷൂട്ട് കഴിഞ്ഞ് പോയാലും തിരിച്ചു പെട്ടെന്ന് തന്നെ സെറ്റിലേക്ക് പോകാൻ തോന്നുമായിരുന്നു. ഇന്നസെൻറ് ആയിരുന്നു കൂടുതൽ തമാശകൾ പറഞ്ഞിരുന്നത് എന്ന് ഷീല ഓർത്തു പറയുന്നു. അതുപോലെ സിനിമകളെക്കുറിച്ച് ഒക്കെയായിരുന്നു സംസാരിച്ചത് എന്നും താരം പറയുന്നുണ്ട്. ഭാര്യയെ കുറിച്ച് പറഞ്ഞ് ഒരുപാട് വാചാലനാകാറുണ്ടായിരുന്നു. ഓരോ മിനിറ്റിലും ആലീസിന്റെ പേര് പറയും. ഭാര്യയെ കുറിച്ച് ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാൻ കണ്ടിട്ടില്ല എന്ന് ഷീല പറയുന്നു. സിനിമയിൽ നിന്നും മാറിനിന്ന സമയത്തെ കുറിച്ചും ഷീല മനസ്സു തുറക്കുന്നുണ്ട്. ഈ സമയം സിനിമ മിസ്സ് ചെയ്തിരുന്നു എന്ന് ചോദിച്ചപ്പോൾ ഇല്ലായിരുന്നു എന്നാണ് ഷീല മറുപടി നൽകിയത്.
മറിച്ച് സിനിമയിൽ നിന്നും മാറിനിന്ന് സമയത്ത് ഞാൻ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് ഷീലാമ്മ എന്ന നടി ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മുന്നിൽ പറയുന്നത്. പതിമൂന്നാം വയസ്സിൽ ആണ് അഭിനയം തുടങ്ങിയത്. ഫുൾടൈം ക്യാമറയുടെ മുന്നിൽ. രാവിലെ മുതൽ ഉച്ചവരെ വൈകിട്ട് മറ്റൊരു സിനിമ. അങ്ങനെയായിരുന്നു തൻറെ ജീവിതം ഒരുനാൾ പൊയ്ക്കൊണ്ടിരുന്നത് എന്ന് ഷീല തന്നെ വെളിപ്പെടുത്തുന്നു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ സിനിമ എന്നൊരു വലിയ മേഖല തുറന്നുകാട്ടിക്കൊടുത്ത വർഷങ്ങൾ തന്നെയായിരുന്നു അവ. ആ വർഷത്തിലെ സുവർണ്ണകാലം ആഘോഷിച്ച നടി തന്നെയാണ് നമ്മുടെ സ്വന്തം ഷീലാമ്മ. പിന്നാലെ നിരവധി സിനിമകളിലൂടെ തിരിച്ചുവരവ് നടത്തിയതോടെ മലയാള സിനിമയിലെ ഒരു സ്ഥിര സാന്നിധ്യമായി മാറാൻ ഷീലമ്മയ്ക്ക് കഴിഞ്ഞു. അത് മലയാളികൾ തന്നെ ഇപ്പോഴും അഭിപ്രായപ്പെടുന്ന ഒന്ന് തന്നെയാണ്.