ബിഗ് ബോസ് മലയാളം സീസൺ 5 ശക്തമായി തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ആദ്യത്തെ മൂന്നു ദിവസത്തിനകം തന്നെ അടികളും ഗെയിം തന്ത്രങ്ങളും ഒക്കെ ബിഗ് ബോസ് വീട് കണ്ടു. എന്നാൽ ചിലരൊക്കെ ഇപ്പോഴും കളത്തിലേക്ക് ഇറങ്ങിയിട്ടില്ല. ബിഗ് ബോസ് വീട്ടിലെ ചെറുപ്പക്കാരിയാണ് ലച്ചു. സോഷ്യൽ മീഡിയയിൽ തൻറെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ താരംഗം തീർത്താണ് ലച്ചു ബിഗ് ബോസിൽ എത്തുന്നത്. ബിഗ്ബോസിൽ ഇതുവരെ വഴക്കൊന്നും ഉണ്ടാക്കിയില്ലെങ്കിലും തൻറെ പൂളിലെ കുളിയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം ആകാൻ ലച്ചുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കൽ താൻ നേരിട്ട് ദുരനുഭവം വെളിപ്പെടുത്തുകയാണ് ലച്ചു.
തന്നെ ഒരാൾ വീട്ടിൽ കയറി തല്ലി എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തൻറെ ബോൾടെ ലുക്കിൽ നേരിടുന്ന സദാചാര ആക്രമണങ്ങളെ കുറിച്ചാണ് തുറന്നു പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയുള്ള ആക്രമണങ്ങൾ മാത്രമല്ല നേരിട്ടുള്ള ആക്രമണവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ലച്ചു പറയുന്നത്. മൂന്നുവർഷം മുമ്പ് ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറി തന്നെ തല്ലിയിരുന്നു എന്നാണ് ശോഭ വിശ്വനാഥനോട് ലച്ചു പങ്കുവെക്കുന്നത്. മൂന്നുകൊല്ലം ആയിട്ടും ആ സംഭവത്തിൽ നിന്നും ഞാൻ മുക്തയായിട്ടില്ല എന്നാണ് ലച്ചു പറഞ്ഞത്. അയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും ലച്ചു പറയുന്നു. അയാൾ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നു എന്നത് തനിക്ക് വേദനിപ്പിക്കുന്ന കാര്യമാണെന്നും ലച്ചു പറഞ്ഞു.
വികാരഭരിതിയായി ലച്ചുവിനെ ശോഭാ വിശ്വനാഥ് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. എനിക്കും പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് അന്ന് താൻ അതിലൂടെ കടന്നു പോകുമ്പോൾ പലതും പറഞ്ഞപ്പോൾ താൻ ഒരു നിലയിൽ എത്തിയപ്പോൾ കണ്ടൽ ഓടി വരികയും കെട്ടിപ്പിടിക്കുകയും ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്യുമെന്നാണ് ശോഭ പറയുന്നത്. അവർ തിരിഞ്ഞിട്ട് പലതും പറയും എന്നും ശോഭ ചൂണ്ടികാണിക്കുന്നു. അവരെ ഗൗനിക്കേണ്ടതില്ല 80% ആളുകൾ പിന്നിൽ നിന്നും കുത്തും ബാക്കിയുള്ള 20% ആളുകൾ ഇതൊന്നും ഗൗനിക്കുക പോലുമില്ല. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് ശോഭ പറയുന്നത്. എന്ന് കരുതി വെറുതെ വിടേണ്ടതില്ലെന്നും ശോഭ പറയുന്നു.
അയാൾ പുറത്തു നടക്കുന്നത് ഞാൻ വിജയിച്ചു അവൾക്കിട്ട് ഒരെണ്ണം കൊടുത്തു എന്ന ചിന്തയോടെ ആയിരിക്കുമെന്നും, അതാണ് തന്നെ അലട്ടുന്നതും എന്നാണ് ലച്ചു പറയുന്നത്. അവർക്ക് തൻറെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രശ്നം തോന്നിയിരുന്നുവെങ്കിൽ നിയമപരമായി നേരിടണം ആയിരുന്നു. പാഠം പഠിപ്പിക്കാനായി വീട്ടിൽ കയറി വന്നു തല്ലുകയല്ല വേണ്ടത് എന്നും താരം പറയുന്നുണ്ട്. തന്റെ സ്വന്തം വീട്ടിൽ അതിക്രമിച്ചാണ് അയാൾ അടിച്ചതെന്നും, താൻ എസ് ഐ യെ കുറെ തവണ വിളിച്ചു എന്നും ലച്ചു പറയുന്നുണ്ട്. അതിൽ ഒരു തീരുമാനം ഉണ്ടാക്കി തരാമെന്ന് ശോഭ വാക്ക് കൊടുക്കുന്നുണ്ട്. കുറഞ്ഞത് പോകേണ്ട വഴിയിൽ തങ്ങൾക്ക് പോകാമെന്നാണ് ശോഭ പറയുന്നത്.
മൂന്നുവർഷമായി ഒന്നും നടക്കുന്നില്ല എന്നാണ് കേസിനെ കുറിച്ച് പറഞ്ഞത്. ഇന്ന് ആളുകൾക്ക് നമ്മളെ അറിയാം നമുക്ക് ഒരു പവർ ഉണ്ട് ഇവിടെ നിന്നും പുറത്തു പോകുമ്പോൾ ആളുകൾ നമ്മൾ പറയുന്നത് കേൾക്കും. ആ കരുത്ത് ഉപയോഗിക്കണമെന്നും ലച്ചുവിനോട് ആയി ശോഭ പറയുന്നു. നമുക്ക് മാത്രമല്ല ഒരുപാട് സ്ത്രീകൾക്ക് വേണ്ടിയാണ് ഇതെന്നും ശോഭ പറഞ്ഞു. താൻ തന്റെ കാര്യം സംസാരിക്കാൻ തീരുമാനിക്കുന്നതിന് പിന്നിലും ഒരുപാട് സ്ത്രീകൾ ഇതേ പ്രശ്നം നേരിടുന്നുണ്ട് എന്നതാണ് ശോഭ പറഞ്ഞു ഒരാളെയെങ്കിലും മാറ്റാൻ സാധിച്ചാൽ നന്നാകും എന്നും നമുക്ക് ചെയ്യാൻ സാധിക്കുമെന്നും ശോഭ പറഞ്ഞു.