നല്ല ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമായ ഒന്നാണ് ആവശ്യമായ ഉറക്കം. ഒരു ദിവസം ഉന്മേഷമുള്ളതാക്കി തീർക്കണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ പലർക്കും രാത്രിയിൽ നല്ല രീതിയിലുള്ള ഉറക്കം കിട്ടാറില്ല എന്നതാണ് സത്യം. തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി, വിഷാദം, പ്രതിരോധശേഷി തുടങ്ങിയവയെല്ലാം ഉറക്കക്കുറവിനെ ബാധിക്കും. 20 മുതൽ 25 മണിക്കൂർ ഉറങ്ങാതെ കിടക്കുമ്പോൾ ശരീരം പ്രവർത്തന വൈകല്യങ്ങൾ നേരിടും. എന്നാൽ കൃത്യമായ രീതിയിൽ ഉറക്കം ലഭിക്കണമെങ്കിൽ കൃത്യമായ രീതിയിൽ ദിനചര്യ പിന്തുടരാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ മാർഗം.
ഓരോ ദിവസവും ഉറക്കം എഴുന്നേൽക്കുമ്പോൾ ആ ദിവസത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ നമ്മുടെ മനസ്സിൽ ഉണ്ടാകണം. ഓരോ ജോലികളും അവയുടെ പ്രാധാന്യമനുസരിച്ച് ചെയ്തുതീർക്കാൻ ശ്രമിക്കണം. ഓരോ ജോലിക്ക് ശേഷവും കൃത്യമായ ഇടവേളകൾ പാലിക്കണം. നാം നിശ്ചയിക്കുന്ന സമയത്ത് തന്നെ ജോലികൾ ചെയ്തുതീർക്കുവാൻ ശ്രമിക്കണം. ഒരു ദിവസത്തെ മൊത്തമായ രീതിയിൽ ഫലപ്രദമായി ഉപയോഗിച്ചാൽ നമുക്ക് ഉറക്കക്കുറവ് തടയാം. അതുപോലെതന്നെ നല്ല ആരോഗ്യത്തിന് വേണ്ട ഒന്നാണ് വ്യായാമം. ഉറങ്ങുന്നതിന് 5 മണിക്കൂർ മുൻപ് വ്യായാമം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.
ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ലഘുവായ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തില്ല. പ്രോട്ടീൻ അടങ്ങിയിട്ടുള്ള നല്ല ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം. സർക്കോടിയൻ റിഥം എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക ക്ലോക്ക് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. ഇരുട്ടായിരിക്കുമ്പോൾ നമ്മുടെ സർക്കോടിയൻ റിഥം മെലടോണിന്റെ പ്രകാശത്തിന് കാരണമാകും. അതുപോലെ നാം ഉറങ്ങാൻ കിടക്കുമ്പോൾ മാറ്റി വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.
ലാപ്ടോപ്പ് മൊബൈൽ പോലുള്ള ഉപകരണങ്ങൾ ഉറക്കത്തിനു മുൻപ് മാറ്റിവയ്ക്കാൻ ശ്രമിക്കണം. മൊബൈൽ ഫോണിൽ നിന്നുള്ള പ്രകാശം മേലെടോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തും. മനസ്സിന് ശാന്തമാക്കാനും സുഖപ്രദമായ മാനസിക ഇടത്തിലേക്ക് നമ്മെ നയിക്കാനും സഹായിക്കുന്ന ഒന്നാണ് വായന. അങ്ങിനെ വായിക്കുമ്പോൾ അത് നമ്മെ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. കാൽപാദത്തിന്റെ അടിയിൽ മസാജ് ചെയ്യുമ്പോൾ എണ്ണ തേച്ചു കുളിക്കുന്നത് പോലെ നല്ല ഉറക്കം കിട്ടാൻ ഇത് സഹായിക്കും.