നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. കരൾ രോഗ ബാധിതനായ താരം ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് ആദ്യം പ്രചരിച്ചത്. ഇതോടെ ആരാധകരും സഹപ്രവർത്തകരും എല്ലാം ആശങ്കയിലായി. എന്നാൽ നടന്റെ അവസ്ഥ കുഴപ്പമൊന്നുമില്ല എന്ന് പിന്നീട് വിവരം വന്നു. നിലവിൽ ആശുപത്രിയിൽ തന്നെ തുടരുന്ന ബാലയ്ക്ക് അടുത്ത ദിവസം ഒരു സർജറി നടത്താൻ പോവുകയാണ്. ജീവിതത്തിലേക്ക് അത് മരണത്തിലേക്ക് എന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞ് ബാല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും എടുത്ത പുത്തനൊരു വീഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പം തങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാണ് ബാല വന്നത്.
“എല്ലാവർക്കും നമസ്കാരം. ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസമായി. ഈ ഡോക്ടറുടെ നിർബന്ധപ്രകാരം വന്നതാണ് മ ഇത്രയും നാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. ഇനി രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞാൽ മേജർ ആയിട്ട് ഒരു ഓപ്പറേഷൻ ഉണ്ട്. അതിൽ മരണത്തിന് വരെ സാധ്യതയുണ്ട്. അതിജീവനത്തിനുള്ള സാധ്യതകളാണ് കൂടുതലുള്ളത്. നിങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് മുന്നോട്ടുപോകുമെന്നാണ് വിചാരിക്കുന്നത്. നെഗറ്റീവ് ആയിട്ടൊന്നും ചിന്തിക്കുന്നില്ല” എന്നും ബാല പറയുന്നു. ഇന്നത്തെ ദിവസത്തെ പ്രത്യേകതയെക്കുറിച്ച് പറയാൻ ബാല ഭാര്യ എലിസബത്തിനെ ഏൽപ്പിച്ചു.
ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികമാണ്. കഴിഞ്ഞവർഷം ഒന്നാം വിവാഹ വാർഷികത്തിന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഞങ്ങൾ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാൻസില്ല. മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നത് ഡാൻസോട് കൂടി ആയിരിക്കുമെന്നും എലിസബത്ത് പറയുന്നു. ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്ത ഒരു ആഗ്രഹം ഉണ്ടായിരുന്നു. ജനനവും മരണവും അടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാർത്ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാർത്ഥിക്കണമെന്ന് എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ചു കൊണ്ടാണ് വാർഷികം ആഘോഷിച്ചത്.
ഇനിയിപ്പോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ ഒരു ഡോക്ടറെ വിവാഹം കഴിക്കണം ഇനി ഒരു ആക്ടറെ വിവാഹം കഴിക്കരുത് എന്നാണ് ബാല ഭാര്യക്ക് നൽകുന്ന ഉപദേശം. ഇത്രയും നാൾ എനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും ബാല കൂട്ടിച്ചേർത്തു. അതേസമയം ആശുപത്രിയിൽ തന്നെ ബന്ധുക്കൾ വന്നതിനെപ്പറ്റിയും നടൻ പറഞ്ഞിരുന്നു അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് വരാൻ പറ്റിയില്ലെന്നും തന്റെ ചിറ്റപ്പനും ചിറ്റയുമാണ് കൂടെയുള്ളതെന്നും ബാല പറഞ്ഞു. എൻറെ ഓപ്പറേഷനു മുൻപ് ഒപ്പിട്ടു കൊടുക്കാൻ വേണ്ടിയാണ് ഇവർ രണ്ടുപേരും നാട്ടിൽ നിന്ന് എത്തിയതെന്നാണ് പറയുന്നത്. ആശുപത്രിയിൽ നിന്നുള്ള വിവാഹ വാർഷിക ആഘോഷത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെതടക്കമുള്ള ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
എത്രയും വേഗം ബാല അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആശംസിക്കുകയാണെന്ന് പറഞ്ഞാണ് ആരാധകർ അടക്കം കമന്റുകളുമായി എത്തുന്നത്. 2021 മാർച്ച് 29നാണ് ബാലയും ഡോക്ടർ ആയ എലിസബത്തും തമ്മിൽ വിവാഹിതരാകുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നത്. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങൾ മറച്ചുവെക്കുകയായിരുന്നു. പിന്നീട് വാർത്ത പുറത്തുവന്നതിനുശേഷം ആണ് ബാല എലിസബത്തും ആയിട്ടുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നത്. 2021 സെപ്റ്റംബറിൽ താരങ്ങൾ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്നങ്ങളുമാണ് ബാലയുടെ ജീവിതത്തിൽ ഉണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.