തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് താരം. കരിയറിൽ സുവർണ കാലഘട്ടത്തിലൂടെയാണ് സാമന്ത കടന്നുപോകുന്നത്. എന്നാൽ വ്യക്തിജീവിതത്തിലെ പല പ്രശ്നങ്ങളും അടുത്തിടെ നടിയെ തളർത്തിയിരുന്നു. വിവാഹമോചനം അതിനു പിന്നാലെ വന്ന രോഗം അങ്ങനെ പോകുന്നു ഓരോന്നും. എങ്കിലും അതിനോട് എല്ലാത്തിനോടും പൊരുതി മുന്നേറുകയാണ് സാമന്ത. തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തി വരുന്ന സമയത്തായിരുന്നു തെലുങ്ക് സൂപ്പർതാരമായ നാഗ ചൈതന്യ ആയിട്ടുള്ള സാമന്തയുടെ വിവാഹം.
എന്നാൽ നാലുവർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചിതരും ആയി. 2021ലെ പുതുവർഷം ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഇരുവരും പതിയെ അകന്നു തുടങ്ങിയതും ഒടുവിൽ ഒക്ടോബർ മാസത്തിൽ വേർപിരിയൽ പ്രഖ്യാപിച്ചതും. സോഷ്യൽ മീഡിയയിലൂടെ ഇരുവരും ഒന്നിച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്കു റീമേക്കിൽ അഭിനയിക്കവേ പ്രണയത്തിലായതാണ് ഇരുവരും. പിന്നീട് ഏഴു വർഷക്കാലം പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. പെട്ടെന്നുള്ള വിവാഹമോചനം ഇരുവരുടെയും ആരാധകരെയെല്ലാം ഞെട്ടിച്ചിരുന്നു. എന്നാൽ രണ്ടുപേരും പതിയെ സിനിമകളുടെ തിരക്കിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ പിന്നീട് അങ്ങോട്ട് സാമന്തയ്ക്ക് അത്ര നല്ല സമയമായിരുന്നില്ല. വിവാഹമോചനം നൽകിയ വേദനയിൽ നിന്ന് കരകയറുന്നതിനിടയാണ് നടിക്ക് ത്വക്ക് രോഗം ബാധിക്കുന്നത്. ഇതോടെ നടി പൊതുവേദികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒക്കെ അപ്രത്യക്ഷ ആവുകയായിരുന്നു. പിന്നാലെ പലരീതിയിലും ഉള്ള പ്രചരണങ്ങളും ഉണ്ടായി. ഒടുവിൽ സാമന്ത തന്നെ താനൊരു രോഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് അറിയിക്കുകയായിരുന്നു. ഇന്ന് രോഗത്തിൽ നിന്നൊക്കെ ഏറെക്കുറെ മുക്തി നേടി സാമന്ത സിനിമകളും മറ്റുമായി സജീവമായി കഴിഞ്ഞു. തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷൻ തിരക്കുകളിൽ ആണ് താരം.
ശകുന്തളയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. അതിനിടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ തകർന്ന ദാമ്പത്യത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സാമന്ത. ആ വേർപിരിയൽ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്നതാണ് സാമന്ത പറയുന്നത്. അഭിമുഖത്തിലാണ് സ്നേഹത്തെക്കുറിച്ചും തന്റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ്സുതുറന്നത്. സ്നേഹമാണ് എന്നെ മുന്നോട്ടു നയിക്കുന്നത് അത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളത് ആകണമെന്നില്ല. കഴിഞ്ഞ എട്ടുമാസമായി എനിക്ക് ഒപ്പം നിന്ന എൻറെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.
എനിക്ക് തിരിച്ചു നൽകാൻ ഏറെ സ്നേഹമുണ്ട് ഞാൻ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിത്യമായതോ കൈപ്പേറിയത് ആയി അനുഭവപ്പെട്ടിട്ടില്ല എന്നായിരുന്നു സാമന്തയുടെ വാക്കുകൾ. അടുത്തിടെ ഡേറ്റിംഗ് സംബന്ധിച്ച ആരാധകന്റെ ചോദ്യത്തിന് സാമന്ത ട്വിറ്ററിൽ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് ചെയ്യണമെന്ന് അഭ്യർത്ഥനയാണ് ആരാധനകൻ നടത്തിയത്. അതിനു മറുപടിയായി ലൗ ചിഹ്നം പങ്കുവെച്ച് നിങ്ങളെപ്പോലെ ആരാണ് എന്നെ സ്നേഹിക്കുക എന്നാണ് സാമന്ത മറുപടി നൽകിയത്.
അതേസമയം ഹിന്ദി, തമിഴ്, മലയാളം കന്നട ഭാഷകളിലായി ഏപ്രിൽ 14നാണ് ശാകുന്തളം തിയേറ്ററുകളിൽ എത്തുക. സാമന്ത ആരാധകർ ഒക്കെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിൽ നായകനാകുന്നത് ദേവ് മോഹൻ ആണ്. ദുഷ്യന്തന്റെ വേഷത്തിലാണ് താരം എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ദേവ് മോഹൻ. ഇവരെ കൂടാതെ അതിഥി ബാലൻ, അനന്യ, മോഹൻ ബാബു, ഗൗതമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.