മലയാള ടെലിവിഷൻ രംഗത്ത് പല ജനപ്രിയ ഷോകളുടെയും അവതാരകനായി തൻറെ കരിയർ ആരംഭിച്ച അഭിനയത്തിൽ എത്തിനിൽക്കുന്ന താരമാണ് ജീവ ജോസഫ്.വളരെയധികം ഫോളോവേഴ്സ് ഉള്ള ഒരു അവതാരകനാണ് ജീവ.ജീവയെ പോലെ തന്നെ അദ്ദേഹത്തിൻറെ ജീവിതപങ്കാളി അപർണയും പ്രേക്ഷകർക്ക് സുപരിചിതയാണ്.ഇപ്പോൾ ഏവിയേഷൻ രംഗത്ത് ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്ന അപർണ ഏറെ നാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ഈ ജോലിയിലേക്ക് മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ വെറൈറ്റി മീഡിയ എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് ജീവയും അപർണയും നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.’തങ്ങൾ തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞു എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും പലതരത്തിലുള്ള യൂട്യൂബ് ചാനലുകളിലും കാണാറുണ്ട്.കോവിഡ് കാലഘട്ടത്തിൽ ആയിരുന്നു ഇത്തരം വാർത്തകൾ കൂടുതലായി പ്രചരിച്ചിരുന്നത്.എന്നാൽ അത്തരത്തിൽ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.അഥവാ അങ്ങിനെ ഒന്ന് സംഭവിയ്ക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിട്ട് മാത്രമേ ചെയ്യൂ.
കൂടാതെ നല്ല അടിപൊളി കാര്‍ഡ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കമന്റ് സെക്ഷന്‍ ഓഫാക്കി ഇടും.വേർപിരിഞ്ഞാലും തങ്ങൾ ഇരുവരും ചിലപ്പോൾ വേറെ വിവാഹവും കഴിച്ചേക്കാം. ഇത്തരത്തിൽ ആയിരുന്നു തങ്ങൾക്കെതിരെ വേർപിരിയൽ ആരോപണങ്ങളെക്കുറിച്ച് ജീവയും അപർണയും പ്രതികരിച്ചത്.അടുത്തിടെ ഒരു തൻറെ ബന്ധു വിവാഹമോചനം നേടിയതിനെക്കുറിച്ചും അപർണ പറയുന്നു.അത്തരത്തിൽ വിവാഹമോചനം നേടുന്നത് ഒരു തെറ്റായി അല്ല പറയുന്നതെന്നും അവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് തന്നെയാണ് മികച്ച വഴി എന്നും താരം പറയുന്നു.
പല രീതിയിലുള്ള പ്രശ്നങ്ങൾ ഉള്ളപ്പോഴും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഒന്നിച്ച് ജീവിക്കുന്നത് രണ്ടുപേരുടെയും ലൈഫ് കളയുന്നതിന് തുല്യമാണെന്നും അപർണ പറയുന്നു.ഞങ്ങളുടെ വിവാഹ ജീവിതം ഇപ്പോൾ ഏഴുവർഷം ആയി. ഇതുവരെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോകുന്നു.ഞങ്ങളെ സംബന്ധിച്ച് ഞങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഹാപ്പി ലൈഫ് കാണിച്ചുകൊടുക്കണം,മാതൃകയാകണം എന്നൊക്കെയുള്ള ആഗ്രഹം മാത്രമേയുള്ളൂ. പ്രതിസന്ധികൾ എല്ലാം അതിജീവിച്ച് ഹാപ്പിയായി ജീവിക്കുന്ന ദമ്പതികൾ,ഇതായിരിക്കണം ഞങ്ങൾക്ക് മറ്റുള്ളവർക്ക് കൊടുക്കുവാൻ ഉള്ള മെസ്സേജ് എന്നും ജീവ പറയുന്നു.