കരിയറിന്റെ തുടക്കം മുതൽ ഇന്നുവരെയും ഗ്രാഫിൽ വലിയ പരാജയങ്ങൾ ഉണ്ടാവാത്ത സൗത്ത് ഇന്ത്യൻ നായികയാണ് കാജൽ അഗർവാൾ. തെലുങ്ക് തമിഴ് ഭാഷകളിലെ മിക്കവാറും എല്ലാ സ്റ്റാർ ഹീറോകളുമായും കാജൽ സ്ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്. ടോളിവുഡിൽ ഏറ്റവും കൂടുതൽ വിജയിച്ചിത്രങ്ങൾ സ്വന്തമായി ഉള്ള നായിക കൂടിയാണ് കാജൽ അഗർവാൾ. വാണിജ്യ സിനിമയിലൂടെയാണ് കാജൽ താര പദവി നേടിയെടുത്തത്. വിവാഹത്തിനു ശേഷവും മികച്ച അവസരങ്ങളുമായി കാജൽ മുന്നേറുകയാണ്. കരിയറിൽ കാജലിന്റെ ഗ്രാഫ് ഒരിക്കലും ഇടിഞ്ഞിട്ടില്ല. കാജലന് മാത്രം സാധിക്കുന്ന ഒരു നേട്ടമാണിത്. 2020 ഒക്ടോബറിൽ ആണ് കാജൽ അഗർവാൾ തന്റെ സുഹൃത്തായ ഗൗതം കിച്ചുലുവിനെ വിവാഹം ചെയ്തത്.
വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമായിരുന്നു കാജൽ അഗർവാൾ. കഴിഞ്ഞവർഷമാണ് കാജലും ഗൗതമും മാതാപിതാക്കൾ ആയത്. നീൽ എന്നാണ് മകന് കാജലും ഭർത്താവും ചേർന്ന് പേര് നൽകിയിരിക്കുന്നത്. കാജൽ തൻറെ മകനോടൊപ്പം മാതൃത്വം ആസ്വദിക്കുകയാണ്. ഭർത്താവിനും മകനും ഒപ്പമുള്ള ചിത്രങ്ങൾ താരം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ കാജൽ അഗർവാൾ താൻ ഗർഭിണിയായിരുന്നപ്പോൾ നേരിട്ട നിരവധി വിമർശനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. “കാജലിന് നല്ല തടിയാണ്. ഇനി സിനിമയ്ക്ക് കാജലിനെയും കൊണ്ട് പ്രയോജനമില്ല. നായികയായി അഭിനയിക്കാൻ കൊള്ളില്ല” എന്നും വിമർശനം വന്നിരുന്നു.
തനിക്ക് രൂപ ഭംഗി ഇല്ലെന്ന് വരെ വിമർശനം വന്നിരുന്നു എന്നും കാജൽ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണിയായിരുന്നപ്പോൾ ഇത്തരം വിമർശനങ്ങൾ ആണെങ്കിൽ വീണ്ടും സിനിമയിലേക്ക് വരുമ്പോൾ അതിലേറെ വിമർശനം കേൾക്കേണ്ടി വരുമെന്നും കാജൽ പറഞ്ഞു. ഇനി വീണ്ടും സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ കുട്ടിയെ ഉപേക്ഷിച്ച് സിനിമ ചെയ്യുക എന്നായിരിക്കും കമന്റുകൾ. ഞാനെൻറെ മകനെ നന്നായി വളർത്തും. ഞാനൊരു നല്ല അമ്മ ആയിരിക്കും. എന്നെ വിമർശിച്ചവർക്കെല്ലാം തക്ക മറുപടി നൽകുമെന്നും കാജൽ പറഞ്ഞു. ഇത്തരം മോശം കമൻറുകൾ തന്നെ ഒരുപാട് വേദനിപ്പിക്കാറുണ്ട് എന്നും കാജൽ പറയുന്നു. പ്രസവത്തിനുശേഷം ശരീരഭാരം കൂടിയത് കൃത്യമായ വ്യായാമത്തിലൂടെയും യോഗയിലൂടെയും കാജൽ വീണ്ടെടുത്തിട്ടുണ്ട്.
ഇപ്പോൾ പഴയതിനേക്കാൾ അതീവ സുന്ദരിയാണ് കാജൽ. വിവാഹത്തോടെ പണ്ടൊക്കെ നടിമാർ സിനിമ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി എല്ലാ താര സുന്ദരികളും വിവാഹ ശേഷവും അഭിനയത്തിലേക്ക് തിരിച്ചെത്തി താരമൂല്യത്തോടെ സിനിമകൾ ചെയ്യുന്നുണ്ട്. വിവാഹിതരായ നടിമാരെ മാറ്റിനിർത്തുന്ന പ്രവണത സിനിമ മേഖലയിലും കുറഞ്ഞിട്ടുണ്ട്. 37 കാരിയായ കാജൽ ഇതിനകം നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം നായികയായി ഹിറ്റായ ‘ഹേയ് സിനാമിക’ കാജൽ വിവാഹം കഴിഞ്ഞതിനു ശേഷം ഉടൻ അഭിനയിച്ച സിനിമയായിരുന്നു. ശങ്കറിന്റെ ഇന്ത്യൻ ടൂവിലും കാജൽ അഭിനയിക്കുന്നുണ്ട്.
നീയെന്റെ ആദ്യത്തെ കുഞ്ഞാണ് എന്റെ ആദ്യത്തെ മകൻ എന്റെ ആദ്യത്തെ എല്ലാം. ശരിക്കും, വരുംവർഷങ്ങളിൽ നിന്നെ പരമാവധി ശ്രമിക്കും. പക്ഷേ നീ ഇതിനോടകം തന്നെ അനന്തമായ അളവിൽ പലതും പഠിപ്പിച്ചു. ഒരു അമ്മയാകുന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ചു. നിസ്വാർത്ഥ ആയിരിക്കാൻ എന്നെ പഠിപ്പിച്ചു. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റെ ഒരു ഭാഗം ഉണ്ടാകുന്നത് സാധ്യമാണെന്ന് എന്നെ പഠിപ്പിച്ചു. എനിക്കിനിയും കൂടുതൽ പഠിക്കാനുണ്ട് എന്നാണ് മാതൃദിനത്തിൽ മകനെ കുറിച്ച് സംസാരിച്ച കാജൽ എഴുതിയത്. ഗർഭകാലത്തും പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും സജീവമായിരുന്നു കാജൽ അഗർവാൾ.