തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ ക്ലൈമാക്സിൽ വന്ന മലയാളികളെ ചിരിപ്പിച്ച താരമാണ് ലച്ചു എന്ന ഐശ്വര്യ. തിങ്കളാഴ്ച നിശ്ചയത്തിനുശേഷം ലച്ചുവിനെ അധികം സിനിമകളിൽ കണ്ടിട്ടില്ല. പിന്നീട് താരത്തെ പ്രേക്ഷകർ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. ആരോഗ്യസ്ഥിതി വളരെയധികം മോശമായപ്പോൾ ലച്ചു താൽക്കാലികമായി ഹൗസിനോട് വിട പറയുകയായിരുന്നു. ഇപ്പോൾ തിരികെ മുംബൈയിൽ എത്തിയിരിക്കുകയാണ് താരം.
അതേസമയം കഴിഞ്ഞ ദിവസമാണ് ലച്ചുവിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. ഒത്തിരി ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ മ്യൂസിക് വീഡിയോ. ലച്ചുവും നടൻ അക്ഷയ് രാധാകൃഷ്ണനുമാണ് മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സൈനേഷ് ശശീന്ദ്രൻ സംവിധാനം ചെയ്ത മ്യൂസിക് ആൽബം സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്.
അതീവ ഗ്ലാമറസായും ഗോൾഡ് ആയും ആണ് ലച്ചു ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ആൽബം ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു. നോർത്തിന്ത്യയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹോട്ട് ഫോട്ടോഷൂട്ടുകളിലൂടെ മുൻപും ലച്ചു ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ മ്യൂസിക് വീഡിയോയിലും ഹോട്ട് ലുക്കിൽ തന്നെയാണ് ലച്ചു എത്തിയിരിക്കുന്നത്. അക്ഷയും ആദ്യമായാണ് ഇത്തരത്തിൽ ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളയപ്പം അക്ഷയുടെ ഏറ്റവും പുതിയ ചിത്രം.