തമിഴ് സിനിമ ലോകത്തെ വിലപിടിപ്പുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്.ലോകേഷ് ഒരുക്കിയ വിക്രം എല്ലാവിധ ബോക്സ് ഓഫീസ് റെക്കോർഡുകളും കടത്തിവെട്ടി ഈ വർഷത്തെ തകർപ്പൻ വിജയമായി മാറിയിരുന്നു.ഇപ്പോൾ ഫിലിം കമ്പാനിയൻറെ ഒരു ഇൻറർവ്യൂവിൽ തനിക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. ആ ചിത്രം കണ്ടിട്ട് തനിക്ക് അത് സംവിധാനം ചെയ്യാൻ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു എന്നും ലോകേഷ് പറഞ്ഞു.
ഈ വർഷം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു മലയാള ചിത്രം ആണെന്നും അത് ടോവിനോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ആണെന്നാണ് ലോകേഷ് പറഞ്ഞത്. തല്ലുമാല ഞാൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടെന്നും അതിലെ എഡിറ്റിംഗ് രീതി തന്നെ വല്ലാതെ ആകർഷിച്ചു എന്നും ലോകേഷ് പറഞ്ഞു.മുൻപ് അയ്യപ്പനും കോശിയും ചിത്രം കണ്ടപ്പോഴും അത് തന്നെ വല്ലാതെ ആകർഷിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കമൽഹാസൻ,എസ് എസ് രാജമൗലി,ഗൗതം വാസുദേവ് മേനോൻ,ലോകേഷ് കനകരാജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പങ്കെടുത്ത ഈ ഇൻറർവ്യൂവിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ തുടങ്ങി നിരവധി വിഷയങ്ങളെപ്പറ്റി ചർച്ച നടക്കുകയുണ്ടായി.ഈ വർഷത്തെ ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന അവതാരികയുടെ ചോദ്യത്തിന് രാജമൗലി ജനഗണമനയും,വിക്രവും,കമലഹാസന പൃഥ്വിരാജ് എന്നിവർ കാന്താരിയും,ഗൗതം മേനോൻ തിരുചിത്രമ്പലവുമാണ് പറഞ്ഞത്.
കമൽഹാസൻ,ഫഹദ് ഫാസിൽ,നരേൻ, വിജയ്സേതുപതി,സൂര്യ,കാളിദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ലോകേഷ് ഒരുക്കിയ വിക്രം റെക്കോർഡ് കളക്ഷൻ ഒപ്പം തന്നെ മികച്ച പ്രേക്ഷകാഭിപ്രായവുമാണ് നേടിയത്.വിജയ് യെ നായകനാക്കി ഒരുങ്ങുന്ന ദളപതി 67 എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രമാണ് ലോകേഷിൻറെ അടുത്ത പ്രൊജക്റ്റ്.ചിത്രത്തിനായി വിജയ് ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.