നായിക നായകൻ എന്നാൽ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന രണ്ടു മത്സരാർത്ഥികളാണ് മാളവികയും തേജസും. ഷോയിൽ ഇവരുടെ കെമിസ്ട്രി അത്ര വർക്കൗട്ട് ആയില്ലെങ്കിലും ജീവിതത്തിൽ ഇപ്പോൾ ഇവർ ഒന്നിച്ചിരിക്കുകയാണ്. വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായി ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ലാൽ ജോസ് നേരിട്ട് എത്തി ഇരുവരെയും അനുഗ്രഹിച്ചിരുന്നു. ഇവർ ഒന്നിക്കുന്നു എന്ന വാർത്ത എല്ലാവരിലും ഞെട്ടലാണ് ഉണ്ടാക്കിയത്. കാരണം ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ഇരുവരും അത്ര കമ്പനി ഒന്നും ആയിരുന്നില്ല.
എന്നാൽ ഇവരുടെ ഇതിൽ മാരേജ് ആണ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ ഇത് പക്കാ അറേഞ്ച്ഡ് മാരേജ് ആണെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹത്തിനുശേഷം ഇപ്പോൾ ഇതാ ഇരുവരും ഹണിമൂൺ ആഘോഷത്തിന്റെ തിരക്കിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹ വിശേഷങ്ങൾ വിവാഹത്തിരക്കുകളുടെ എല്ലാം വീഡിയോ മാളവിക തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ട്.
ഇപ്പോൾ എല്ലാ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായി ഹണിമൂൺ ആഘോഷിക്കുകയാണ് മാളവികയും തേജസും. പട്ടായ ബീച്ചിലെയും പാർക്കിലെയും ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയാണ്. ഞങ്ങൾ എവിടേക്കാണ് പോകുന്നത് എന്ന് അറിയാമോ എന്ന ക്യാപ്ഷനോട് ആണ് മാളവിക യാത്രാ തുടക്കത്തിൽ ചിത്രങ്ങൾ പങ്കുവെച്ചത്. നിങ്ങൾ എവിടെ പോയാലും വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കണം എന്നായിരുന്നു ആരാധകരുടെ മറുപടി.
കല്യാണത്തിന്റെ ഓരോ വിശേഷങ്ങളും മാളവിക ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ സ്റ്റൈലിസ്റ്റിനെയും കോസ്റ്റ്യൂം ഡിസൈനറിയും എല്ലാം താരം വീഡിയോയിൽ കാണിച്ചിട്ടും ഉണ്ടായിരുന്നു. ഒരു പ്രണയ വിവാഹമല്ല ഇത് എന്ന് പറയുകയാണ് രണ്ടുപേരും. തേജസിന്റെ ചേച്ചിയാണ് കല്യാണം ആലോചിക്കുന്ന സമയത്ത് നമുക്ക് മാളുവിനെ ആലോചിച്ചാലോ എന്ന് ചോദിക്കുന്നത്. ഇരുവരുടെയും ജാതകം ഒത്തു നോക്കിയപ്പോൾ ചേർന്നിരുന്നു. അങ്ങനെയാണ് വിവാഹം നടന്നതെന്നും താരം പറയുന്നു.