മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും ആണ് ശ്രീനിവാസൻ. അദ്ദേഹത്തിൻറെ ചിത്രങ്ങൾ കഥാപാത്രങ്ങൾ എന്നിവയെല്ലാം കാലമെത്രകഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയവയാണ്. രോഗത്തിന്റെതായ അവശതകൾ മൂലം അദ്ദേഹം ദീർഘനാളായി ആശുപത്രിയിലായിരുന്നു. ഇപ്പോൾ വീണ്ടും ജീവിതത്തിലേക്ക് സിനിമാലോകത്തേക്കും അദ്ദേഹം കടന്നുവന്നിരിക്കുകയാണ്.ഈ വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.അടുത്തിടെ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും അദ്ദേഹം പങ്കെടുത്ത് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ മണികണ്ഠൻ പട്ടാമ്പി ശ്രീനിവാസനെ കണ്ട് പങ്കുവെച്ച ചിത്രവും കുറിപ്പും ആണ് ശ്രദ്ധ നേടുന്നത്.’ഒരുപാട് നാളുകൾക്ക് ശേഷം,ഇന്ന് മഴവിൽ മനോരമയിൽ വച്ച് ശ്രീനിവാസൻ സാറിനെ കാണാനിടയായി.കുറച്ച് നേരം പോയി സംസാരിച്ചു.സന്ദേശം, വടക്കുനോക്കിയന്ത്രം,ചിന്താവിഷ്ടയായ ശ്യാമള, തലയിണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാൻ കഴിയാത്ത എത്രയോ ചിത്രങ്ങൾ കൂടുതൽ മിഴിവാർന്ന് കൺമുമ്പിലൂടെ വന്നും പോയുമിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു.
അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്,വലിയ സന്തോഷം തോന്നി.ഇത്തരത്തിൽ ആയിരുന്നു മണികണ്ഠൻ പട്ടാമ്പി തൻറെ പ്രിയ താരത്തെ കണ്ടതിലുള്ള സന്തോഷം പങ്കുവെച്ചത്.അനാരോഗ്യം മൂലം ഏറെ നാൾ സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശ്രീനിവാസൻ ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്.വിനീത് ശ്രീനിവാസന്,ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടാതെ ധ്യാൻ ശ്രീനിവാസന് ഒപ്പം ആപ്പ് കൈസെ ഹോം എന്ന ചിത്രത്തിലും ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.മാനുവൽ ക്രൂസ് ഡാർവിൻ,അംജാദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.രമേഷ് പിഷാരടി,സൈജു കുറുപ്പ്,സുധീഷ്,ജീവ ജോസഫ്, ദിവ്യ ദര്ശന്,സഞ്ജു ശിവറാം,ജൂഡ് ആന്റണി ജോസഫ്,നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.അടുത്തിടെ ലവ് ഫുൾ യുവേഴ്സ് വേദ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സമൂഹത്തിൻറെ ശോചനീയാവസ്ഥയെ കുറിച്ചും അഴിമതികളെക്കുറിച്ചും ശ്രീനിവാസൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.