നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് നവ്യ നായർ.പല പ്രേക്ഷകർക്കും നവ്യ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അഭിനേരംഗത്തെ പോലെ തന്നെ നൃത്തരംഗത്തും നവ്യ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തൻറെ സിനിമ അഭിനയത്തിന് ഒരിടക്ക് താരം ഒരു ഇടവേള നൽകിയിരുന്നു.പിന്നീട് താരം തിരിച്ചെത്തുകയും അഭിനയത്തിന് ഒപ്പം നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.സാമൂഹിക മാധ്യമങ്ങളിൽ സജീവമായ നവ്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു സമ്മാനം പ്രേക്ഷകർക്ക് കാണിക്കുന്ന വീഡിയോയാണ് നവ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാണാനാകുന്നത്.അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടിയാണ് ഈ വീഡിയോ നവ്യക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ നവ്യയ്ക്ക് ഒരു ഫോട്ടോഗ്രാഫർ ആണ് താരത്തിന് പഴയകാല ചിത്രങ്ങൾ സമ്മാനിച്ചത്.വളരെ സന്തോഷത്തോടെയാണ് ഓരോ ചിത്രങ്ങളും നവ്യ വീഡിയോയിൽ കാണിക്കുന്നത്.അച്ഛനും അമ്മയും തൻറെ വിവാഹത്തിന് ഫോട്ടോഗ്രാഫർക്ക് ഡെക്കറേഷൻ ആയി ചിത്രങ്ങൾ നൽകിയതാവാം എന്നും നവ്യ പറയുന്നു.
നവ്യയുടെ ആറു വയസ്സ് മുതൽ കലാതിലകം ആയപ്പോൾ പുരസ്കാരം സ്വീകരിക്കുന്ന ചിത്രം വരെ ഈ ശേഖരത്തിൽ ഉണ്ടായിരുന്നു. അഭിനയത്തിനൊപ്പം തന്നെ നൃത്തരംഗത്ത് നൃത്ത പരിപാടികളുമായി സജീവമാണ് നവ്യ.കെ മധുവിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്നത്. എന്നാൽ പിന്നീട് പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രം ആയിരുന്നു നവ്യയുടെ കരിയറിൽ ഒരു വഴിത്തിരിവ് ആയത്.ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്.
ഈ ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. തമിഴിലും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന‘ജാനകി ജാനേ’നവ്യയുടെ പുതിയ ചിത്രം.നീണ്ട നാളത്തെ ഇടവേളക്കുശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നത്. നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു സാധാരണ മലയാളി വീട്ടമ്മ,അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം കഥ പറഞ്ഞത്.മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയെടുത്ത്.