മലയാളികൾ ഏറെ പ്രിയങ്കരനായ നടിയാണ് മീന. അന്യഭാഷയിൽ നിന്ന് എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിമാരിൽ ഒരാളാണ് താരം. സിനിമാലോകത്ത് നിരവധി ആരാധകരുണ്ട് മീനയ്ക്ക്. ബാലതാരമായിട്ടാണ് മീന സിനിമയിലേക്ക് എത്തുന്നത്. ആറാം വയസ്സിലായിരുന്നു മീനയുടെ അരങ്ങേറ്റം. 1982 പുറത്തിറങ്ങിയ ശിവാജി ഗണേശൻ നെഞ്ചങ്ങൾ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് 90കളിൽ മുൻനിര നായകന്മാരിൽ ഒരാളായി മാറി. കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമാണ്. മലയാളം തമിഴ് ഭാഷകളിൽ എല്ലാം സൂപ്പർതാരകൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് കുറച്ചുകാലം അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും രണ്ടാം വരവ് മീന ഗംഭീരമാക്കി.
ദൃശ്യം ഉൾപ്പെടെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മീനയ്ക്ക് സാധിച്ചു. അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭർത്താവിൻറെ വിയോഗം മീനയെ തളർത്തി. എന്നാൽ ഇപ്പോൾ ആ വേദന മറികടന്ന് മീൻ ഇപ്പോഴും സിനിമയിലും ടെലിവിഷനും ഒക്കെ സജീവമാകുകയാണ്. മീനയുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നും വാർത്തകൾ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ മീനയുടെ അമ്മ കരഞ്ഞ ഒരു പഴയ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മീനയ്ക്ക് ഒപ്പം ഷൂട്ടിംഗ് സൈറ്റുകളിൽ പോയിരുന്നത് അമ്മ രാജമല്ലിക ആണ്. അപ്പോൾ നടന്ന ഒരു സംഭവമാണ് ചർച്ചയാകുന്നത്.
90 കളിലെ തമിഴിലെ മുൻനിര താരങ്ങളായിരുന്ന വിജയ്കാന്ത്, സത്യരാജ്, ശരത് കുമാർ, പ്രഭു, കാർത്തിക് എന്നിവരോടൊപ്പം എല്ലാം മീന അഭിനയിച്ചിട്ടുണ്ട്. 90 കളിൽ തന്നെ തമിഴ് സിനിമയിൽ ഒരിടം കണ്ടെത്തിയ നടനാണ് രാജ് കിരൺ. 1991 എൻ രാസ മനസ്സില് എന്ന സിനിമയിലൂടെയാണ് രാജ് കിരൺ ആദ്യമായി നായകനാകുന്നത്. കസ്തൂരി രാജ് സംവിധാനം ചെയ്ത ഈ സിനിമയിൽ മീനയായിരുന്നു നായിക. ഭാര്യയുടെ വേഷത്തിലാണ് മീന അഭിനയിച്ചത്. സിനിമയിൽ മീനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരണശേഷം മീനയുടെ കഥാപാത്രത്തെ ദഹിപ്പിക്കുന്ന രംഗം ഒരു യഥാർത്ഥ സംഭവം പോലെ വളരെ റിയലിസ്റ്റിക്കായി ആണ് ചിത്രീകരിച്ചത്. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് മീനയുടെ അമ്മ രാജമല്ലിക കരഞ്ഞത്.
എന്തിനാ എന്റെ മകളെ ഇങ്ങനെ ചെയ്യുന്നത് ഇത് ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു അമ്മ പ്രവർത്തകരോട് തർക്കിക്കുകയും ചെയ്തു. എന്നാൽ സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നായതുകൊണ്ട് തന്നെ അണിയറ പ്രവർത്തകർ ആരംഗം ഒഴിവാക്കിയില്ല. പകരം അമ്മയെ മറ്റൊരിടത്തേക്ക് മാറ്റി അവരറിയാതെ അത് ചിത്രീകരിക്കുകയായിരുന്നു. അതിനുശേഷം എൻറെ മകൾ ഇനി ഒരിക്കലും ഇത്തരം ഒരു സീനിൽ അഭിനയിക്കില്ല എന്നും മീനയുടെ അമ്മ പറയുകയുണ്ടായി. പിന്നീട് മീന അത്തരം രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല എന്നാണ് പറയുന്നത്. അതേസമയം ഇപ്പോഴും മലയാളത്തിൽ ടെലിവിഷൻ പരിപാടികളൊക്കെ സജീവമായിരിക്കുകയാണ് മീന. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന എൻറെ അമ്മ സൂപ്പറാ എന്ന ആ പരിപാടിയിൽ വിധികർത്താവാണ് താരം. മലയാളത്തിൽ ബ്രോ ഡാഡി സിനിമയാണ് മീന അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിൻറെ നായികയായിട്ടാണ് മീന എത്തിയത്.