തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. വിഗ്നേഷ് ശിവൻറെ തുടക്കകാലത്ത് ചെയ്ത ഞാനും റൗഡി താൻ എന്ന സിനിമയിൽ നയൻതാരയായിരുന്നു നായിക. ഈ സിനിമയ്ക്കിടെ ആണ് രണ്ടുപേരും പ്രണയത്തിലാവുന്നത്. ജീവിതത്തിലും കരിയറിലും വിഘ്നേശിന് ഈ സിനിമ വഴിത്തിരിവായി. തമിഴകത്തെ താര റാണിയെ ആണ് വിഘ്നേഷ് ശിവൻ ഭാര്യയാക്കിയത്. ഇരുവർക്കും രണ്ടു മക്കളും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് വിഘ്നേഷ്. നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും വിഗ്നേഷിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആരാധകർ അറിയാറുള്ളത്.
നയൻതാരയോട് നാനും റൗഡി താൻ സിനിമയുടെ കഥ പറഞ്ഞതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിഗ്നേഷ് ശിവൻ. സിനിമ നിർമ്മിച്ച ധനുഷ് ആണ് നയൻതാരയെ നായികയാക്കാൻ നിർദ്ദേശിച്ചതെന്ന് വിഘ്നേഷ് പറയുന്നു. നയൻതാരയെ കുറിച്ച് നേരം കണ്ടിരിക്കാം എന്ന് കരുതി ഞാൻ ശരി എന്ന് പറഞ്ഞു. നയൻതാര ഈ സിനിമയ്ക്ക് സമ്മതിക്കുമെന്ന് തോന്നിയില്ല. ആ സമയത്ത് ഞാൻ നസ്രിയ ഉൾപ്പെടെയുള്ളവരെ ആലോചിച്ചിരുന്നു. ഓട്ടോയിലാണ് വിഘ്നേശും കൂട്ടുകാരൻ സെന്തിലും കൂടിയാണ് നയൻതാരയെ കാണാൻ പോയത്. സെന്തിൽ പുറത്തിരുന്നു. നയൻതാരയോട് കഥ പറഞ്ഞുവരാം. അവർ എന്തായാലും നോ പറയും.
കുറച്ചുനേരം അവരെ കണ്ടിട്ട് വരാം എന്ന് കൂട്ടുകാരൻ സെന്തിലിനോട് പറഞ്ഞാണ് വിഗ്നേഷ് പോയത്. പോയി ഒന്നരമണിക്കൂർ കഥ പറഞ്ഞു. വിഘേഷന് ഗ്രീൻ ടീ ഒക്കെ കൊടുത്തിരുന്നു. എന്നാൽ വിഘ്നേഷന് ഗ്രീൻ ടീ ഇഷ്ടമില്ലാത്തതുകൊണ്ട് തന്നെ കുറച്ചു മാത്രം കുടിച്ചോളൂ. “കഥ മുഴുവനായി അവർ കേട്ടു. ഞാൻ നിരവധി പേരോട് കഥ പറഞ്ഞിട്ടുണ്ട്. കഥ പറയുമ്പോൾ ഫോൺ ഓഫ് ചെയ്യുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ ആരും ചെയ്യില്ല. ഇടയ്ക്ക് ഫോണിൽ നോക്കിയാണ് കഥ കേൾക്കുക. എന്നാൽ നയൻതാര ഓക്കെയാണോ എന്ന് ആദ്യം ചോദിച്ചു. അതേ എന്ന് പറഞ്ഞു ഫോൺ എടുത്തു ഓഫ് ചെയ്തു അവിടെവച്ചു കഥ പറയൂ എന്ന് പറഞ്ഞു. അതിൽ തന്നെ എനിക്ക് ആത്മവിശ്വാസം വന്നു നമ്മൾ പറയുന്നത് കേൾക്കുന്നത് തന്നെ ബഹുമാനമാണ്.
കഥ കേട്ട് അവർ ചിരിച്ചു. കഥ കഴിഞ്ഞ ഉടനെ സിനിമ ചെയ്യാം എന്നു പറഞ്ഞു. സിനിമയിലെ കോസ്റ്റ്യൂം നയൻതാര തന്നെയാണ് ഡിസൈൻ ചെയ്തതെന്നും” വിഗ്നേഷ് വ്യക്തമാക്കി. അവരുടെ മറ്റു സിനിമകളിലും കോസ്റ്റ്യൂമിൽ അവർ തന്നെ ചർച്ച ചെയ്യും. കോസ്റ്റ്യൂം ഗൂഗിളിൽ നോക്കി അയക്കുകയല്ല. അവർ തന്നെ ധരിച്ച് ഫോട്ടോ അയച്ചു തരും എന്നും വിഗ്നേഷ് ശിവൻ പറഞ്ഞു. നാനും റൗഡി താൻ എന്ന സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ ഉള്ള പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും വിഗ്നേഷ് സംസാരിച്ചു.
“സിനിമയ്ക്ക് ആദ്യം മോശം പ്രതികരണമാണ് വന്നത്. രണ്ടുദിവസത്തിനുള്ളിൽ വൻ പ്രേക്ഷക സ്വീകാര്യത നേടിയെന്നും വിഗ്നേഷ് ഓർത്തു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച അടുത്ത സിനിമയും വൻ വിജയമായിരുന്നു. ജവാനാണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖാനാണ്ൻനായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അറ്റ്ലീ ആണ് സിനിമയുടെ സംവിധായകൻ. മറ്റു സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറുവശത്ത് വിഗ്നേഷ് ശിവനും കരിയറിന്റെ തിരക്കുകളിൽ ആണ്.