മലയാളികൾക്ക് മിമിക്രി രംഗത്ത് കൂടി വളരെയധികം സുപരിചിതനായ വ്യക്തിയാണ് നടൻ നോബി. നോബിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ ആകാറുണ്ട്. സ്റ്റാർ മാജിക്കിലൂടെയാണ് നോബി കൂടുതലും മലയാളികൾക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയത്. മിമിക്രി വേദികളിലൂടെ തിളങ്ങി പിന്നീട് സിനിമകളിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയെന്ന് തന്നെ പറയാം. ഇപ്പോഴും സ്റ്റേജ് പരിപാടികളിൽ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ് നോബിയുടെ പതിവ്. കൗണ്ടറുകളുടെ രാജാവ് എന്നാണ് അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. നോബിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്.
ഇപ്പോൾ നോബിക്ക് വെക്കാനുള്ളത് ഒരു സന്തോഷ വാർത്തയാണ്. നോബി ഭാര്യയെ കുറിച്ചുള്ള കാര്യമാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. തന്റെ ഭാര്യ അഭിഭാഷയായി എൻട്രോൾ ചെയ്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നോബി. “നിൻറെ സ്വപ്നങ്ങൾ നീ യാഥാർത്ഥ്യമാക്കി. അഭിനന്ദനങ്ങൾ അഡ്വക്കേറ്റ് ആര്യ നോബി” എന്നായിരുന്നു നോബിയുടെ പോസ്റ്റ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത്. വക്കീൽ കുപ്പായം അണിഞ്ഞ് വളരെ സ്റ്റൈൽ ആയിട്ടാണ് ആര്യയുടെ നിൽപ്പ്. നോബിയുടെയും ആര്യയുടെയും പ്രണയവും അതിനുശേഷമുള്ള സാഹസിക വിവാഹത്തെക്കുറിച്ചും എല്ലാം നോബി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
“കോമഡി സ്റ്റാർസ് ചെയ്യുന്ന സമയത്തായിരുന്നു ഞാനും ആര്യയും പ്രണയത്തിലായത്. ആര്യ പഠിപ്പിച്ചിരുന്ന കോളേജിൽ പരിപാടി അവതരിപ്പിക്കാനായി പോയിരുന്നു. അന്ന് സംസാരിച്ചിരുന്നു നമ്പർ ഒക്കെ കൈമാറി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് പ്രണയത്തിലായത്” എന്ന് നോബി ഭാര്യയെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ആയിട്ടുണ്ട്. സ്റ്റാർ മാജിക്കിലൂടെയാണ് നോബി കൂടുതലും പ്രേക്ഷകർക്ക് സുപരിചിതനാകാൻ തുടങ്ങിയത്. ഗെയിമുകളും തമാശകളുമായി മുന്നോട്ടു പോകുന്ന പരിപാടി മലയാളികൾക്ക് തന്നെ വളരെയധികം ഇഷ്ടമാണ്.
അന്ന് സംസാരിച്ചതും പിന്നീട് നമ്പർ കൈമാറി വിളിക്കാൻ തുടങ്ങി പ്രണയത്തിലായതിനൊക്കെ വീട്ടുകാർ അറിഞ്ഞപ്പോൾ താല്പര്യം ഇല്ലാതെയായതിനെ കുറിച്ച് നോബി പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പായത് കൊണ്ട് തന്നെയാണ് ഒളിച്ചോടി വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതും അങ്ങനെതന്നെ കഴിക്കേണ്ടി വന്നത് എന്നും ഇവർ കൂട്ടിച്ചേർത്തു.
2014 റിലീസ് ആയ ഇതിഹാസ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നോബി ഒളിച്ചോട്ടത്തിന് തയ്യാറെടുത്തത്. സെറ്റിൽ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് പെണ്ണിനെ അടിച്ചുമാറ്റി കൊണ്ടുപോവുകയായിരുന്നു നോബി ചെയ്തത്. ഇന്ന് നോബിയുടെയും ആര്യയുടെയും വിവാഹം കഴിഞ്ഞ് 9 വർഷം തികയുമ്പോൾ ഇതെല്ലാം ഒരു കഥ പോലെ ഓർത്തിരിക്കുകയാണ് ഇരുവരും.