മലയാളികൾക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് നമ്മുടെ സ്വന്തം വീണ നായർ. വീണയെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് വീണ നായർ. നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും അസൂയ നിറഞ്ഞ ചേച്ചിയുടെ കഥാപാത്രങ്ങളിലൂടെയും ഒക്കെ വീണ എത്തിക്കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് വേഗമാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. അതുകൊണ്ടുതന്നെ വീണയുടെ ഒരു ചെറിയ വിശേഷം ആയാൽ പോലും മലയാളികൾ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ നാളുകളായി വീണയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ കൂടുതൽ ആരാധകർ ചർച്ച ചെയ്യാറുണ്ട്.
അതിനെക്കുറിച്ച് ഒരു മറുപടിയാണ് ഇപ്പോൾ വീണ പറയുന്നത്. ഞാനും കണ്ണനും സെപ്പറേറ്റഡ് ആണ്. ഒന്നൊന്നര വർഷമായി തന്നെ പിരിഞ്ഞ് കഴിയുന്നു. ഇനി ചിലപ്പോൾ ഞങ്ങൾ തമ്മിൽ ഒരുമിക്കുമെന്ന് വിചാരിക്കുന്നില്ല. ആരും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതോ ഡിവോഴ്സ് ആകാൻ വേണ്ടിയല്ല. പക്ഷേ സാഹചര്യങ്ങൾ കൊണ്ടോ എന്തെങ്കിലും പ്രശ്നങ്ങൾ കാരണമോ മുന്നോട്ടുപോകാൻ നമുക്ക് തീരെ പറ്റുന്നില്ല എന്ന് തോന്നിയാൽ നമ്മൾ പതിയെ അതിൽ നിന്ന് ഇറങ്ങി പോകുന്നതാണ് നല്ലത് എന്ന് വീണ പറയുന്നു. ഒരു ചായ കുടിച്ച് പിരിയുന്നത് പോലെയല്ല അങ്ങനെ പറ്റില്ല. എന്റെ കൂടെ നേരിട്ട് വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ഒരാളാണ്. പെട്ടെന്ന് ഒരിക്കലും നമുക്ക് അതിൽ നിന്ന് വിട്ടുപോകാൻ പറ്റില്ല. ഒരുപാട് സമയം എടുക്കും. ഞാൻ നാളെ ഒരു പ്രണയത്തിലായാലും വിവാഹം കഴിച്ചാൽ കൂടി മറക്കാൻ പറ്റാത്ത ഒന്നുതന്നെയാണ്.
ജീവിതത്തിൽ ആദ്യത്തെ വിവാഹമാണ്. ഞാൻ സ്നേഹിച്ച പ്രണയിച്ച ഒരാൾ തന്നെയാണ്. അതെന്നെന്നും അങ്ങനെ തന്നെ ഉണ്ടാകും. കാരണമെന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആസ്ഥാനം ഞാൻ എന്നും അങ്ങനെ തന്നെ കാണിക്കും അത് എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. രണ്ടാം പാടിയുടെ അച്ഛൻ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോഴും സെപ്പറേറ്റ് ആയി കഴിയുന്നു ഞാൻ അത് ആദ്യമായിട്ടാണ് തുറന്നു പറയുന്നത്. തുറന്നു പറയാതെ തന്നെ ഒരുപാട് സൈബർ ബുള്ളിങ് ഞാൻ നേരിട്ടിട്ടുണ്ട്. ആളുകൾക്ക് പല കഥയും ഉണ്ടാക്കാം പക്ഷേ എൻറെ കഥകൾ അങ്ങനെയൊന്നുമല്ല രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകൻ എന്നോടൊപ്പം തന്നെയുണ്ട്. എന്നാൽ അദ്ദേഹം ദുബായിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ മകൻറെ കാര്യങ്ങൾ അദ്ദേഹം നോക്കും.
മകൻറെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് തീരുമാനിക്കുന്നത്. എന്തെങ്കിലും അത്യാവശ്യമായി തീരുമാനിക്കേണ്ടി വന്നാൽ ഞങ്ങൾ ഡിസ്കസ് ചെയ്യാറുണ്ട്. നല്ല കോംപ്രമൈസ് ചെയ്ത് ജീവിക്കുകയാണ് ഞങ്ങൾ. പുള്ളി ഇപ്പോൾ നാട്ടിലുണ്ട് മോനെ ഇടയ്ക്ക് വന്നു കൊണ്ടുപോകും തിരിച്ചുകൊണ്ടുവരും. അതുപോലെ എനിക്ക് അച്ഛനും അമ്മയുമില്ല അദ്ദേഹത്തിൻറെ അച്ഛനും അമ്മയുമാണ് അവൻറെ അപ്പൂപ്പനും അമ്മൂമ്മയും. ഒരുകാലത്ത് അവൻ ഒരിക്കലും ദുഃഖിക്കാൻ പാടില്ല എനിക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും കിട്ടിയില്ല എന്ന്. എന്നോട് അവൻ അതിനെക്കുറിച്ച് ചോദിച്ചാൽ പോലും എനിക്ക് മറുപടി ഉണ്ടാകില്ല. പക്ഷേ ഇപ്പോൾ അങ്ങനെയല്ല അവൻ അവരെ ഭയങ്കര ഇഷ്ടമാണ്.
എനിക്ക് അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുറവ് എനിക്കും നികന്നത് അവിടെ നിന്നാണ്. അതുകൊണ്ട് അവനും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണം. നാളെ അവൻ എന്നോട് എന്തുകൊണ്ട് പറ്റിയില്ല എന്ന് ചോദിക്കരുത്. എന്തുകൊണ്ട് അവൻറെ അച്ഛനെയും അച്ഛൻറെ അച്ഛനെയും അമ്മയും ഒന്നും കണ്ടില്ല എന്ന് ചോദിക്കരുത്. ആ പരാതി എനിക്ക് സഹിക്കില്ല. അതുകൊണ്ടാണ് ഞാൻ അവനെ അങ്ങനെ വളർത്തുന്നത്. ഞാനെന്റെ മോന്റെ കാര്യങ്ങൾ നോക്കി വളരെ ഹാപ്പിയായി അവനുവേണ്ടി മാത്രമാണ് ഇപ്പോൾ ജീവിക്കുന്നത്.
നാളെ ഒരിക്കൽ കണ്ണനുമായി ഞാൻ ഒന്നിച്ചേക്കാം പറയാൻ പറ്റില്ല. ഡിവോഴ്സ് ആയിട്ടില്ല എന്നത് സത്യമാണ്. ഭഗവാൻ അനുഗ്രഹിച്ചു വളരെ ഹാപ്പി ആയിട്ട് ഞാൻ ഇപ്പോൾ ജീവിക്കുന്നു. സെപ്പറേറ്റഡ് ആയി എന്ന നിലയിൽ വലിയ ഭീതിയിലാണ് സമൂഹം എന്നെ നോക്കുന്നത്. ഇപ്പോൾ ഞങ്ങൾ ഡിവോഴ്സ് അല്ല നാളെ മോനു വേണ്ടി ഞങ്ങൾ ചിലപ്പോൾ ഒന്നിച്ചേക്കാം. ചിലപ്പോൾ ഒന്നിക്കാതെ ഇരിക്കാം. ക്ലൈമാക്സ് എനിക്കറിയില്ല എന്നാണ് വീണ ഇപ്പോൾ ഒരു അഭിമുഖത്തിൽ വളരെ വ്യക്തമായി തന്നെ കാര്യം പറഞ്ഞിരിക്കുന്നത്.