മലയാളികൾ ഇന്നും മറക്കാത്ത ഒരു സിനിമ തന്നെയാണ് സിഐഡി മൂസ. ദിലീപ് നായകനായ സിനിമ ഇപ്പോഴും വലിയ സ്വീകാര്യതയോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വർഷം ഇത്രയും ആയിട്ടും മലയാളികൾ ഈ സിനിമയെക്കുറിച്ച് ഒന്നും മറന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിൽ അഭിനയിച്ച പല താരങ്ങളും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് മറ്റൊരു വിഷമ കാര്യം തന്നെയാണ്. പലപ്പോഴും പല സീനുകളും ടിവിയിലും സോഷ്യൽ മീഡിയയിലും കാണുമ്പോൾ ഈ നടന്മാരൊക്കെ നമ്മളെ വിട്ടു പിരിഞ്ഞല്ലോ എന്നുള്ള ഒരു സങ്കടം തന്നെയാണ് നമുക്കുള്ളത്. ദിലീപും ഭാവനയും തകർത്ത് അഭിനയിച്ച ഈ സിനിമയിലെ ഒരേ ഒരു വില്ലനാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നടൻ ആശിഷ്.
ഈ സിനിമയിലെ വില്ലൻ പോലീസ് ഓഫീസറായി എത്തിയ നടൻ ആശിഷ് വിദ്യാർഥി അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അറുപതാം വയസ്സിൽ ജീവിതസഖി ആക്കിയത് ആസാം സ്വദേശിനിയായ സുന്ദരിയായ വ്യവസായി രൂപാലിയെ ആണ്. ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളം സിനിമയിൽ ഉൾപ്പെടെ സജീവമായി നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം തന്നെയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. കഴിഞ്ഞദിവസം വാർത്താ തലക്കെട്ടുകൾ നിറഞ്ഞുനിന്നത് ഈ വാർത്ത തന്നെയാണ്.
രൂപാലി ബറുവ എന്ന സംരംഭകയാണ് ആശിഷിൻറെ ജീവിതസഖിയായി എത്തിയിരിക്കുന്നത്. മുൻ ഭാര്യ രാജേശ്വരിയിൽ നിന്നും വളരെ വർഷങ്ങൾക്കു മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളം അടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ് ആശിഷ്. തമിഴിലാണ് അദ്ദേഹം കൂടുതൽ സുപരിചിതനായി അഭിനയിച്ചിട്ടുള്ളതും. ഗില്ലി സിനിമയിൽ അദ്ദേഹം വിജയോടൊപ്പം ചെയ്ത കഥാപാത്രം മലയാളികൾ ഉൾപ്പെടെ ഏറ്റെടുത്ത ഒരു കഥാപാത്രം തന്നെയാണ്.
സോഷ്യൽ മീഡിയയിൽ അദ്ദേഹം വളരെയധികം സജീവം തന്നെയാണ്. യൂട്യൂബ് ചാനലിലൂടെ വ്ലോഗുകളും താരം പങ്കു വയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അദ്ദേഹം വളരെയധികം സജീവമായ ഒരു വ്യക്തിയാണെന്ന് തന്നെ പറയാം. വ്യാഴാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു വിവാഹം. കൊൽക്കത്തയിലെ ഫാഷൻ സ്റ്റോർ നടത്തുകയാണ് രൂപാലി. കൊൽക്കത്തയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.