മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരം തന്നെയാണ് നടി ഷംന കാസിം. മലയാളികൾക്ക് മാത്രമല്ല നിരവധി ഭാഷകളിൽ സജീവമായി നിൽക്കുന്ന താരത്തിന് സൗത്ത് ഇന്ത്യൻ മുഴുവൻ തന്നെ ആരാധകരുണ്ട്. അതുകൊണ്ടാണ് ഷംനയുടെ സ്വന്തം യൂട്യൂബ് ചാനൽ മലയാളികളുടെ പ്രിയപ്പെട്ട ചാനൽ ആയി മാറുന്നത്. യൂട്യൂബിലൂടെ ഭൂരിഭാഗം വിശേഷങ്ങളും ഷംന ആരാധകരിലേക്ക് എത്തിക്കാറുണ്ട്. പല ഭാഷകളിലായി തന്നെ യൂട്യൂബിൽ സംസാരിച്ച് ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. അതുകൊണ്ടുതന്നെ ഷംന പങ്കുവെക്കുന്ന ഓരോ ചെറിയ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. വിവാഹം മുതൽ ഗർഭിണിയായതും അമ്മയായത് ഒക്കെ തന്നെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോൾ കുഞ്ഞിൻറെ ചിത്രത്തെക്കുറിച്ച് കുഞ്ഞിനെ മുഖത്തെക്കുറിച്ചുള്ള വർണ്ണനയിൽ നിൽക്കുകയാണ് ആരാധകർ. തലനിറയെ കറുത്ത മുടിയുള്ള ഷംനയുടെ കരിഞ്ഞൂർ കൺമണിയെ കാണാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ആരാധകർ. മകൻറെ ആദ്യ വിശേഷം അറിയിച്ചു താരം എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ഇപ്പോൾ ഈ സുദിനം ആഘോഷിക്കുകയാണ്. അടുത്തിടെയാണ് താരത്തിന് ഒരു ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞവർഷമായിരുന്നു ഷംനയുടെ വിവാഹം. ദുബായിലെ ആശുപത്രിയിലായിരുന്നു ഷംനയുടെ പ്രസവം. ഡിസംബർ അവസാനത്തോടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ഷംന എല്ലാവരെയും അറിയിച്ചത്.
വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തന്നെ പ്രസവത്തിന് കുറച്ചുനാൾ മുമ്പ് വരെയും അഭിനയത്തിലും നൃത്തത്തിലും എല്ലാം ഉണ്ടായിരുന്നു. മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടി തന്നെയാണ് ഷംന. അന്യഭാഷകളിൽ പൂർണ്ണ എന്ന പേര് കൂടി ഷംനയ്ക്ക് ഉണ്ട്. പ്രസവത്തിന് മുമ്പും ശേഷവും ഉള്ള എല്ലാ വിശേഷങ്ങളും യൂട്യൂബിൽ പങ്കുവെക്കുന്നു. മകന് ഹംദാൻ ആസിഫ് അലി എന്നാണ് ഷംനയും ഭർത്താവും പേരിട്ടിരിക്കുന്നത്. അടുത്തിടെയാണ് കുഞ്ഞിൻറെ പേര് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്. പ്രസവത്തെ തുടർന്നുള്ള ശുശ്രൂഷകളും മറ്റുമായി യൂട്യൂബിൽ വീഡിയോകൾ ചെയ്യുന്നതിന് ഇടവേള എടുത്തിരിക്കുകയാണ് താരം. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു സ്പെഷ്യൽ ആയ വീഡിയോയും ആയാണ് ഷംന എത്തിയിരിക്കുന്നത്.
മകൻറെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ ഷംന പങ്കുവെച്ചിരിക്കുന്നത്. മുടി കളയുന്നതിനു മുന്നോടിയായി മകൻറെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഷംന. ഹംദു എന്നാണ് ഷംന കുഞ്ഞിനെ ഓമനിച്ചു വിളിക്കുന്നത്. സുഖപ്രസവം ആയിരുന്നു ഷംനയുടെത്. പ്രസവ വിശേഷങ്ങളുടെ മറ്റൊരു വീഡിയോ ചെയ്യാമെന്ന് താരം ആരാധകർക്ക് വാക്കു നൽകിയിരിക്കുകയാണ്. ഒരുപാട് സന്തോഷമുണ്ട് എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്ന് പറഞ്ഞുകൊണ്ട് ഷംന പങ്കുവെച്ച് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഡെലിവറി നോർമലായിരുന്നു. അതൊരു പ്രത്യേക അനുഭവമായിരുന്നു. പലരും എന്നോട് ചോദിച്ചിരുന്നു ഡെലിവറി സിസേറിയൻ ആയിരുന്നോ നോർമൽ ആയിരുന്നോ എന്ന്.
അതിൻറെ അനുഭവങ്ങൾ മറ്റൊരു വീഡിയോയിൽ പങ്കുവെക്കുന്നതായിരിക്കും. കുഞ്ഞിൻറെ ആദ്യത്തെ ഫോട്ടോഷൂട്ട് വീഡിയോ ആണ് നിങ്ങൾ കാണാൻ പോകുന്നത്. കുഞ്ഞിൻറെ ആദ്യത്തെ മുടി എടുക്കാൻ പോവുകയാണ്. അതിനുമുൻപത് ഫോട്ടോഷൂട്ട് നടത്തണം എന്ന് എൻറെ വലിയ ആഗ്രഹമായിരുന്നു. കുഞ്ഞിൻറെ ഫോട്ടോസ് എടുക്കുന്നതിന് വീട്ടിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ ഈ ഫോട്ടോകൾ ഞാൻ ഇപ്പോൾ പങ്കുവയ്ക്കില്ല. 40 ദിവസം കഴിഞ്ഞ് നിങ്ങളെ കാണിക്കൂ. എല്ലാവരുടെയും സമ്മതത്തോടെ ചടങ്ങുകളുടെ രീതിയിൽ തന്നെയായിരിക്കും ഇതെല്ലാം നടക്കാൻ പോകുന്നത് എന്ന് ഷംന തന്നെ കൂട്ടിച്ചേർത്തു.