മലയാളം സിനിമയിൽ കുഞ്ചാക്കോ ബോബൻ എന്ന പേരിന് പ്രസക്തി ഏറെയാണ്. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി കരിയറിൽ തിളങ്ങി നിന്ന ചാക്കോച്ചൻ അന്ന് ഉണ്ടാക്കിയ തരംഗം ചെറുതല്ല. ആരാധികമാരുടെ വലിയൊരു നിര കുഞ്ചാക്കോ ബോബന് ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും സ്വപ്ന നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ സിനിമയിലൂടെ തന്നെ സൂപ്പർ ഹിറ്റ് അടിക്കാനും കുഞ്ചാക്കോ ബോബന് കഴിഞ്ഞു. കരിയറിലെ ഉയർച്ച പോലെ തന്നെ താഴ്ചയും പിന്നീട് കുഞ്ചാക്കോ ബോബൻ ഉണ്ടായി. സ്ഥിരം റൊമാൻറിക് വേഷങ്ങളിൽ എത്തിയതോടെ നടൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ഒരു ഘട്ടത്തിൽ തുടരെ പരാജയ സിനിമകൾ കുഞ്ചാക്കോ ബോബൻ വന്നു.
ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയും കുടുംബത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ട സാഹചര്യവും ആയതോടെ അഭിനയരംഗത്ത് നിന്നും കുഞ്ചാക്കോ ബോബൻ വിട്ടു നിന്നു. പിന്നീട് രണ്ടാം വരവ് കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ശ്രമകരമായിരുന്നു. സഹനായക വേഷങ്ങളിലൂടെയാണ് രണ്ടാം വരവിൽ ചാക്കോച്ചൻ സാന്നിധ്യം അറിയിച്ചത്. കുറച്ചു നാളത്തെ പ്രതിസന്ധിക്ക് ശേഷം കരിയറിൽ പഴയ താരത്തിളക്കത്തിലേക്ക് വരാൻ നടന് കഴിഞ്ഞു. ഇന്ന് ചോക്ലേറ്റ് ബോയ് ഇമേജിന് അപ്പുറം കരിയറിന്റെ മറ്റൊരു ഘട്ടത്തിലാണ് കുഞ്ചാക്കോ ബോബൻ ഉള്ളത്. നായാട്ട്, ന്നാ താൻ കേസ് കൊട്, അറിയിപ്പ് തുടങ്ങിയ സിനിമകൾ കുഞ്ചാക്കോ ബോബൻ എന്ന നടനെ അടയാളപ്പെടുത്തി.
കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഏപ്രിൽ 2. നടൻ പ്രിയയെ ജീവിതപങ്കാളിയാക്കി സ്വീകരിച്ച ദിനം. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ 18ആം വാർഷികം ആയിരുന്നു. 2005ലാണ് പ്രിയയും കുഞ്ചാക്കോ ബോബനും വിവാഹം കഴിച്ചത്. ഇരുവർക്കും വിവാഹദിന ആശംസകൾ ആയി നിരവധി താരങ്ങൾ രംഗത്തുവന്നു. പ്രിയയെ ആദ്യമായി കണ്ടതിനെ കുറിച്ച് മുമ്പ് ഒരിക്കൽ കുഞ്ചാക്കോ ബോബൻ സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പ്രിയയെ ആദ്യമായി കാണുന്നത്. പങ്കജ് ഹോട്ടലിലാണ് ഞാൻ താമസിച്ചിരുന്നത്.
എൻറെ ഓട്ടോഗ്രാഫ് വാങ്ങാൻ വന്ന മാർ ഇവാനിയോസ് കോളേജിലെ കുറെ പെൺകുട്ടികൾ റിസപ്ഷനിൽ ഉണ്ടായിരുന്നു. ഓരോ കുട്ടികളോടും പുഞ്ചിരിച്ച് പേര് ചോദിച്ചു. അതിൽ വിടർന്ന കണ്ണുകൾ ഉള്ള ഒരു കുട്ടി എൻറെ കണ്ണിലുടക്കി. അന്നുമുതൽ ആ കുട്ടിയോട് എനിക്ക് ആകർഷണം ഉണ്ടായിരുന്നു. കുറെനാളുകൾക്കു ശേഷം എൻറെ ഫോണിലേക്ക് വിളി വന്നു. നിർമ്മാതാവ് ഗാന്ധി മതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. അവരുടെ പക്കൽ നിന്നും നമ്പർ സംഘടിപ്പിച്ചതായിരുന്നു.
പിന്നീട് നിരന്തരം വിളികൾ ആയി. അങ്ങനെയാണ് ഈ ബന്ധം വളർന്നത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് പിറക്കുന്നത്. അന്ന് തൻറെ ഭാര്യ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് അഭിമുഖത്തിൽ ചാക്കോച്ചൻ തുറന്നു പറഞ്ഞിരുന്നു. കുഞ്ഞിൻറെ കാര്യത്തിൽ എന്നോട് ആരും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എൻറെ ഭാര്യയോട് സംസാരിച്ചിട്ടുണ്ടാവും.
ഭാര്യ തളരുന്ന സമയത്തൊക്കെ അതൊന്നും നോക്കേണ്ട ഏറ്റവും ഒടുവിൽ ദൈവം നമുക്ക് നല്ലത് തരും എന്ന് ഞാൻ പറയാറുണ്ടായിരുന്നു. നിനക്കെന്നെ കിട്ടിയില്ലെന്ന് ചുമ്മാതെ ഞാൻ പറയുമായിരുന്നു. തിരിച്ചാണ് സത്യം. എന്റെ ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ് പ്രിയ എന്നും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറഞ്ഞു. ഇസഹാക്ക് എന്നാണ് കുഞ്ചാക്കോ ബോബന്റെ മകൻറെ പേര്.