മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു സൂപ്പർ ഹിറ്റ് സിനിമയാണ് നമ്മൾ. കോളേജ് പിള്ളേരുടെ കഥ പറഞ്ഞ ഈ സിനിമ മലയാളികൾക്ക് പ്രിയങ്കരമാകാനുള്ള പ്രധാന കാരണം നിരവധി യുവതാരങ്ങളെ അണിനിരത്തി എന്നതാണ്. ഒരുപാട് താരങ്ങളെയാണ് ഈ സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ചത്. അതിൽ രണ്ടുപേരാണ് ജിഷ്ണുവും സിദ്ധാർത്ഥം. അതിനോടൊപ്പം തന്നെ ഭാവനയും. ഇവർ മൂന്നുപേരും ഈ സിനിമയിലൂടെ വന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം ഈ ചിത്രങ്ങൾ എപ്പോഴും ട്രോളുകളിൽ ഉൾപ്പെടെ നിറയാറുണ്ട്. ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വർഷങ്ങൾക്കുശേഷം സിദ്ധാർത്ഥ് ഭരതനും ഈ സിനിമയിൽ അഭിനയിച്ച ഇവരുടെ ഒരു ഗ്യാങ്ങിലെ എല്ലാവരും കണ്ടുമുട്ടിയ ഒരു വിശേഷമാണ് സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 20 വർഷങ്ങൾക്കുശേഷം ഞാനെൻറെ കൂട്ടുകാരെ കണ്ടു. വല്ലാത്ത സന്തോഷം എന്നാണ് സിദ്ധാർത്ഥ് തന്നെ കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു. നമ്മൾ എന്ന ചിത്രത്തെപ്പറ്റിയാണ് താരം പറയുന്നതെന്നും സോഷ്യൽ മീഡിയയിൽ എല്ലാവരും പറയുന്നുണ്ട്. ഒപ്പം എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി എന്ന പാട്ട് കൂടി സിദ്ധാർത്ഥ് ചേർത്തിട്ടുണ്ട്. ഒരു വലിയ റീയൂണിയൻ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്.
കോളേജ് ബഡീസിനെ 20 വർഷത്തിനുശേഷം കണ്ട സന്തോഷം എനിക്കുണ്ട്. പക്ഷേ ജിഷ്ണു നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്തടാ. എന്ന് പറഞ്ഞ സിദ്ധാർത്ഥ് മരിച്ചുപോയ ജിഷ്ണുവിനെ കുറിച്ചും ഓർക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രം തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. ആരാധകർ എല്ലാവരും കാത്തിരുന്ന ഒരു വലിയ കൂട്ടായ്മ തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ആരാധകർ തന്നെ പറയുന്നു. നിങ്ങൾ ഒത്തുകൂടാൻ ഞങ്ങൾ ഒരുപാട് നാളുകളായി കാത്തിരിക്കുകയായിരുന്നു എന്ന് ആരാധകർ പറയുന്നുണ്ട്. ഏറെ നാളായി നമ്മൾ കൂട്ടുകാരെ ഒരുമിച്ച് കാണാനായി പ്രശാന്ത് കാത്തിരിക്കുകയായിരുന്നു സിനിമ റിലീസ് 21 വർഷങ്ങൾ പിന്നിടുമ്പോൾ അത്രയും തന്നെ പഴക്കമുണ്ട് ഇവർ പറയുകയാണ്.