സുബി ആർക്കുവേണ്ടി ജീവിച്ചു? ഇത്രയും നാൾ എല്ലാവരെയും ചിരിപ്പിച്ച് കളിപ്പിച്ച് നിന്ന സുബി സ്വന്തമായി ഒരു വിവാഹം കഴിച്ച് സ്വന്തമായി സെറ്റിൽ ആയി സ്വന്തം ഹാപ്പിനെസ്സിന് വേണ്ടി ജീവിച്ചിരുന്നോ? എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമാണ്. ജീവിച്ചിരുന്നു, അവർ ഒരു കലാകാരിയാണ്, അവർ സ്റ്റേജുകളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സുബി തൻറെ സന്തോഷത്തിലൂടെ തന്നെയാണ് ജീവിച്ചത്. അങ്ങനെ ഉള്ള കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ സുബിക്ക് യഥാർത്ഥത്തിൽ ഇഷ്ടം ഒരു മിലിട്ടറി ഓഫീസർ ആവാൻ ആയിരുന്നു എന്ന അമ്മയുടെ തുറന്നുപറച്ചിൽ ആണ് എല്ലാവരെയും ഞെട്ടിക്കുന്നത്.
ഒരു മിലിട്ടറി ഓഫീസർ ആവാൻ ആയിരുന്നു സുബിയുടെ ആഗ്രഹം. പക്ഷേ എൻറെ ആഗ്രഹമായിരുന്നു അവൾ ഡാൻസിൽ മിന്നി തിളങ്ങണം എന്നത്. അവൾ ഡാൻസിൽ വലിയൊരു കലാകാരി ആകണം എന്നത്. ഞാനാണ് കലാകാരിക്ക് വേണ്ടി എല്ലാ പ്രോത്സാഹനം നൽകിയത്. ഡാൻസ് പഠിപ്പിച്ചതും ഡാൻസിന് കൂടെ പോകുന്നത് എല്ലാം ഞാൻ ആയിരുന്നു. അങ്ങനെ അവൾ ഡാൻസിനെയും സ്റ്റേജിനെയും ഇഷ്ടപ്പെടാൻ തുടങ്ങി. ടിവിയിലൂടെ മിമിക്രിയും സ്കിറ്റും എല്ലാം ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെയാണ് പല രീതിയിലേക്ക് താരം തിരിഞ്ഞത്. അപ്പോൾ അമ്മ തന്നെയാണ് താരത്തിന്റെ എല്ലാം എന്ന് അന്നുമുതൽ തന്നെ നമുക്ക് പറയാം.
അമ്മ പറഞ്ഞത് പോലെ ജീവിച്ചു. ആ രീതിയിൽ സക്സസ് ഫുള്ളായി അനിയനെയും അമ്മയെയും സ്വന്തം പോലെ സൂക്ഷിക്കാനും താരത്തിന് സാധിച്ചു. സ്വന്തം വീട് നിർമ്മിക്കാനും അനിയനു വേണ്ടി വീട് നിർമ്മിച്ചുകൊടുക്കാനും, അനിയൻറെ വിവാഹത്തിന് എല്ലാ കാര്യങ്ങൾക്കും സഹായിക്കാൻ സാധിച്ചു. അതെല്ലാം തന്നെ താരം ഈ സ്റ്റേജുകളിലൂടെ നേടിയതാണ്. അതുകൊണ്ടുതന്നെ അമ്മയുടെ വിശ്വാസം എന്നും കാത്തുസൂക്ഷിച്ചു. മിലിട്ടറി ഓഫീസർ ആകാനാണ് സുബി ആഗ്രഹിച്ചിരുന്നത്. അമ്മയുടെ ആഗ്രഹപ്രകാരം കലാകാരിയായി.
പിന്നെ സ്റ്റേജിൽ മിടുക്കിയായി സുബി അമ്മയ്ക്ക് വേണ്ടി ജീവിച്ച മകൾ തന്നെയാണെന്ന് എല്ലാവരും പറയുന്നു. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു സുബിയുടെ പ്രതിസൂദ വരൻ രാഹുലിന്റെ വാക്കുകൾ. ലോകത്തിൽ സുബിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തി സുബിയുടെ അമ്മയാണ്. അമ്മ കഴിഞ്ഞ് സുബിക്ക് മറ്റെന്തും ഉള്ളൂ. എന്നാണ് രാഹുൽ തന്നെ പറഞ്ഞത്. അത് കഴിഞ്ഞിട്ടാണ് സുബിക്ക് എല്ലാം വരുന്നത്.
ഒരുപക്ഷേ സുബിയുടെ അമ്മ രാഹുൽ മതി എന്ന് പറഞ്ഞിട്ട് ആകണം സുബി എന്നെ സ്നേഹിക്കാൻ കാരണം. അല്ലാതെ രാഹുലിനെ സ്നേഹിക്കേണ്ട കാര്യം ഇല്ലല്ലോ. എന്നെപ്പോലെ 100 പേരെ സുബിക്ക് കിട്ടും. പിന്നെ ഞങ്ങൾ ഒരുമിച്ച് പോകുന്നത് കൊണ്ട് മുന്നോട്ട് പോകാം എന്ന് വിചാരിച്ചു. അമ്മ പറയുന്നത് കൊണ്ട് തന്നെയാണ് രാഹുൽ എന്ന വ്യക്തിയെ തീരുമാനിച്ചതെന്ന് എനിക്ക് ഉറപ്പാണെന്ന് പറയുന്നു.