ബാലതാരമായി വന്ന മലയാള സിനിമയിൽ നായികയായി മാറിയിരിക്കുകയാണ് അനശ്വര രാജൻ. അടുത്തകാലത്തായി നിരവധി ഹിറ്റ് സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ചവച്ച ചിത്രങ്ങളുമാണ്. എന്നാൽ സിനിമയ്ക്ക് പുറത്ത് സോഷ്യൽ മീഡിയകളിൽ നിരവധി വിമർശനങ്ങളാണ് അനശ്വരയെ കാത്തിരിക്കുന്നത്. പലപ്പോഴും വസ്ത്രത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും ഒക്കെ നടി വിമർശനങ്ങൾ നേരിടേണ്ടതായി വന്നിരുന്നു. മാത്രമല്ല ബോഡി ഷേമിങ്ങിനെ പറ്റി വ്യക്തമായ നിലപാട് പറഞ്ഞിട്ടുള്ള അനശ്വര ഇതേപ്പറ്റി പറയുന്ന വീഡിയോ വൈറൽ ആവുകയാണ്. പ്രണയവിലാസം എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയതായിരുന്നു താരം.
സിനിമയിൽ അഭിനയിച്ച താരങ്ങളും അണിയറ പ്രവർത്തകരും എല്ലാം ചേർന്നിട്ടാണ് പരിപാടിയിൽ പങ്കെടുത്തത്. അനശ്വരയുടെ വസ്ത്രത്തെ പറ്റിയും മറ്റുമൊക്കെ ഇതിനിടയിൽ ചർച്ചകൾ വരികയും ചെയ്തു. അതേസമയം മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുന്നതിനിടയിലാണ് താൻ അടക്കമുള്ളവർക്ക് നേരിടേണ്ടി വരുന്ന ബോഡി ഷേമിങ്ങ് വരുന്നതിനെ കുറിച്ച് അനശ്വര സംസാരിച്ചത്. ബോഡി ഷേമിങ്ങ് പറ്റി എന്നോട് ചോദിക്കുന്നവരോടൊക്കെ ഞാൻ പറയാറുണ്ട് ബോഡി ഷേമിങ്ങ് കുറെ പേർ നേരിടുന്നുണ്ടെങ്കിലും പലർക്കും അതിനെ അനന്തരഫലം അറിയാത്ത കാര്യമാണ്.
തടിച്ചതിന്റെ പേരിൽ അല്ലെങ്കിൽ ശരീരത്തിൽ വരുന്ന മാറ്റങ്ങളുടെ പേരിലോ പലരും കമന്റ് പറയുമ്പോൾ എനിക്കും ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ എൻറെ പരിചയത്തിലുള്ള ആളുകൾ തടിച്ചു എന്നു പറയുന്നത് മാത്രമല്ല വളരെ മോശമായി കമന്റുകൾ പറയുമ്പോഴും ഞാനെന്റെ ബോഡിയിൽ ഇൻസെക്യുർ ആയിരുന്ന സമയത്തും ഭയങ്കരമായി വിഷമിച്ചിട്ടുണ്ട്. അത്തരം സംസാരങ്ങളാണ് എന്നെ കൂടുതലായി വേദനിപ്പിച്ചിട്ടുള്ളത്.
എതിർഭാഗത്തുള്ള ഒരാൾക്ക് എങ്ങനെയത് ബാധിക്കുമെന്ന് അറിയാത്ത അത്രയും കാലത്തേക്ക് ഇങ്ങനെയുള്ള സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നത് എന്ന് അനശ്വര പറയുന്നു. അനശ്വര രാജൻ, അർജുൻ അശോകൻ, നമിത ബൈജു, മിയ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ സിനിമയാണ് പ്രണയവിലാസം. നിഖിൽ മുരളി സംവിധാനം ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.