സിനിമ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ ഹലോ. 2007ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. മോഹൻലാലിനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. അഡ്വക്കേറ്റ് ശിവരാമൻ എന്ന ക്രിമിനൽ വക്കീലായി മികച്ച പ്രകടനമായിരുന്നു മോഹൻലാൽ കാഴ്ചവെച്ചത്. ശിവരാമൻറെ നായിക പാർവതിയായി ചിത്രത്തിൽ എത്തിയത് അന്യഭാഷയിൽ തിളക്കുന്ന പാർവതി എന്ന നടിയാണ്.
പാർവതി ജനിച്ചതും പഠിച്ചതും എല്ലാം അമേരിക്കയിൽ ആയിരുന്നു. അച്ഛൻ ജർമ്മൻ കാരനും അമ്മ പഞ്ചാബിയും ആയിരുന്നു. ചെറുപ്പം മുതൽ തന്നെ നടി നൃത്തം അഭ്യസിക്കുവാൻ തുടങ്ങിയിരുന്നു. പഠന സമയത്ത് മോഡലിങ്ങിലും സജീവമായിരുന്നു. നിരവധി സൗന്ദര്യം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയി ആവുകയും ചെയ്തിട്ടുണ്ട്. രാജാ നായകനായി എത്തിയ വെന്നല എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ തുടക്കം.
ആദ്യചിത്രം തന്നെ ഹിറ്റ് ആവുകയും നടി പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. അതിനുശേഷം പഠനത്തിൽ ശ്രദ്ധിക്കാൻ ആയിരുന്നു തീരുമാനം എന്നാൽ നടിയെ തേടി വീണ്ടും അവസരങ്ങൾ എത്തി. മോഹൻലാൽ നായകനായി എത്തിയ ഫ്ലാഷ് എന്ന ചിത്രത്തിൽ അതിഥി താരമായി നടിയെത്തിയിരുന്നു. 2013ൽ ഷംസു ഹിലാനിയുമായുള്ള വിവാഹത്തിനുശേഷം നടി അഭിനയം നിർത്തി. അമേരിക്കയിൽ തടസമാക്കിയ നടി ട്രാവലിംഗ് മോഡലിംഗ് രംഗത്ത് ഇപ്പോഴും സജീവമാണ്.