മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരനായ ഒരു താരം തന്നെയാണ് നടൻ അനൂപ് കൃഷ്ണൻ. അദ്ദേഹം മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ബിഗ് ബോസ് എന്ന വലിയ ഷോയിലേക്ക് അദ്ദേഹം എത്തിയതും, ഷോയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചതും. അതിലൂടെ തന്നെ ഒരുപാട് ആരാധകരാണ് അനൂപിന് സ്വന്തമായി ലഭിച്ചത്. ബിഗ് ബോസിന്റെ ഫിനാലെ വരെ അനൂപ് എത്തിയതും അനൂപിന്റെ കഴിവുകൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും അനൂപിന്റെ വിശേഷങ്ങൾ വൈറൽ ആകാറുണ്ട്. ബിഗ് ബോസിന് ശേഷം അനൂപിന്റെ കല്യാണം നടന്നതുമൊക്കെ ആരാധകർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെ അനൂപിന് പങ്കുവയ്ക്കാനുള്ളത് ഒരു സന്തോഷ വാർത്തയാണ്.
ഇത്രയും നാളായി കല്യാണം കഴിഞ്ഞിട്ടും സന്തോഷവാർത്ത ഇല്ലേ എന്നൊക്കെ ആരാധകർ ചോദിക്കുമ്പോൾ ഞങ്ങളുടെ ഇടയിലെ സന്തോഷവാർത്ത ഇതാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അനൂപ്. അനൂപിന്റെ ഭാര്യ ഐശ്വര്യ ഇപ്പോൾ ഇതാ ഗ്രാജുവേറ്റ് ആയിരിക്കുന്ന ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇപ്പോൾ എല്ലാവരും താരത്തിന് ആശംസകൾ അറിയിച്ച് എത്തുകയാണ്. അങ്ങനെ കുട്ടി ഡോക്ടറായി മാറിയിരിക്കുകയാണ് ഐശ്വര്യ. ഇനി അക്ഷരാർത്ഥത്തിൽ ഡോക്ടർ ഐശ്വര്യ നായർ എന്ന് വിളിക്കാം എന്ന മലയാളികൾ തന്നെ പറയുന്നു. ഇപ്പോൾ ഐശ്വര്യ തന്നെ ഈ വിശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടെ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യമാണ്. ഞാൻ കുഞ്ഞിലേ മുതൽ ഒന്നിനെക്കുറിച്ച മാത്രമേ ആഗ്രഹിച്ചിട്ടുണ്ടായിരുന്നുള്ളു. അത് ഇതുതന്നെയാണ്. അങ്ങനെ എൻറെ ഏറ്റവും വലിയ ഒരു സ്വപ്നം ഇവിടെ സാക്ഷാത്കരിച്ചിരിക്കുകയാണ്. അച്ഛനും അമ്മയ്ക്കും ഇതിന് എൻറെ കൂടെ നിന്ന് എൻറെ ഭർത്താവിനും എല്ലാ പിന്തുണയ്ക്കും കൂടിയുണ്ടായിരുന്നു എൻറെ ഭർത്താവിനും ഒരുപാട് നന്ദി എന്നു പറഞ്ഞു കൊണ്ടാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരും താരങ്ങളും അടക്കം അനൂപിന്റെ സുഹൃത്തുക്കൾ ഐശ്വര്യയ്ക്ക് ആശംസകൾ ആയി എത്തിക്കഴിഞ്ഞു.
അങ്ങനെ ഐശ്വര്യ ഒഫീഷ്യലി ഒരു കുട്ടി ഡോക്ടർ ആയിരിക്കുന്നതിന്റെ സന്തോഷം തന്നെയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ എല്ലാവരും ഇപ്പോൾ അനൂപിനും ഭാര്യക്കും ആശംസകൾ നേർന്നു എത്തുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണ് അനു ഏറ്റവും കൂടുതൽ പ്രശസ്തയിലെത്തിയത് എന്ന് പറയാം. മണിക്കുട്ടനാണ് വിജയ കിരീടം ചൂടിയത് എങ്കിലും, മണിക്കുട്ടൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് അനൂപ് ഫിസിക്കൽ ടാസ്കില് ഉണ്ടെങ്കിൽ അതിൽ മറ്റുള്ളവർ വിജയി ആകുക എന്നത് ശ്രമകരമാണെന്ന്.
അനൂപിനെ ഫിസിക്കൽ ടാസ്കൽ വെല്ലാൻ അധികമാർക്കും സാധിച്ചിരുന്നില്ല. എപ്പോഴും ഫിസിക്കൽ ടാസ്കിൽ അനൂപ് ആയിരുന്നു ജയിച്ചുകൊണ്ടിരുന്നത്. ഓടാനും ചാടാനും എല്ലാത്തിനും അനൂപ് മിടുക്കനായിരുന്നു. അതുകൊണ്ട് തന്നെ അനൂപിനെ അതിലൂടെ തന്നെ പ്രശസ്തനായി മാറാനും ഒരുപാട് ആരാധകരെ നേടാനും സാധിച്ചു. സീരിയൽ നായകനായി അഭിനയിച്ചിരുന്ന അനൂപിന്റെ കരിയറിൽ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നുതന്നെയാണ് ബിഗ് ബോസ്. ഷോയിൽ വച്ചാണ് താനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും അവളെ ഞാൻ ഇഷ എന്നാണ് വിളിക്കുന്നത് എന്നും ഒക്കെ പറഞ്ഞത്. ഒരിക്കൽ അനൂപിന്റെ പിറന്നാൾ ദിവസം ഇഷ വീഡിയോ കോളിൽ വന്നതൊക്കെ ആരാധകർ ഏറ്റെടുത്തിരുന്ന വീഡിയോ ആണ്.