മലയാള സിനിമയിൽ നടൻ ജയറാമിന്റെ കരിയർ ഗ്രാഫ് ഇന്ന് വലിയ ചർച്ച വിഷയമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നവർക്കൊപ്പം വയ്ക്കുന്ന പേരാണ് ജയറാമിന്റെത്. എന്നാൽ ഇവരെല്ലാം താരമൂലം നിലനിർത്തിയപ്പോൾ ജയറാമിനെ എവിടെയോ താള പിഴവ് സംഭവിച്ചു. സിനിമയുടെ പരാജയം കഥാപാത്രങ്ങളിൽ സ്റ്റീരിയോ ടൈപ്പ് ചെയ്തത് തുടങ്ങിയവയെല്ലാം ജയറാമിനെ ബാധിച്ചു. സുരേഷ് ഗോപി ഉൾപ്പെടെ സമാന സാഹചര്യത്തിലൂടെ കരിയറിൽ കടന്നു പോയിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിൻറെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചില്ല. മാത്രമല്ല പ്രമുഖ സംവിധായകനിന്നും സുരേഷ് ഗോപിയെ വച്ച് സിനിമ ചെയ്യാൻ തയ്യാറാവുന്നു.
പക്ഷേ ജയറാമിന്റെ കാര്യം അങ്ങനെയല്ല. ഒരു പരിധിവരെ മലയാളം സിനിമയിൽ നിന്നും നടൻ തടയപ്പെടുകയാണ് എന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് ആരാധകരും സമ്മതിക്കുന്നു. കരിയറിന്റെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ച നടന്നാണ് ജയറാം. നായകനായ ആദ്യ സിനിമ തന്നെ പത്മരാജന്റെ അപരനായിരുന്നു. എന്നാൽ ഇന്ന് ഇത്തരം അവസരങ്ങൾ ജയറാമിലേക്ക് എത്തുന്നില്ല. നടൻ ദിലീപിൻറെ വളർച്ചയാണ് ജയറാമിന് അവസരങ്ങൾ കുറയാൻ കാരണമായതെന്ന് സിനിമാലോകത്ത് മുമ്പ് സംസാരം ഉണ്ടായിരുന്നു. രണ്ടുപേരും കോമഡി ചെയ്യുന്നവർ. ദിലീപ് ജനപ്രിയ നായകനായി അതിവേഗം സ്ഥാനം പിടിച്ചു. പിന്നാലെ ജയറാമിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഉണ്ടായിരുന്ന സ്ഥാനം ഇല്ലാതായി എന്നാണ് ചർച്ചകൾ.
എന്നാൽ പണ്ടേ തന്നെ ഇത്തരം വാദങ്ങളെ ജയറാം തള്ളിക്കളഞ്ഞിട്ടുണ്ട്. ജയറാമിനെ വെച്ച് നിരവധി സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് രാജസേനൻ. ജയറാമിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് ജയറാമിനെ കുറിച്ച് പരാമർശിച്ചത്. കടിഞ്ഞൂൽ കല്യാണം ഞാൻ ചെയ്യുന്ന സമയത്ത് അന്ന് ജയറാമിനെ വെച്ച് സിനിമ ചെയ്യുന്നതിൽ നിന്ന് പലരും പിന്മാറുന്ന കാലഘട്ടമാണ്. ഞാനൊന്നുമല്ലാതിരിക്കുന്നു ജയറാമും ഒന്നുമല്ലാതിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമയാണ്. നിർമ്മാതാവിനെ കിട്ടാനൊക്കെ പുള്ളിയും ശ്രമിച്ചു. സ്ക്രിപ്റ്റിന്റെ സമയത്ത് കുറച്ചു പൈസ പുള്ളി തന്നു. അന്ന് ജയറാമിനോട് കാണിച്ച സ്നേഹത്തിന് നന്ദിയാണ് പിന്നീട് ഞാൻ ചെയ്ത 15 സിനിമകളിൽ കൂടി അദ്ദേഹത്തിന് കൊടുത്തത്.
അയലത്തെ അദ്ദേഹം മുതൽ കനക സിംഹാസനം വരെയുള്ള സിനിമകൾ ഒന്നോ രണ്ടോ സിനിമകളാണ് ആവറേജ് ആയിപ്പോയത്. ബാക്കിയെല്ലാം നൂറ് ദിവസത്തിലേറെ ഓടിയ സിനിമകളാണ്. ഇപ്പോൾ വാസ്തവത്തിൽ അത്രയും നല്ല സൗഹൃദത്തിൽ അല്ല. അഞ്ചാറു വർഷമായി ഞങ്ങൾ തമ്മിൽ സംസാരിക്കാറ് പോലുമില്ല എന്ന് രാജസേനൻ പറഞ്ഞു. എങ്കിലും പഴയ സൗഹൃദം ഇപ്പോഴും ഓർക്കാൻ പറ്റുന്ന നല്ല നിമിഷങ്ങളാണെന്നും രാജസേനൻ വ്യക്തമാക്കി. 1991 പുറത്തിറങ്ങിയ സിനിമയാണ് കടിഞ്ഞൂൽ കല്യാണം. ഉർവശി ആയിരുന്നു സിനിമയിലെ നായിക. മലയാളത്തിൽ മകൾ എന്ന സിനിമയാണ് ജയറാമിന്റെ ഒടുവിൽ പുറത്തിറങ്ങിയത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ ജയറാം ഒരു വേഷം ചെയ്തു. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ചെന്നൈയിലാണ് ജയറാമും കുടുംബവും താമസിക്കുന്നത്. മലയാള സിനിമ വ്യവസായം ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് മാറിയിട്ടും നടനിപ്പോഴും ചെന്നൈയിലാണ്. മക്കളെല്ലാം ചെന്നൈയുമായി അടുത്തെങ്ങും ഇനി അവരെ പറിച്ചു മാറ്റുക എന്നത് ശ്രമകരമാണെന്ന് ജയറാം മുമ്പൊരിക്കൽ ഇതേ കുറിച്ച് പറഞ്ഞത്. മികച്ച സിനിമയിലൂടെ ജയറാം മലയാള സിനിമ ലോകത്ത് ശക്തമായി തിരിച്ചുവരവ് നടത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.