മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അപർണ തോമസും ജീവയും. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ഇരുവരും താങ്കളുടെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അപർണ തോമസ് എന്ന അവരുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും അവരുടെ വിശേഷങ്ങൾ എല്ലാം വീഡിയോകൾ ആയി പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഇപ്പോൾ അപർണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്. അപർണ തോമസ് എന്ന ചാനലിന്റെ പാർട്ണേഴ്സ് ആയി ഉണ്ടായ തർക്കത്തെ തുടർന്ന് താങ്കളുടെ യൂട്യൂബ് ചാനൽ നിർത്തുക ആണ് എന്നാണ് അപർണ ആരാധകരുമായി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. പോസ്റ്റിൽ അപർണ്ണ കുറിച്ചത് ഇങ്ങനെ;
“നിങ്ങളുമായി ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ട്. അതുപോലെതന്നെ ഇനിയും ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ അപർണ തോമസ് എന്ന യൂട്യൂബ് ചാനൽ ഇനി സജീവമായിരിക്കില്ല. ആ ചാനലിൽ ഇനി വീഡിയോസ് ഒന്നും അപ്ലോഡ് ചെയ്യുകയുണ്ടാകില്ല. ഞങ്ങളുടെ ചാനൽ പാർട്ണർമാരുമായി കുറച്ചുനാളായി നിലനിൽക്കുന്ന തർക്കമാണ് ഇതിന് കാരണം. ചാനലിന് അനുകൂലമായ ഒരു നിഗമനത്തിലേക്ക് എത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിനാൽ തന്നെ ചാനൽ ഇനി സജീവമായിരിക്കില്ല.
ഒരു പുതിയ ചാനൽ ഉണ്ടാകുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഇപ്പോൾ പറയാൻ ആകില്ല. എന്നാൽ അങ്ങനെ പുതിയൊരു ചാനൽ തുടങ്ങുകയാണെങ്കിൽ നിങ്ങൾ ഇതുവരെ കാണിച്ചതിലും കൂടുതൽ പിന്തുണ ഞങ്ങൾക്കു നൽകും എന്ന് പ്രതീക്ഷിക്കുന്നു. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായും സ്ഥിരതയോടെയും തുടരുമെന്ന് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഞങ്ങൾക്ക് നിങ്ങൾക്കൊപ്പം ഉള്ള ബന്ധം നിലനിർത്താനും നിങ്ങളെ എല്ലാവരെയും രസിപ്പിക്കുവാനും കഴിയും.
ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല മറിച്ച് അത്യാവശ്യമായിരുന്നു. ഞങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ നിങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുന്നതിന് നന്ദി.” ഉടൻതന്നെ അപർണ വീണ്ടും ഒരു യൂട്യൂബ് ചാനലിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് വരും എന്ന കാത്തിരിപ്പിലാണ് ആരാധകർ.