മകളുടെ പേരിനു പിന്നിലെ കഥ പറഞ്ഞ് ബേസിൽ

മൂന്നു സിനിമകൾ മാത്രം സംവിധാനം ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ സാധിച്ച വ്യക്തിയാണ് ബേസിൽ

ഒരു സംവിധായകൻ എന്നതിലുപരി മികച്ച നടൻ കൂടിയാണ് ബേസിൽ

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ബേസിൽ തൻറെ ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ വന്നതിന്റെ വിശേഷവും ബേസിൽ പങ്കുവെച്ചിരുന്നു

'ഹോപ് എലിസബത്ത് ബേസിൽ' എന്നാണ് ഇരുവരും ചേർന്ന് കുഞ്ഞിന് നൽകിയ പേര്

ഭാര്യ എലിസബത്താണ് കുഞ്ഞിൻറെ പേര് കണ്ടെത്തിയതെന്ന് ബേസിൽ പറഞ്ഞിട്ടുണ്ട്

എലിസബത്ത് കണ്ട ഒരു വെബ് സീരീസിലെ പട്ടിക്കുഞ്ഞിന്റെ പേരാണ് ഹോപ് എന്നത്

ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ വന്നു ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ ഹോപ് എന്ന് പേര് വിളിക്കുന്ന സീരീസിലെ ചെറിയ രംഗത്തുനിന്നും ആണ് എലിസബത്തിന്റെ മനസ്സിൽ ആ പേര് സ്ട്രൈക്ക് ആയത്.