ഒരു അമ്മയുടെയും മകൻറെയും മനോഹരമായ കഥ. കുറെയധികം നാളുകൾക്കു മുൻപ്, നാളുകൾ എന്ന് പറഞ്ഞാൽ വർഷങ്ങൾക്കു മുൻപ്. ഒരു അമ്മയ്ക്ക് ദാരിദ്ര്യത്തിന്റെ കൊടുമുടി എത്തിയപ്പോൾ മകനെ ഉപേക്ഷിക്കേണ്ടി വന്നു. സുരക്ഷിതമായ ഒരു സ്ഥലത്ത് തന്നെയാണ് മകനെ ഏൽപ്പിച്ചത്. വർഷങ്ങൾക്കുശേഷം അമ്മ അവിടുന്ന് നാടുവിട്ടു പോകേണ്ടിയും ജോലിചെയ്ത് വേറൊരു സ്ഥലത്തേക്ക് പോകേണ്ടിവന്നു. വർഷങ്ങൾക്കുശേഷം മകൻ വളർന്നു എന്ന് ബോധിമോടെ തന്നെ അമ്മ അവിടേക്ക് മകനെ അന്വേഷിച്ചെത്തി. അപ്പോൾ മകനെ കണ്ടെത്താനായില്ല. കണ്ടെത്താനായ് മാത്രമല്ല ഇതാണ് എൻറെ മകൻ എന്ന് പറയാൻ ഒരു തെളിവുപോലും ആ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
സങ്കടത്തോടെ അമ്മ ആ സ്ഥാപനത്തിന്റെ പടിയിറങ്ങി. ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇത് കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും ഇത് കണ്ടുപിടിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ യാദൃശ്ചികമായി ദൈവം കൂടി സഹായിച്ച ഒരു തെളിവ് അദ്ദേഹത്തിൻറെ മുന്നിൽ വന്നു. അങ്ങനെ ആ അമ്മയും മകനും ഒരുമിച്ചു. വളരെ രസകരമായ എന്നാൽ കണ്ണീർ തുളുമ്പുന്ന ഒരു കഥ. അങ്ങനെ തന്നെ ഇതിനെ വിശേഷിപ്പിക്കാം. 15 വർഷങ്ങൾക്ക് ശേഷമാണ് 18 വയസ്സുള്ള അപ്പൂസിനെ അവന്റെ അമ്മയുടെ കയ്യിലേക്ക് വരുന്നത്. ഇനി മകൻ കടപ്ലാമറ്റം സ്വദേശിയായ അപ്പൂസ് അമ്മ പുഷ്പയോടൊപ്പം തന്നെ.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ തിരുവഞ്ചൂരിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമിൽ ആയിരുന്നു അപ്പൂസ്. തിരച്ചിലിനിടയിൽ അപ്രതീക്ഷിതമായി ദേഹത്ത് വീണ ഒരു ഫയൽ ആയിരുന്നു തിരിച്ചറിയാനായി വന്ന മാർഗം. വളരെ യാദൃശ്ചികം അത്രമാത്രം സ്നേഹമായിരുന്നു ദൈവത്തിന് അവരോട്. അതുകൊണ്ടാണ് സഹായിച്ച് ആ ഫയൽ അദ്ദേഹത്തിന്റെ അടുത്ത എത്തിച്ചത്. ഭർത്താവ് മരിച്ചതിനു ശേഷം നിവൃത്തിയില്ലാതെ വന്നതോടെയാണ് അപ്പൂസിനെ മൂന്നാം വയസ്സിൽ പുഷ്പ ചങ്ങനാശ്ശേരിയിലെ സ്നേഹ നിവാസിൽ ഏൽപ്പിച്ചത്. റെയിൽ വികസനത്തിന്റെഭാഗമായി സ്നേഹ നിവാസ് കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ അന്തേവാസികളെ ആദ്യം വാഗത്താനത്തേക്കും പിന്നീട് നെടുങ്കുന്നത്തേക്കും മാറ്റി.
പലയിടത്തും ജോലിക്കായി അലഞ്ഞ അമ്മ പുഷ്പയ്ക്ക് ആകട്ടെ മകൻ എവിടെയാണെന്ന് കാര്യം അറിയാൻ കഴിയാതെയുമായി. അങ്ങനെ തിരുവഞ്ചൂരിലെ ചിൽഡ്രൻസ് ഫോമിൽ എത്തിയ അപ്പൂസ് സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് കോഴ്സ് പൂർത്തിയാക്കി കെ ടി ടി സിയുടെ ഹോട്ടൽ ജോലിക്ക് കയറി. അപ്പൂസ് തിരുവഞ്ചൂരിൽ ഉണ്ടെന്ന് 2019ൽ കണ്ടെത്തിയെങ്കിലും മകനാണെന്ന് തെളിയിക്കുന്ന രേഖ പുഷ്പയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. മകനും അമ്മയെ തിരിച്ചറിയാനായില്ല. അന്ന് പുഷ്പ കണ്ണീരോടെ പോയി. ചിൽഡ്രൻസ് ഫോമിലെ കെയർടേക്കർ ബാബുരാജ് അത് കണ്ടു. ആ അമ്മയുടെ വിഷമം അദ്ദേഹത്തിന് മനസ്സിലായി. അമ്മയും മകനും എന്ത് ചെയ്തു ഒന്നിപ്പിക്കണമെന്ന് അദ്ദേഹം മനസ്സിൽ ദൗത്യമായി കണ്ടു.
അപ്പൂസ് താമസിച്ച സ്ഥലങ്ങളിൽ എല്ലാം ബാബുരാജ് എത്തി അവനെക്കുറിച്ച് അന്വേഷിച്ചു. അവൻറെ പിന്നാലെ നടന്നു. അങ്ങനെ ഒരു തെളിവുമില്ല പക്ഷേ. നെടുംകുന്നത്തെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്കിടെ അറിയാതെ ബാബുരാജിന്റെ മുന്നിലേക്ക് ഒരു ഫയൽ വന്നു വീണു. അദ്ദേഹത്തേക്കു വീണ ഫയൽ എടുക്കുന്ന സമയം ഒരു ഫോട്ടോ അതിലൊരു അമ്മയും മകനും. ഇതാ നോക്കിയപ്പോൾ നമ്മുടെ പുഷ്പയും അപ്പൂസും അങ്ങനെ അവർ അമ്മയും മകനും ആണെന്നുള്ള ഒരു തെളിവ് ലഭിച്ചു. അമ്മയും മകനും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് ബാബുരാജിന് എന്തെന്നറിയാത്ത സന്തോഷമായിരുന്നു.
പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടു. അമ്മാമകൻ ബന്ധം തെളിയിക്കാൻ ഡി എൻ എ പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധന ഫീസ് 18000 രൂപ. അതും ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ മുടക്കി. അങ്ങനെ ഏഴുമാസത്തെ ശ്രമം ഫലവത്തായി. അപ്പൂസ് വീണ്ടും അമ്മയുടേതായി. അങ്ങനെ 18 വർഷങ്ങൾക്കുശേഷം സ്വന്തം അമ്മയെ കിട്ടിയ സന്തോഷം അപ്പൂസും സ്വന്തം മകനെ ലഭിച്ച സന്തോഷം പുഷ്പക്കും, അതിന് സഹായിച്ച ബാബുരാജിനും സന്തോഷമായതോടെ തന്നെ ഇതു വായിക്കുന്ന എല്ലാവർക്കും സന്തോഷം നൽകുന്ന കുറിപ്പായി ഇത് മാറുന്നു.