ആനന്ദം എന്ന സിനിമയിലൂടെ ഒരുപിടി യുവതാരങ്ങളാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. എന്നാൽ ഇവരിൽ ചുരുക്കം പേർക്ക് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞുള്ളൂ. ഇവരിൽ ഒരാളാണ് നടി അനാർക്കലി മരക്കാർ. ചെയ്ത സിനിമകൾ കുറവാണെങ്കിലും ലൈം ലൈറ്റിൽ അനാർക്കലി സാന്നിധ്യം അറിയിച്ചു. നടിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ടായിരുന്നു. ഇടയ്ക്ക് ട്രോളുകളിലും അനാർക്കലി വന്നു. സുലൈഖ മൻസിൽ ആണ് അനാർക്കലിയുടെ പുതിയ സിനിമ. അനാർക്കലിയും ലുക്മാൻ അവറാനും ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. സിനിമ ശ്രദ്ധിക്കപ്പെട്ടു ഗാനങ്ങളും പ്രേക്ഷകർക്ക് ഇഷ്ടമായി. അഭിമുഖങ്ങളിൽ തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയാണ് അനാർക്കലി.
ഒരിക്കൽ താൻ നേരിട്ട ചൈൽഡ് അബ്യൂസിനെ കുറിച്ച് അനാർക്കലി തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കടയിൽ പോകവേ പരിചയക്കാരനായി വൃദ്ധൻ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ കുറിച്ചും അവരിൽ നിന്നും ഓടി പോയതിനെ കുറിച്ചും ആണ് അനാർക്കലി അന്ന് സംസാരിച്ചത്. സമാനമായ പല അനുഭവങ്ങളും പിന്നീടും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് അനാർക്കലി അന്ന് പറഞ്ഞു. ഇതേക്കുറിച്ച് കുറച്ചു വർഷങ്ങൾക്കിപ്പുറം സംസാരിച്ചിരിക്കുകയാണ് അനാർക്കലി. ഈ സംഭവം എന്നെ ബാധിച്ചിട്ടില്ല പ്ലസ് വൺ വരെ ഇത് എന്നെ എഫ്ഫക്റ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം ഞാൻ ഓർക്കാറു പോലുമില്ല. പ്ലസ് വൺ കഴിഞ്ഞപ്പോൾ എനിക്ക് അത് കട്ടായി ഒരു ഷട്ടർ ഇട്ട പോലെ. അത് ആലോചിച്ചു ബുദ്ധിമുട്ടിയിട്ടില്ല.
ഓർത്തെടുക്കാൻ പറ്റാത്ത കാര്യമാണ്. ഒരുപക്ഷേ എനിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടായിരിക്കാം. ഒരു പോയിൻറ് കഴിഞ്ഞപ്പോൾ അതല്ല എന്റെ പ്രശ്നം എന്ന് മനസ്സിലായത് പോലെ ആയിരുന്നു. ജോഷ്ടോക്കിന് മുമ്പ് ആരോടും പറഞ്ഞിരുന്നില്ല. അപ്പോഴും മൊത്തം തുറന്നു പറഞ്ഞിട്ടുമില്ല എന്നും അനാർക്കലി പറഞ്ഞു. മോശമായി പെരുമാറിയപ്പോൾ സങ്കടപ്പെട്ടു ഉമ്മയോട് പറഞ്ഞു. അത് നീ തന്നെ ഡീൽ ചെയ്യണം എന്നാണ് ഉമ്മ പറഞ്ഞത് എന്നും അനാർക്കലി മുമ്പു പറഞ്ഞിരുന്നു. അത് ശരിയാണോ എന്ന് അവതാരക ചോദിച്ചപ്പോൾ ശരിയാണെന്ന് നടി മറുപടി നൽകി അവിടെ ഉമ്മ വന്നു ബഹളം ഉണ്ടാക്കുന്നതിനേക്കാൾ ഞാൻ രണ്ടു വാക്ക് പറഞ്ഞാൽ അവിടെ തീരും.
പുള്ളിക്കാരി എന്നെ അങ്ങനെയാണ് വളർത്തിയത്. അതുകൊണ്ടാണ് പുള്ളിക്കാരിക്ക് അങ്ങനെ പറയാൻ പറ്റുന്നത്. അതിൽ നിന്ന് എങ്ങനെ എങ്ങനെ പുറത്തു കടക്കണം എന്നത് തനിക്കറിയാമെന്നും അനാർക്കലി മരക്കാർ പറഞ്ഞു. കാമുകനെ കുറിച്ചും രസകരമായി അനാർക്കലി സംസാരിച്ചു. കാമുകന്റെ പേര് പറയുന്നതിൽ തനിക്ക് കുഴപ്പമില്ല എന്ന് അനാർക്കലി പറയുന്നു. എപ്പോഴോ ഒരിക്കൽ പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീൻ ആയിരുന്നു. ഇനി എൻറെ പേര് പറയരുത്, എനിക്കത് ഇഷ്ടമല്ലെന്ന്. പ്രണയം നാലു വർഷമായി മുന്നോട്ടു പോകുന്നു. അവനെന്നെ നിയന്ത്രിക്കില്ല.
അഭിപ്രായമൊക്കെ പറയും അവൻറെ അഭിപ്രായം കൊണ്ടാണ് ഞാൻ വളർന്നത് എന്ന് പലപ്പോഴും വിചാരിക്കാറുണ്ടെന്നും അനാർക്കലി തുറന്നു പറഞ്ഞു. കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് അനാർക്കലി. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇത് കഴിഞ്ഞ വർഷങ്ങൾക്കിപ്പുറം ആണ് നടിയെ തേടി ശ്രദ്ധ നേടിയ വേഷങ്ങൾ വരുന്നത്. റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവരായിരുന്നു ആനന്ദത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആനന്ദത്തിനുശേഷം വിമാനം, ഉയരെ തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചു.