ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലേക്ക് എത്തുന്നതിനു മുൻപേ വളരെ കഷ്ടപ്പെട്ട് ജീവിച്ച താരം പെയിൻറിംഗ് പണി അടക്കം പല ജോലികൾക്ക് പോയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണിത്. നിഷ എന്നാണ് ഭാര്യയുടെ പേര്.
ദമ്പതികൾക്ക് രണ്ട് ആൺമക്കൾ ഉണ്ട്. മക്കളെയും ഭർത്താവിനെയും തനിച്ചാക്കി നിഷ ജീവിതം അവസാനിപ്പിച്ചതിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ രണ്ടുവർഷം മുമ്പാണ് താരം വളരെ കഷ്ടപ്പെട്ട് സ്വന്തമായി ഒരു വലിയ വീട് നിർമ്മിച്ചത്. ഓലപ്പുരയിൽ നിന്നും വാടകവീടുകളിൽ നിന്നും ഭാര്യക്കും മക്കൾക്കും മോചനം നൽകിയാണ് 2020ൽ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അഞ്ചുവർഷത്തോളം ജോലി ചെയ്ത കാശ് സ്വരുക്കൂട്ടിയാണ് താരം വീട് വെച്ചത്.
ഹൗസിംഗ് ലോണിനായി ഉല്ലാസും നിഷയും ഏറെ പരിശ്രമിച്ചു എങ്കിലും ആഹാരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലോൺ നിഷേധിച്ചിരുന്നു. പിന്നീട് ജോലി ചെയ്തു കിട്ടിയ പണം കൂട്ടി വച്ചാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഉല്ലാസും നിഷയും സാക്ഷാത്കരിച്ചത്. പുതിയ വീട്ടിൽ താമസിച്ചു തുടങ്ങി രണ്ടു വർഷങ്ങൾ മാത്രം കഴിയവെയാണ് ഉല്ലാസിന്റെ ഭാര്യ ജീവനൊടുക്കിയത്. എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന കാര്യം വ്യക്തമായിട്ടില്ല. അതേസമയം ഞെട്ടലോടെ ആണ് മിനിസ്ക്രീൻ പ്രേക്ഷകരും ഉല്ലാസിന്റെ ആരാധകരും ഈ വാർത്ത കേൾക്കുന്നത്.
ഇരുവർക്കും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്ന് അറിയില്ല. എന്തായാലും 15 വർഷത്തോളം ദാമ്പത്യ ബന്ധത്തിന് പരിസമാപ്തി കുറിച്ചാണ് നിഷ ജീവനൊടുക്കിയത്. ഉല്ലാസിന് ഈ പദവിയോ ജോലിയോ ഒന്നും ഇല്ലാതിരുന്ന സമയത്ത് താരത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയാണ് നിഷ. നിരവധി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചായിരുന്നു ഇരുവരും ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഒരു വീട് നിർമ്മിച്ചതിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറിവരുന്ന ഈ കാലത്താണ് നിഷയുടെ ആത്മഹത്യയും സംഭവിച്ചിരിക്കുന്നത്. എന്തായാലും നടനെയും കുടുംബത്തെയും ഈ വാർത്ത അടിമുടി ഉലച്ചിരിക്കുകയാണ്.