ആർത്തവ സമയത്ത് ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ്.പൊതുവായി ഉണ്ടാകുന്ന വേദനയ്ക്ക് പുറമേ പല രീതിയിലുള്ള ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഈ സമയങ്ങളിൽ സ്ത്രീകളെ ബാധിച്ചേക്കാം.ഇത്തരത്തിൽ അസ്വസ്ഥത,അമിത രക്തസ്രാവം പോലെ പല ആര്ത്തവപ്രശ്നങ്ങളും നേരിടുന്ന സ്ത്രീകൾ ഉണ്ട്.ഇവയെല്ലാം ഓരോ സ്ത്രീകളിലും അവരുടെ ആരോഗ്യത്തിനും ശാരീരിക പ്രത്യേകതകൾക്ക് അനുസരിച്ചും വ്യത്യസ്ത രീതിയിൽ ആയിരിക്കും.ഇത്തരത്തിലുള്ള വേദനകളും ആരോഗ്യപ്രശ്നങ്ങളും പതിവാക്കുകയും സഹിക്കാനാവാതിരിക്കുകയും ചെയ്താൽ ഉടനടി ഡോക്ടറെ കണ്ട് ചികിത്സാ സഹായം തേടേണ്ടതാണ്.
പലപ്പോഴും ഇത്തരം വേദനകൾ നേരിടുമ്പോൾ കൃത്യമായ ഡോക്ടറുടെ നിർദ്ദേശം കൂടാതെ പെയിൻ കില്ലറുകൾ ഉപയോഗിക്കുകയാണ് ഭൂരിപക്ഷം പേരും ചെയ്യുക.ചില സാഹചര്യങ്ങളിൽ പെയിൻ കില്ലർ ഒഴിവാക്കാനാകാത്ത ഒന്നാണ്.എങ്കിലും സഹിക്കാനാവുന്ന വേദന ഉള്ളൂവെങ്കിൽ പരമാവധി ഇത്തരം പെയിൻ കില്ലറുകൾ ഒഴിവാക്കേണ്ടതാണ്. കാരണം അത് ശാരീരികമായ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.അതേസമയം ഇത്തരം വേദനകൾ കുറയ്ക്കാനായി നമ്മുടെ ഡയറ്റിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.ആർത്തവസമയത്ത് വേദനയെ മറികടക്കാൻ ചായ കുടിക്കുന്ന ശീലം സ്ത്രീകളിൽ ഉണ്ട്.
ആർത്തവവേദന അനുഭവപ്പെടുമ്പോൾ അതിൽനിന്ന് ആശ്വാസം നേടാൻ കുടിക്കാവുന്ന മൂന്നുതരം ചായകളെ കുറിച്ചാണ് ഇനി പരിശോധിക്കുന്നത്. പരമ്പരാഗതമായി തന്നെ വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് നാം ധാരാളമായി ഉപയോഗിക്കുന്ന ഇഞ്ചി.ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് മൂലം ആർത്തവ വേദന ചെറിയ രീതിയിൽ ലഘൂകരിക്കാന് സാധിക്കുന്നു.ആർത്തവ സമയത്ത് നല്ല രീതിയിൽ രക്തസ്രാവം ഉള്ളപ്പോൾ ഇഞ്ചിച്ചായ കുടിക്കുന്നതാണ് ഉത്തമം. പ്രകൃതിദത്തമായ വേദനസംഹാരി എന്ന രീതിയിലും ഇഞ്ചി അറിയപ്പെടുന്നു.പുതിന ഇല ഇട്ട ചായ ചിലരുടെയെങ്കിലും പ്രിയപ്പെട്ടതാണ്.പുതിന ചായയും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
ആർത്തവസമയത്ത് ഉണ്ടാകുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ലഘു വിവരിക്കാൻ പുതിന ഇല ചായ വളരെ മികച്ചതാണ്.ഒരു വേദനാസംഹാരി എന്ന നിലയിലും ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയതുമായ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.കറുവാപ്പട്ടയിൽ ആന്റിഓക്സിഡന്റ്,ആൻറി ഇൻഫ്ലമേറ്ററി,ആൻറി ഫംഗൽ ഗുണങ്ങളുണ്ട്,ഇത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ശരീരത്തിലെ ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നു. ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കുന്നു.