മലയാളി പ്രേക്ഷകർക്ക് മല്ലിക സുകുമാരൻ എന്ന അഭിനേത്രിയെ പരിചയപ്പെടുത്തി തരേണ്ട ആവശ്യമില്ല. എല്ലാവർക്കും വളരെ സുപരിചിതയും അതുപോലെ ഒരു പ്രിയപ്പെട്ട അതിനെത്രിയും തന്നെയാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ജീവിതത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ. തൻറെ ആദ്യവിവാഹം ഒരു എടുത്തുചാട്ടം ആയിരുന്നു എന്നാണ് മല്ലിക പറയുന്നത്. അതിനൊന്നും താൻ ആരെയും കുറ്റം പറയുന്നില്ലെന്നും താരം പറയുന്നു.
അവിടെയൊരു ജീവിതം കിട്ടുന്നില്ല എന്ന് തോന്നി. ഞാൻ എന്ത് തന്നെയായാലും എനിക്ക് എന്റേതായ ഒരു ജീവിതം വേണം. എൻ്റെ ഭർത്താവ് കുഞ്ഞുങ്ങൾ ഒക്കെ വലിയൊരു നിർബന്ധമായിരുന്നു എനിക്ക്. അങ്ങനെ ഞാനൊരു ബന്ധം തിരഞ്ഞെടുത്തു. ബന്ധുക്കളെല്ലാം കോഴിക്കോടാണ് അവിടെ പോയി, രണ്ടു മൂന്നു മാസത്തോളം കുഴപ്പമില്ലായിരുന്നു. പിന്നെ എന്തോ എന്റെ വീടിനെക്കുറിച്ച് ഒക്കെയുള്ള ഒരു തെറ്റിദ്ധാരണ ആർക്കൊക്കെയോ അവിടെ ഉണ്ടായിരുന്നു. തെറ്റ് ചെയ്തത് ഞാനാണ്. പിന്നെ എൻറെ അച്ഛൻ ഇങ്ങോട്ട് വന്നു വിളിക്കണമായിരുന്നോ.
നമ്മൾ സ്വയം ഏറ്റുപറഞ്ഞ് അങ്ങോട്ട് ചെല്ലേണ്ട ബാധ്യത എനിക്കുണ്ടെന്ന് തോന്നിയിരുന്നു. അന്നും ഞാൻ ബോൾഡ് ആണ്. എന്നെ ആരും കൊണ്ടുപോകുന്നില്ല. മുൻപ് പറഞ്ഞതിൽ നിന്നൊക്കെ ഒരുപാട് വ്യതിചലിച്ചു പോകുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് ചെറിയൊരു നിരാശ അവിടെ തുടങ്ങി. അവസാനം ജീവിതം തന്നെ മുൻപോട്ടു കൊണ്ടുപോകാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. മലയാള സിനിമയിലെ താരകുടുംബം എന്ന് പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരൻ്റെത്. അമ്മയും മക്കളും മരുമക്കളും എല്ലാം തന്നെ അഭിനയത്തിലും സിനിമയിലും ഒക്കെ സജീവമാണ്.
അച്ഛൻ സുകുമാരന്റെ പാത പിന്തുടർന്ന് തന്നെയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് എത്തിയതും. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും സിനിമയിൽ സജീവമായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്നെങ്കിലും, വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ ഒരു അഭിനേതാവ് അല്ലെങ്കിൽ ഒരു നായകൻ എന്നതിലുപരി ഇപ്പോൾ ഒരു സംവിധായകന്റെയും നിർമ്മാതാവിന്റെയും ഒക്കെ കുപ്പായം എടുത്ത് അണിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
1974 ൽ ജി അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക്ക് സ്വന്തമായിരുന്നു. തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്z ചോട്ടാമുംബൈ, തിരക്കഥ,കലണ്ടർ, ഇവർ വിവാഹിതരായാൽ എന്ന് തുടങ്ങി നിരവധി സിനിമകളിലും നിരവധി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയതും.