മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ് നിറവയറുമായുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ.
ഇൻസ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള ഗൗൺ അണിഞ്ഞ് നിറവയറിൽ കൈ ചേർത്തുനിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഫോട്ടോലാബ് എന്ന ആപ്പിൽ എഡിറ്റ് ചെയ്ത ചിത്രമാണ് കൗതുകമുണർത്തിയത്.
‘എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂർണമായതുപോലെ’. എന്ന കുറിപ്പോടെയായിരുന്നു രഞ്ജു രഞ്ജിമാർ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒട്ടേറെപ്പേർ ചിത്രത്തിന് പ്രതികരണവുമായി ഇൻസ്റ്റാഗ്രാം കമന്റ് ബോക്സിൽ എത്തി . അമ്മയാകാൻ പ്രസവിക്കണമെന്നില്ല, മാതൃത്വം നിങ്ങളുടെ ഹൃദയത്തിലാണ്, മാതൃത്വം ഹൃദയം കൊണ്ട് നൽകുന്ന നിങ്ങൾ പൂർണ്ണമായി എന്നെ സ്ത്രീ ആയി കഴിഞ്ഞു എന്നെല്ലാമായിരുന്നു പ്രതികരണങ്ങൾ.
View this post on Instagram