റാംപിലെ മിന്നും താരമാണ് അഗ്നിമിത്ര കൃഷ്ണൻ. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോഡലുകളിൽ ഒരാളാണ് അഗ്നിമിത്ര. ആറടി രണ്ടിഞ്ച് ആണ് അഗ്നിമിത്രയുടെ ഉയരം. ഈ തലയെടുപ്പ് റാംപിൽ അഗ്നിമിത്രയെ വ്യത്യസ്ത ആക്കുന്നതാണ്. എവിടെപ്പോയാലും ആരും ശ്രദ്ധിക്കും എന്നാൽ ഇതേ ഉയരം മൂലം തനിക്ക് ധാരാളം പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് അഗ്നിമിത്ര പറയുന്നത്. ചെറുപ്പത്തിൽ തനിക്ക് മോഡലിങ്ങിൽ താല്പര്യമുണ്ടായിരുന്നില്ല അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. സുഹൃത്തുക്കളാണ് നിനക്ക് മോഡലിംഗ് നോക്കിക്കൂടെ എന്ന് ചോദിക്കുന്നത് എന്നാണ് അഗ്നിമിത്ര പറയുന്നത്. ഉയരം ഉണ്ടെങ്കിലും വണ്ണമുള്ളത് മോഡലിങ്ങില് പ്രശ്നമായി ഇതോടെ പ്ലസ് സൈസ് മോഡലായി മാറുകയായിരുന്നു അഗ്നിമിത്ര.
ഇതിനിടെ ബലിയാൻ വേണ്ടി ശ്രമിച്ചുവെങ്കിലും അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ബ്രാൻഡുകൾക്ക് വേണ്ടത് മെലിഞ്ഞ വരെ ആണെന്നും അതിനാൽ തനിക്ക് ബ്രാൻഡുകളുടെ ഫോട്ടോ ഷൂട്ടുകൾ ലഭിക്കാറില്ലെന്നും അഗ്നിമിത്ര പറയുന്നു. മോഡലിംഗ് രംഗത്തെ മറ്റു പ്രതിസന്ധികളെ കുറിച്ചും അഗ്നിമിത്ര സംസാരിക്കുന്നുണ്ട്. ഉയർന്നുവരണമെങ്കിൽ പലർക്കും ഫേവറബിൾ ആയി നിൽക്കേണ്ടി വരും എന്നാണ് അഗ്നിമിത്ര പറയുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. എന്നാൽ തനിക്ക് അതിന് താല്പര്യമുണ്ടായിരുന്നില്ല. ചില വർക്കുകൾ ലഭിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റിന് നിൽക്കണം എന്ന് പറയുമെന്നും ചില ബിസിനസുകാർ അങ്ങനെയാണ് സമീപിക്കുക എന്നാണ് താരം പറയുന്നത്.
അതെല്ലാം കേൾക്കുമ്പോൾ ഭയം തോന്നും എന്നും താരം പറയുന്നു. ഇതാണ് താൻ കുറച്ചുകാലം വർക്ക് എടുക്കാതിരുന്നതിന്റെ പ്രധാന കാരണം എന്നാണ് അഗ്നിമിത്ര ചൂണ്ടി കാണിക്കുന്നത്. അഡ്ജസ്റ്റ് ചെയ്തു വർക്ക് നേടാൻ എനിക്ക് താല്പര്യമില്ല എന്ന് വ്യക്തമാക്കുകയാണ് അഗ്നിമിത്ര. താനൊരു നാട്ടിൻപുറത്ത് കാരിയാണ് അതുകൊണ്ടും തനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നാണ് താരം പറയുന്നത്. നിറത്തിന്റെ പേരിലും മാറ്റിനിർത്തലുകൾ അനുഭവിച്ചതായി താരം പറയുന്നു. ഇതെല്ലാം മൂലം കടുത്ത മാനസിക സമ്മർദ്ദം തന്നെ നേരിടേണ്ടിവന്നിട്ടുണ്ട് അഗ്നിമിത്രയ്ക്ക്. ഉയരം മൂലം അവസരങ്ങൾ കിട്ടാറുണ്ടെങ്കിലും പ്രതിസന്ധികൾ നേരിടാറുണ്ട്.
ചിലപ്പോഴൊക്കെ ഷോകൾക്ക് വരുമ്പോൾ തനിക്ക് പാകത്തിനുള്ള വസ്ത്രങ്ങൾ കിട്ടാതെ വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഹോർമോൺ പ്രശ്നങ്ങളെ തുടർന്നാണ് അഗ്നിമിത്രയുടെ ഉയരം കൂടിപ്പോയത്. മരുന്നും ഇഞ്ചക്ഷനും എടുത്ത് ഉയരം ഇപ്പോഴുള്ളതിലേക്ക് നിയന്ത്രിക്കുകയായിരുന്നില്ല. ഇല്ലായിരുന്നുവെങ്കിൽ ഉയരം 7 അടിയിൽ എത്തിയേനെ എന്നാണ് താരം പറയുന്നത്. അതേസമയം ന്യൂഡിറ്റി ഫോട്ടോഷൂട്ടിന്റെ പേരിലും അഗ്നിമിത്ര വിമർശിക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര മോഡലിംഗ് രംഗത്തേക്ക് വരുമ്പോൾ ന്യൂഡിറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യേണ്ടിവരും. അങ്ങനെ ഒരിക്കൽ ഫോട്ടോഷൂട്ട് ചെയ്തു. നിൽക്കുമ്പോൾ നഗ്നയാണെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫോട്ടോഷൂട്ട്. എന്നാൽ അത് വലിയ പ്രശ്നമായി എന്ന് അഗ്നിമിത്ര പറയുന്നു. അതിനുശേഷം തന്നെ പലരും കണ്ടത് മോശക്കാരിയായിട്ടാണ്. തെറ്റൊന്നും ചെയ്തില്ലെന്ന് ബോധ്യമുണ്ടെന്ന് അഗ്നിമിത്ര പറയുന്നു.
തുടക്കത്തിൽ വീട്ടിൽ നിന്നും അഗ്നിമിത്രയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. പിന്നീട് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതോടെയാണ് അവർ പിന്തുടക്കുന്നത്. തന്റെ ഉയരത്തിന്റെ പേരിലും ശാരീരികമായി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അഗ്നിമിത്രയ്ക്ക്. ട്രാൻസ്ജെൻഡർ ആണെന്ന് പലരും കളിയാക്കി. ആറടിക്കു മുകളിൽ ഉയരമുള്ള ഞാനൊക്കെ ഒരുങ്ങി വന്നാൽ അത് ആണാണോ പെണ്ണാണോ എന്നൊക്കെ ചോദിക്കുമെന്നാണ് താരം ഓർക്കുന്നത്. തുടക്കത്തിൽ താൻ ഇതിന് ഒന്നും മറുപടി നൽകാറുണ്ടായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ താൻ അത്തരം ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്നും അഗ്നിമിത്ര പറഞ്ഞു. പലരും മെസ്സേജ് ഒക്കെ വന്നു ചോദിക്കും നിങ്ങൾ ട്രാൻസ് ആണോ എന്ന്. എന്താണ് അങ്ങനെ ചോദിച്ചത് എന്ന് ഞാൻ തിരിച്ചു ചോദിക്കും. മുഖവും ഉയരവും കണ്ടപ്പോൾ ചോദിച്ചതാണെന്നായിരിക്കും മിക്കവരുടെയും മറുപടിയൊന്നും താരം കൂട്ടിച്ചേർക്കുന്നു.