നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾ പങ്കുവെച്ച് ഭർത്താവ് സജീഷ്. കഴിഞ്ഞവർഷം ഏപ്രിലിൽ സജീഷിനും രണ്ടു മക്കൾക്കും കൂട്ടായി പ്രതിഭയും ഇവരുടെ ജീവിതത്തിലേക്ക് എത്തി. ലിനിയുടെ ഓർമ്മ ദിവസത്തിൽ ഭർത്താവ് സജീഷ് ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് അഞ്ചുവർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല ഒരു ഭാര്യയുടെ കരുതലും സ്നേഹവും ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട് എന്ന് സജീഷ് പങ്കുവയ്ക്കുന്നു. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾക്ക് അത് അനുഭവിക്കുന്നുണ്ടെങ്കിൽ നിൻറെ കാവലായി ഞങ്ങളുടെ കൂടെ ഉള്ളതുകൊണ്ട് മാത്രമാണ്.
സജീഷിന്റെ ഭാര്യയും ലിനിയുടെ ഓർമ്മകൾ അടങ്ങുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിൻറെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ടുതന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കുവാൻ അമ്മയായി ഞാൻ കൂടെയുണ്ട്. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിൽ അവർ നിന്നെ തന്നെയാണ് കാണുന്നത്. എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമിക്കുവാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെയുണ്ട്.
പ്രതിഭ കുറിപ്പിൽ പങ്കുവെക്കുന്നു. 2018 മെയ് 21നായിരുന്നു സിസ്റ്റർ ലിനി ഈ ലോകത്തോട് വിട പറയുന്നത്. അന്നുമുതൽ കേരള ജനത ഒന്നടങ്കം ഒരു മാലാഖയെ പോലെയായിരുന്നു ലിനിയെ കണ്ടിരുന്നത്. ഇന്ന് ആ മാലാഖ കേരളജനതയെ വിട്ടു പിരിഞ്ഞിട്ട് അഞ്ചുവർഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ ലിനിയുടെ ഭർത്താവ് സജീഷിന്റെ ഈ കുറിപ്പാണ് സോഷ്യൽ മീഡിയയിലാകെ വൈറലായി കൊണ്ടിരിക്കുന്നത്.