മിനി സ്ക്രീൻ പരമ്പരകളിൽ ഏറെ ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാർ സംവിധായകൻ ഉണ്ണിക്ക് എതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്. കരഞ്ഞുകൊണ്ട് ഋഷി പറഞ്ഞ വാക്കുകൾ അതിവേഗമാണ് വൈറലായത്. ആരാധകർ മുഴുവൻ ഋഷിക്കൊപ്പം നിൽക്കുകയും പരമ്പരയുടെ ഇപ്പോഴത്തെ ഗുണനിലവാരം ഇല്ലായ്മയെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതാ ഋഷിയുടെ ആരോപണത്തിന്റെ പിന്നാലെ ചാനൽ അധികാരി ശ്രീകണ്ഠൻ നായർ പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.
ഉപ്പും മുളകിലും ഒരു വിഷയവുമില്ല ഞാൻ കഴിഞ്ഞ ദിവസവും ലൊക്കേഷനിൽ പോയതാണ്. നിങ്ങൾ ഈ ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിയുന്നത് ഒന്നുമല്ല യാഥാർത്ഥ്യം. നിങ്ങൾക്ക് അറിയില്ല ഈ ആർട്ടിസ്റ്റുകൾ പെട്ടെന്ന് അങ്ങ് തടിച്ച് കൊഴുക്കുന്നതിന് കുറിച്ച്. അത് കൊഴുത്താൽ അത് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും. ആർട്ടിസ്റ്റുകൾ തടിച്ചു കൊഴുത്താൽ ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. ചാനലിന് മുകളിലേക്ക് വളർന്നാൽ അത് വെട്ടി വീഴ്ത്താതെ തരമില്ല എന്നുള്ളതാണ്. അത് പ്രേക്ഷകർ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് സുഹൃത്തുക്കൾ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതാണ് പ്രത്യേകിച്ചത് എന്നും ശ്രീകണ്ഠൻ നായർ പറയുന്നുണ്ട്. എനിക്ക് ഇതിൽ കൂടുതൽ പറയാൻ നിർവാഹമില്ല ഞാൻ ഉദ്ദേശിക്കുന്നില്ല.
നിങ്ങൾ മനസ്സിലാക്കുന്നത് ഈ പ്രശ്നത്തിൻ്റെ ഒരു സൈഡ് മാത്രമാണ്. മറുവശത്ത് പ്രശ്നങ്ങൾ നിരവധിയാണ്. നമുക്ക് ചില ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നടത്താൻ പറ്റാത്ത പോലെ ഇവർ പ്രശ്നങ്ങൾ വഷളാക്കും. അപ്പോൾ അവർ ആർട്ടിസ്റ്റുകൾ ആകും. ശബ്ദം ഒക്കെ കള്ള തൊണ്ടയിലേക്ക് പോകും. ഞാനാണ് ഈ പ്രോഗ്രാമിന്റെ ജീവൻ ഞാൻ ഇല്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയിലേക്ക് കൊണ്ടുപോകും. അപ്പോൾ പ്രേക്ഷകർ ഒന്നു മനസ്സിലാക്കുക നിങ്ങൾ വിചാരിക്കും പോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല നിസ്സാരമല്ല. നമ്മൾ വളരെ പ്രശസ്തനായ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യാൻ പോയാൽ നമ്മൾ ആ മൂഡ് ഒക്കെ സഹിക്കേണ്ടിവരും പക്ഷേ 24 മണിക്കൂറും ആ മൂഡ് താങ്ങി നടക്കാൻ നമുക്ക് കഴിയാതെ വരും എന്നാണ് ശ്രീകണ്ഠൻ നായർ പ്രതികരിച്ചത്.
ഒരു ഓൺലൈൻ ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ഋഷി ദിവസങ്ങൾക്ക് മുന്നേ ആരോപണങ്ങൾ ഉയർത്തിയത്. വീഡിയോയുടെ അവസാനം ഋഷി പൊട്ടിക്കരയുകയും ചെയ്തിരുന്നു. സംവിധായകനെതിരെയും പരാതി ഉന്നയിച്ചിരുന്നു. സംവിധായകൻ ഒരു സാഡിസ്റ്റ് ആണെന്നും അദ്ദേഹം കാരണം താൻ ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട് എന്നാണ് ഋഷി വെളിപ്പെടുത്തിയത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നത് എന്നും ഇപ്പോൾ അവിടെ വെച്ച് ഡ്രഗ് കേസിൽ അകപ്പെട്ട രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തു എന്നുമാണ് ഋഷി ആരോപിച്ചത്.
തൻറെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് ഇത് അറിഞ്ഞതെന്നും ഋഷി പറഞ്ഞിരുന്നു. ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ബാലുവും നീലവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ ലച്ചു കേശു ശിവ പാറു എന്നിവരാണ് ഇവരുടെ മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാലുമാസകാലമായി മുടിയൻ എന്ന കഥാപാത്രത്തെ പരമ്പരയിൽ കാണുന്നില്ല എന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്.