മലയാളത്തിലെ ശ്രദ്ധേയരായ നടിമാരിൽ ഒരാളാണ് നിഖില വിമൽ. സിനിമയിലെ പ്രകടനങ്ങൾ പോലെ തന്നെ നിലപാടുകളിലൂടെയും നടി നിഖില വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മദ്യവും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയിസ് ആണെന്നാണ് നടി ഇന്ന് പറഞ്ഞത്. മദ്യവും ലഹരിയാണ് എന്നാൽ അത് നിരോധിച്ചിട്ടില്ല. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. സെറ്റുകളിൽ ഷാഡോ പോലീസ് പരിശോധന നടക്കുന്നതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങൾ സംഘടനകൾ ആണ് തീരുമാനിക്കേണ്ടത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയിസ് ആണ്.
ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താൻ അഭിനയിച്ച സിനിമകളുടെ സെറ്റിൽ ഉണ്ടായിട്ടില്ല. അത്തരം അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല എന്നും നിഖില വ്യക്തമാക്കി. അതേസമയം മറ്റൊരു അഭിമുഖത്തിൽ തൻറെ വിവാഹത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളെക്കുറിച്ച് താരം സംസാരിച്ചിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ജോ ആൻഡ് ജോ എന്ന സിനിമയിലെ പോലെ നല്ല ഭാര്യ ആകാനുള്ള ട്രെയിനിങ് തന്ന് തുടങ്ങിയോ എന്ന ചോദ്യത്തിനായിരുന്നു നിഖില മറുപടി നൽകിയത്. താരത്തിന്റെ മറുപടി ഇങ്ങനെയാണ്; കുറച്ച് ഫെമിനിസം ഒക്കെ ഇറക്കുന്ന മക്കളാണ് ഞാനും ചേച്ചി അഖിലയും. സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം നൽകുന്ന മോഡേൺ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും സ്വാതന്ത്ര്യം നിങ്ങൾ തരേണ്ട അത് ഞങ്ങളുടെ കയ്യിലുണ്ട് എന്നൊക്കെ മറുപടി പറയും.
നല്ല ഭാര്യ ആകാനുള്ള ട്രെയിനിങ് തുടങ്ങിയെങ്കിലും ഞങ്ങൾ മുളയിലെ നുള്ളി എന്നും താരം പറയുന്നു. വേറൊരു വീട്ടിലേക്ക് കയറി ചെല്ലാൻ ഉള്ളതാ എന്ന ഡയലോഗ് അമ്മ പറയുമ്പോൾ മാറിയ കാലത്തെ പെൺകുട്ടികളെ കുറിച്ച് ഞങ്ങൾ മറുപടി കൊടുക്കുമെന്ന് നിഖില വ്യക്തമാക്കി. തനിക്ക് കേട്ടാൽ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ടെന്ന് താരം പറഞ്ഞു. താൻ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതുകൊണ്ട് നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളുടെ ഭാഗ്യം എന്ന് ആരെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ അത് തീർന്നു. കുടുംബിനി ആകാൻ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ എന്നാണ് നിഖില ചോദിക്കുന്നത്. വിവാഹം കഴിക്കുന്നെങ്കിൽ അത് പ്രണയിച്ചാകണം എന്നാണ് തന്റെ ആഗ്രഹം എന്നും പറഞ്ഞു.
പക്ഷേ ഇപ്പോൾ തനിക്ക് പ്രണയം ഒന്നും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. ഈയടുത്ത് മലബാറിലെ വിവാഹങ്ങളിൽ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ച് കാണുന്നതിനെ കുറിച്ചുള്ള നിഖിലയുടെ വാക്കുകൾ വൈറൽ ആയിരുന്നു. ബാലതാരം ആയിട്ടാണ് നിഖില സിനിമയിൽ എത്തുന്നത്. ആ ഓർമ്മകൾ താരം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. എട്ടാം ക്ലാസിലാണ് ഭാഗ്യദേവതത്തിൽ അഭിനയിച്ചത്. ലൊക്കേഷനിലെ ചെറിയ കുട്ടിയായ എന്നെ എല്ലാവരും ഓരോന്ന് പറഞ്ഞു കളിയാക്കും. അന്നത് വിഷമമായിരുന്നെങ്കിലും ഇപ്പോൾ അത്ഭുതമാണ് എന്നാണ് താരം പറയുന്നത്. ഇന്നസെൻറ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ താരങ്ങൾക്കൊപ്പം തുടങ്ങാനുള്ള ഭാഗ്യം എത്രപേർക്ക് കിട്ടും. മകൾ സിനിമയുടെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു.
നമ്മൾ കൊണ്ടുവന്ന കുട്ടിയാ ചേട്ടൻ ഓർക്കുന്നില്ലേ എന്ന് സത്യൻ അങ്കിൾ ചോദിച്ചപ്പോൾ ഇവരൊക്കെ വലിയ കുട്ടികളായി നമ്മളൊക്കെ പ്രായമായി എന്ന് പറഞ്ഞു അന്നും ഇന്നസെൻറ് അങ്കിൾ കളിയാക്കി എന്ന് താരം ഓർക്കുന്നുണ്ട്. നായികയാകണം എന്നല്ല നല്ല ക്യാരക്ടർ ട്രോളുകൾ ചെയ്യണം എന്നാണ് മോഹം എന്നും നിഖില പറഞ്ഞു. നായികയ്ക്ക് പലപ്പോഴും പെർഫോം ചെയ്യാനുള്ള സാധ്യതകൾ ലിമിറ്റഡ് ആകും എന്നാണ് താരം പറയുന്ന കാരണം. അയൽ വാശി ആണ് നിഖില അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിൽ എത്തിയ സിനിമ. നിരവധി സിനിമകൾ നിഖിലയുടെതായി അണിയറയിൽ ഉണ്ട്. താരമാണ് നിഖിലയുടെ അണിയറയിലുള്ള സിനിമകളിൽ ഒന്ന്. മലയാളത്തിന് പുറമെ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.