ഇക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിലും അതിൻറെ ഭാഗമായി ഉണ്ടാകുന്ന താരനും.പലരുടെയും മുഖസൗന്ദര്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിൽ ഒന്നാണ് മുടി.അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിനും കൊഴിയാതിരിക്കാനും നിരവധി മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും.ജനിതകശാസ്ത്രം,ഹോർമോൺ അസന്തുലിതാവസ്ഥ,സമ്മർദ്ദം,അസുഖം, പോഷകാഹാരക്കുറവ് തുടങ്ങി നിരവധി കാരണങ്ങളാൽ നമുക്ക് മുടികൊഴിച്ചിൽ ഉണ്ടായേക്കാം.ഇത്തരത്തിൽ ഉണ്ടാകുന്ന മുടികൊഴിച്ചിലിനെയും,താരനെയും തടയാൻ വീട്ടിൽ തയ്യാറാക്കാവുന്ന ചില ഹെയർ പാക്കുകളെ കുറിച്ചാണ് നാം പരിശോധിക്കുവാൻ പോകുന്നത്.
മുടിക്ക് വളരെയധികം പോഷകം നൽകുന്ന ഒരു ഭക്ഷണ വസ്തുവാണ് മുട്ട.മുട്ടയുടെ മഞ്ഞക്കരുവും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും നന്നായി യോജിപ്പിച്ച് ഉള്ള മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക.തുടർന്ന് 30 മിനിറ്റിനു ശേഷം നന്നായി കഴുകി കളയുക.ഇത്തരത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ മുട്ടയിലെ മഞ്ഞക്കരു മുടിയിൽ ഈർപ്പം നിലനിർത്താനും മുടിയെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. അടുത്തതായി വിറ്റാമിൻ എ,സി,ഇ എന്നിവ അടങ്ങിയതും കോശങ്ങളുടെ വളർച്ചയ്ക്ക് നല്ലതുമായ കറ്റാർവാഴ ജെൽ രണ്ട് ടേബിൾസ്പൂൺ ഒരു ടേബിൾസ്പൂൺ തേനിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക.
തുടർന്ന് 30 മിനിറ്റിനു ശേഷം കഴുകിക്കളയേണ്ടതാണ്.നല്ല രീതിയിൽ സൾഫർ അടങ്ങിയിട്ടുള്ള സവാളയുടെ ജ്യൂസ് മുടികൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ്.സവാള ജ്യൂസ് എടുത്തതിനുശേഷം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുകയും 30 മിനിറ്റിനു ശേഷം കഴിക്കളയുകയും ചെയ്യേണ്ടതാണ്.അകാലനരയെ തടയുകയും മുടിക്ക് പോഷക ഗുണങ്ങൾ നൽകുന്നതുമായ ആന്റിഓക്സൈഡുകൾ അടങ്ങിയ സവാള ജ്യൂസ് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയിൽ പുരട്ടാവുന്നതാണ്.ഇത്തരത്തിൽ തന്നെ തേങ്ങാപ്പാലും തേനും ചേർത്ത മിശ്രിതം തലയിൽ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.പുരട്ടിയതിന് 30 മിനിറ്റ് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്.
ചൂടാക്കിയ അരക്കപ്പ് വെളിച്ചെണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ട് തയ്യാറാക്കുന്ന മിശ്രിതവും മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്.ഈ മിശ്രിതം നന്നായി തിളപ്പിച്ച് ചൂടാറിയ ശേഷം ഏകദേശം 15 മിനിറ്റോളം തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയേണ്ടതാണ്.താരനും മുടികൊഴിച്ചിലും അകറ്റാൻ ഇത് ഏറെ പ്രയോജനപ്രദമാണ്.നാം ദിവസേന നമ്മുടെ പാചകത്തിൽ ഉപയോഗിക്കുന്ന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില.ഈ കറിവേപ്പില ഉപയോഗിച്ചും മുടിക്ക് ഗുണകരമാകുന്ന ഫേസ് പാക്ക് തയ്യാറാക്കാം.കറിവേപ്പില നന്നായി അരച്ച് മുടിയിലും തലയോട്ടിയിലും ഇടുക.30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക.മുടിക്ക് ആവശ്യമായ പോഷകങ്ങൾ ധാതുക്കൾ എന്നിവ നൽകാൻ ഈ കറിവേപ്പില ഹെയർപാക്ക് സഹായിക്കുന്നു. ഇത്തരത്തിൽ മുകളിൽ ചർച്ച ചെയ്ത ഹെയർപാക്കുകൾ നിങ്ങൾക്ക് വീട്ടിലും പരീക്ഷിക്കാവുന്നതാണ്.